Saturday, June 20, 2009

മോറിസിന്റെ മോറാലിറ്റി ഒരു പരിച്ഛേദം-സണ്ണി ചെറിയാന്‍





ലണ്ടനില്‍ നിന്നും വെയില്‍സിലേയ്ക്ക് പോകുന്ന മാര്‍ഗ്ഗത്തിലുള്ള സ്വച്ഛമായ നഗരമാണ് സ്വിന്‍ഡന്‍.
നഗരത്തിന്റെ ഭ്രാന്തന്‍ വേഗങ്ങളൊന്നും കീഴടക്കാത്ത സ്വിന്‍ഡനില്‍ എന്റെ അയല്പക്കക്കാരനായിരുന്നു മോറിസ് ഡേവിഡ് എന്ന സ്ക്കൂള്‍ അദ്ധ്യാപകന്‍.
ഒരുനാള്‍ സ്പോര്‍ട്‌സ്റ്റാര്‍ എന്ന പ്രസിദ്ധീകരണത്തില്‍ മോറിസ് ഡേവിഡിന്റെ അനാകര്‍ഷകമായ
ചിത്രം അച്ചടിമഷിപുരണ്ടുവന്നു.ചിത്രത്തോടൊപ്പം മോറിസിന്റെ ബയോഡേറ്റയും ഉണ്ടായിരുന്നു. പ്രായം അന്‍പത്. നാലുഭാഷകളില്‍ പരിജ്ഞാനം.യാത്രകള്‍ക്കും,എല്ലാവിധവിനോദങ്ങള്‍ക്കും താന്‍
സജ്ജനാണെന്നായിരുന്നു പരസ്യത്തിന്റെ സാരം.
ലൈംഗിക വിഷയങ്ങളില്‍ താനൊരു “മുഹമ്മദലി”യാണെന്ന നിലയിലുള്ള വാല്‍ക്കഷണവും.
സ്ക്കൂള്‍ അദ്ധ്യാപകവൃത്തിക്ക് മോറിസിന് മണിക്കൂറൊന്നിന് പതിനെട്ട് പൌണ്ട് ലഭിക്കും(ഏകദേശം1400 രൂപ).ഒരു ദിവസം 8 മണിക്കൂര്‍ ജോലിചെയ്താല്‍ പതിനായിരത്തിനു മേല്‍ വേതനം.
പക്ഷേ ആഡംബരകാറും ,വിലകൂടിയ വസ്ത്രങ്ങളും ധരിക്കുന്ന മോറിസ് വൈകുന്നേരമായാല്‍ തന്റെ പുതിയ ജോലി തുടങ്ങും.
മദ്ധ്യവയസ്ക്കകളും,യൌവ്വനയുക്തകളുമൊക്കെയായ ബിസിനസ്സ് എക്സിക്ക്യൂട്ടീവുകളും ഏറെക്കുറെ ഫ്രീയാകുന്ന സമയം.ഒരു ദിവസം മൂന്ന് പങ്കാളികള്‍ക്ക് വരെ മോറി സമയം നീക്കിവയ്ക്കുന്നു. ഇവിടെ പ്രതിഫലം ഇരട്ടിയാണ്.മണിക്കൂറിന്40പൌണ്ട്.
തടിച്ചുകുറുകിയ ശരീരപ്രകൃതിയും കഷണ്ടികീഴടക്കിയ തലമുടിയുമുള്ള
മോറിസിന്റെ ജോമട്രി എങ്ങനെയീതൊഴിലിന് ഇണങ്ങുമെന്ന് എനിയ്ക്കി
നിയും മനസ്സിലായിട്ടില്ല.
മോറിസിനെപ്പോലെയുള്ള വിദ്യാഭ്യാസമ്പന്നരായ നിരവധി കാള്‍ ബോയ്സ്
ഇന്ന് ഇംഗ്ലണ്ടിലുണ്ട്.ജോലിയുടെ സമ്മര്‍ദ്ദം കഴിഞ്ഞ് അല്പം വിനോദം
തേടിയത്തുന്നവരാണ് തന്റെ കസ്റ്റമേഴ്സില്‍ ഭൂരിഭാഗവുമെന്ന് അയാള്‍
സാക്‌ഷ്യപ്പെടുത്തുന്നു.ഭര്‍ത്താവും കുട്ടികളുമൊക്കെയുള്ളവരാണെങ്കിലും
ഇരുകൂട്ടര്‍ക്കും കുറ്റബോധമില്ലെന്നുള്ളതാണ് ഏറെ അതിശയകരം.
മോറിസിന്റെ ഡയറിയില്‍ ഒരുമാസത്തേയ്ക്കുള്ള കാള്‍ ഷീറ്റുകള്‍ ഏറെക്കുറെ ബുക്കുചെയ്യപ്പെട്ടിരിക്കും.പതിവുകാരുംപുതിയ കസ്റ്റമേഴ്സുമൊക്കെ ഇക്കൂട്ടത്തിലുണ്ടാകും.
മുപ്പത്തഞ്ചി
നും അന്‍പത്തഞ്ചിനും ഇടയിലുള്ള
വരാണ് ഇയാളുടെ ഗുണഭോക്താക്കള്‍.ചിലപ്പോള്‍ എഴുപതു വയസ്സുകഴിഞ്ഞ വൃദ്ധകളും തന്നെ ത്തേടിയത്താറുണ്ടെന്നും,താനവരെ
നിരാശപ്പെടുത്താറില്ലെന്നും ഇയാള്‍ പറയുന്നു.
ഇത്രയും നാള്‍ ലൈംഗികപങ്കാളികളെത്തേടിയുള്ള പരസ്യത്തില്‍ സ്ത്രീകളാ
യിരുന്നു മുന്നില്‍.അര്‍ദ്ധവും,പൂര്‍ണ്ണനഗ്നവുമായ ഫോട്ടോസഹിതം പങ്കാളി
കളെത്തേടുന്ന ഈ സ്ത്രീകളില്‍ വെള്ളക്കാര്‍ മാത്രമല്ല ഉള്ളത്.
ഇംഗ്ലണ്ടില്‍ കുടിയേറിയ പാക്കിസ്താനി,ശ്രീലങ്കന്‍ , കരീബിയന്‍ യുവതികളും പങ്കാളികളെത്തേടിയുള്ള പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നു.
ലൈംഗികത്തൊഴിലാളികളെന്ന് തങ്ങളെ വിശേഷിപ്പിക്കാന്‍ മോറിസ് ഉള്‍പ്പെ
ടെയുള്ളവര്‍ ഒരുക്കമല്ല.
പുരുഷന്മാര്‍ സ്ത്രീകളെ ഭോഗിക്കാനാഗ്രഹിക്കുന്നതുപോലെ ,സ്ത്രീകളും പുരുഷന്മാരുമായി രമിക്കാന്‍ ആഗ്രഹമുള്ളവരാണെന്ന്മോറിസ് സമര്‍ത്ഥിക്കുന്നു.തന്നെത്തേടിയെത്തുന്നവരില്‍ പലരും അസംതൃപ്തരായ ലൈംഗികബന്ധത്തിന്റെ ശേഷിപ്പുകളാണെന്നും ഇയാള്‍
സാക്ഷ്യപ്പെടുത്തുന്നു.വിവാഹപൂര്‍വ്വരതിയില്‍ സംതൃപ്തിലഭിച്ചിട്ടുള്ള
പലര്‍ക്കും ഭര്‍ത്താവ് ഒരു ബാദ്ധ്യതയും.സന്തുഷ്ടമായ ദാമ്പത്യത്തിന്റെ അടിസ്ഥാനം പ്രേമമാണെന്ന് ഇന്‍ഡ്യാക്കാരായ നിങ്ങള്‍ വിശ്വസിക്കുന്നു.എന്നാല്‍ ഞങ്ങളെ സംബന്ധിച്ച്
പ്രേമം ഒരു മിഥ്യാ സങ്കല്പമാണ്.കാമം കൂടാതെ പ്രേമത്തിന് നിലനില്‍പ്പില്ലെന്ന് ഞങ്ങള്‍
കരുതുന്നു. രതി ആഭിമുഖ്യ
വരാണ് ഞങ്ങളുടെ സ്ത്രീകള്‍.
ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള യാതൊരു ഉത്തരവാദിത്വവുമില്ലാത്ത ലൈംഗിക ബന്ധത്തോടാണ് ഇവിടുത്തുകാര്‍ക്ക് താത്പര്യം.പലരും വിവാഹമെന്ന
ചട്ടക്കൂട്ടില്‍ ഒതുങ്ങുന്നുവെന്ന് മാത്രം.
കൌമാരത്തില്‍ തന്നെ ലൈംഗികത ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകുന്നു.ബോയ് ഫ്രണ്ടോ,ഗേള്‍ ഫ്രണ്ടോ യില്ലെങ്കില്‍ അത് ഏറ്റവും വലിയപോരായ്മയും.വിവാഹത്തിനു മുന്‍പുതന്നെ പലരും വ്യത്യസ്ത
ലൈംഗിക പങ്കാളികളെ അനുഭവിച്ചറിയുന്നു.
പിന്നീട് വിവാഹജീവിതത്തില്‍ ലൈംഗികമുരടിപ്പ് അനുഭവപ്പെടുമ്പോഴാണ്
സ്ത്രീകള്‍ ഞങ്ങളെപ്പോലെയുള്ള കാള്‍ ബോയ്സിനെ തേടുന്നത്.
എനിയ്ക്കൊരു ഗേള്‍ ഫ്രണ്ട് ഉണ്ട്.പ്രായംകേട്ട് നിങ്ങള്‍അത്ഭുതപ്പെടരുത്.
22 വയസ്സ് .എന്റെ വൈവിദ്ധ്യമാര്‍ന്ന തൊഴിലിനെക്കുറിച്ച് അവള്‍ക്കുമറിയാം.
എന്നാല്‍ തെല്ലും പരിഭവമില്ല.ഒരുപാട് സ്ത്രീകള്‍ എന്നെത്തേടിയെത്തുന്നതില്‍
എന്റെ ഗേള്‍ ഫ്രണ്ട് എമിലിയ്ക്ക് സന്തോഷം മാത്രമേയുള്ളു.
പരസ്യമായ ലൈംഗികബന്ധത്തിനും,ബ്രിട്ടീഷ് വനിതകള്‍ പിന്നിലല്ല.
പാര്‍ക്കുകളിലും,റെയില്‍ വേസ്റ്റേഷനുകളിലുമൊക്കെ ഇത്തരം ബന്ധങ്ങളുടെ
നേര്‍ക്കാഴ്ച്ച കാണാനാകും.കുറെനാള്‍ മുന്‍പ് ലണ്ടന്‍ സോഹോയിലെ
നൈറ്റ് ക്ലബ്ബുകളിലൊന്നില്‍ പിറന്നാള്‍ പാര്‍ട്ടി ആഘോഷിക്കാനെത്തിയ
അദ്ധ്യാപികമാരായ പതിനൊന്നംഗ സംഘം മദ്യപിച്ച് പിമ്പിരിയായി.
ക്ലബ്ബിലുണ്ടായിരുന്ന പുരുഷന്മാരിലൊരാളെ വിവസ്ത്രനാക്കി ലൈംഗിക
ബന്ധത്തിലേര്‍പ്പെട്ടത് കൂട്ടുകാരിലൊരാള്‍മൊബൈലില്‍ പകര്‍ത്തുകയും
ചില പത്രങ്ങള്‍ക്ക് പ്രസിദ്ധീകരണത്തിനു നല്‍കുകയും ചെയ്തു.
പ്രസിദ്ധീകരണങ്ങളും ലൈംഗികതയ്ക്ക് അമിത പ്രാധാന്യം നല്‍കുന്നു.
ബ്രിട്ടീഷ് കൌമാരക്കാര്‍ക്കിടയില്‍ഏറെപ്രചാരമുള്ള മാഗസീനുകളിലൊന്നാണ്
“ബ്ലിറ്റ്സ് “.സൌഹൃദം,ഫാഷന്‍ ,സെക്സ്,എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന
ഈ മാഗസീന്‍ 14-നും 18-നും ഇടയ്ക്കുള്ള പെണ്‍കുട്ടികളെയാണ് ലക്‌ഷ്യമിടുന്നത്‌.

നിശാക്ലബ്ബിലെ പാര്‍ട്ടിക്കിടയില്‍ മദ്ധ്യവയസ്ക്കനുമായി ശാരീരികബന്ധം
പുലര്‍ത്തിയപതിനഞ്ചുകാരിയുടെ അനുഭവക്കുറിപ്പുകള്‍,ബോയ്ഫ്രണ്ടുമൊത്തുശയിച്ച ഓര്‍മ്മകള്‍,ഇതൊക്കെയാണ്ബ്ലിറ്റ്സിന്റ്റെ
ഉള്ളടക്കം.
പ്രചാരം 1,51729.
1,31956 പേര്‍വായിക്കുന്ന കോസ്മോഗേള്‍ 12- 17 വയസ്സുള്ളവരെയാണ് വായനക്കാരാക്കുന്നത്.
101 Wanted men,Hot body secrets എന്നീ കാറ്റഗറിയിലുള്ളവയാണ് ഫീച്ചറുകള്‍.
പതിമൂന്നു മുതല്‍ പതിനേഴുവയസ്സുവരെയുള്ള പെണ്‍കുട്ടികളുടെ
ഇഷ്ട മാഗസീനായ “മോര്‍“ലൈംഗികബന്ധത്തിലൂടെ ആറുകിലോഗ്രാം ഭാരം
കുറച്ച പെണ്‍കുട്ടിയുടെ അനുഭവ സാക്‌ഷ്യവുമായാണ്‌ പ്രത്യക്ഷപ്പെടുന്നത്.
ലൈംഗിക ബന്ധത്തിനിടയില്‍ ഏറ്റവും മികച്ച “സെക്‌ഷ്വല്‍ പൊസിഷന്‍''
വിവരിക്കുന്നവര്‍ക്ക് പ്രത്യേക സമ്മാനവും മാഗസീന്‍ നല്‍കുന്നു.
2,71629 ആണ് പ്രചാരം.
ലൈംഗിക ഉത്തേജന ഉപകരണങ്ങളെക്കുറിച്ചും, അതുനല്‍കുന്ന ആഹ്ലാദാതി
രേകത്തെക്കുറിച്ചുമാണ് “ടീന്‍ലൌ“എന്ന കൌമാരക്കാരുടെ മാഗസീന്‍
പ്രതിപാദിക്കുന്നത്.സ്വാഭാവികമായ സംതൃപ്തി നല്‍കുന്നതെന്ന് നിര്‍മ്മാതാ
ക്കള്‍ അവകാശപ്പെടുന്ന ലൈംഗിക ഉത്തേജന ഉപകരണങ്ങളുടെ ആവശ്യക്കാരും പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ്.
ജീവിതം ഒന്നേയുള്ളു .അവിടെ രതിയ്ക്കാണ് മുഖ്യ സ്ഥാനം.എന്നാല്‍,
നിങ്ങളുടെ സ്ത്രീകളോ,ഈശ്വരാരാധനയും,കുടുംബ പരിചരണവുമായി
ഒതുങ്ങിക്കഴിയുന്നു.ഒരു ബ്രിട്ടീഷ് വനിത ഈ ലേഖകനോട് ഒരിക്കല്‍
പറഞ്ഞു.
വേലിക്കെട്ടുകളില്ലാത്ത ലൈംഗികത ഇബ്സന്റെ ഡോള്‍സ് ഹൌസിലെ
നോറയെപ്പോലെ,വാതിലുകള്‍ മലര്‍ക്കെത്തുറന്ന് പുറംലോകത്തെക്ക്‌
പോകാന്‍ ഇവരെ പ്രേരിപ്പിക്കുന്നു.
വ്യത്യസ്തമായ ലൈംഗികാനുഭവങ്ങള്‍ അവര്‍ ആസ്വദിക്കുകയാണ്.
മോറിസ് ഡേവിഡിനെപ്പോലെയുള്ള കോള്‍ ബോയ്സിന്റെ പ്രസക്തിയേറു
ന്നതും ഇവിടെയാണ്.

വാല്‍ക്കഷണം.
ഭൂരിഭാഗം ബ്രിട്ടീഷ് വനിതകളും വീടിനുള്ളില്‍ വസ്ത്രങ്ങള്‍ വലിച്ചു ചുറ്റാന്‍ ആഗ്രഹിക്കുന്നില്ല.ഉല്‍പ്പത്തിപ്പുസ്തകത്തിലെ ഹവ്വയാണ് ഇവിടെ
അവരുടെ വഴികാട്ടി.

BACK

നിലച്ച ഘടികാരം: ഗണേശ്‌ പന്നിയത്ത്‌



ഗുളികയുമായി റാഹേല്‍ വരുമ്പോള്‍ അയാള്‍ അവസാനത്തെ
ചിത്രത്തിന്‍റെ പണിപ്പുരയിലായിരുന്നു. വിശാലമായ ക്യാന്‍ വാസിലേക്ക്‌
വെളിച്ചം വീഴ്ത്തിക്കൊണ്ട്‌ അയാള്‍ക്കു മുകളിലായി ഒരു വിളക്ക്‌
കത്തുന്നുണ്ടായിരുന്നു. പ്രകാശത്തിന്‍റെ ദീര്‍ഘചതുരത്തില്‍ തെളിഞ്ഞു
നില്‍ക്കുന്ന ചിത്രത്തിന്‍റെ ഓരോ ഭാഗവും സസൂക്ഷ്മം പരിശോധിക്കുമ്പോള്‍
തന്‍റെ മനസ്സിന്‍റെ പൂര്‍ണ്ണഭാവങ്ങള്‍ അതില്‍
പ്രതിഫലിക്കുന്നുണ്ടെന്ന ബോധം അയാളെ ആഹ്ളാദിപ്പിച്ചു. കാലദേശങ്ങളിലൂടെ
ഇരുളിന്‍റെ മഹാതുരത്തിലേക്ക്‌ പലായനം ചെയ്യുന്ന പീഡിതനായ ഒരു മനുഷ്യന്‍റെ
ചിത്രമായിരുന്നു അത്‌. ഇരു
ളിന്‍റെ വന്യഭാഗങ്ങളില്‍ ശാന്തിയുടെ വെളുത്ത
പക്ഷിത്തൂവലുകള്‍ അയാള്‍ വരച്ചു
ചേര്‍ത്തിരുന്നു. ഇനി, അവസാനത്തെ മിനുക്കു
പണികള്‍ മാത്രം.
അതോര്‍ക്കവേ ,ഒരു ജന്‍മത്തിന്‍റെ സ്വാസ്ഥ്യം താന്‍
കണ്ടറിയുകയാണെന്ന് അയാള്‍ കണക്കുകൂട്ടി. ഒഴിഞ്ഞു തീരുകയാണ്‌ മനസ്സിന്‍റെ
ഭാരങ്ങളത്രയും.ഈ
പൂര്‍ണത ....ദൈവമേ, ഇതെത്ര കാലത്തെ തപസ്യയാണ്‌....




അയാള്‍ കിടന്നിരുന്ന കട്ടിലില്‍നിന്ന് അയാളിലേക്ക്‌ മുഖം കുനിച്ച്‌
ഒരു മന്ത്രം പോലെ റാഹേല്‍ അയാളെ വിളിച്ചു. എന്നാല്‍ അയാളത്‌ കേട്ടില്ല.


അയാളുടെ ശ്രദ്ധയത്രയും കാന്‍വാസിന്‍റെ വലത്തേ
മൂലയിലായിരുന്നു.മഞ്ഞിന്‍റെ സുതാര്യതയിലൂടെയെന്നപോലെ താന്‍ വരച്ചു
ചേര്‍ക്കാത്ത രണ്ടു ചിത്രങ്ങളുടെ രൂപരേഖകള്‍ അയാളപ്പോള്‍
കാണുകയായിരുന്നു. അത്‌ ബ്രിജേറ്റോയുടേയും ആനിയുടേയും മുഖങ്ങളായിരുന്നു.
അയാള്‍ക്കപ്പോള്‍ വ
ല്ലാത്ത ആഹ്ളാദം തോന്നി. ബ്രിജേറ്റോയുടെ വിടര്‍ന്ന
കണ്ണുകളില്‍ പതിയെ ചുണ്ടമര്‍ത്താനും ആനിയെ എടുത്ത്‌ നെഞ്ചോടു ചേറ്‍ത്ത്‌
ഒരു താരാട്ടു മൂളാനും അയാള്‍ക്കപ്പോള്‍ തോന്നി.
എന്നാല്‍ ഒന്നും ചെയ്യാതെ,കണ്ണിമ പോലും വെട്ടാതെ അയാള്‍ ആമുഖങ്ങളിലേക്കു തന്നെ നോക്കിനിന്നു.
ശബ്ദം കനപ്പിക്കാതെ റാഹേല്‍ അയാളെ പിന്നേയും വിളിച്ചു.

ഉറക്കെ വിളിക്കുന്നത്‌ അയാള്‍ക്ക്‌ ഇഷ്ടമല്ലെന്ന് അവള്‍ക്കറിയാം. സംസാരം
സൌമ്യസംഗീതം പോലെ ഋജുവായിരിക്കണമെന്ന് അയാളെപ്പോഴും അവളെ
ഓര്‍മ്മിപ്പിക്കാറുണ്ട്‌ .ബ്രിജേറ്റോ അങ്ങനെയായിരുന്നു.
ചെവി കൂര്‍പ്പിച്ചാലേ അവളുടെ ചുണ്ടിന്‍റെ ശബ്ദങ്ങളറിയൂ.

ഈ കാലത്തിനിടക്ക്‌ ബ്രിജേറ്റോയെ പോലെ അയാളെ വിളിക്കാന്‍ റാഹേലും
പഠിച്ചുകഴിഞ്ഞിരുന്നു. എന്നാലും അയാള്‍ പരാതി പറയും. നിനക്ക്‌ ഒന്നുകൂടി
ശബ്ദം താഴ്ത്തി വിളിച്ചൂടെ റാഹേല്‍? എത്ര തവണ ഞാനിത്‌ പറഞ്ഞിരിക്കുന്നു.
അങ്ങനെയൊക്കെ അയാള്‍ പറയുമ്പോള്‍ അവളുടെ മനസ്സു വിതുമ്പിപ്പോവും.
എന്നാല്‍ അതൊന്നും പുറ
ത്തു കാണിക്കാതെ ഒരു ചിരി വരുത്തി അവള്‍ പറയും.
ഇനിയും ശബ്ദം താഴ്ത്തിപറഞ്ഞാല്‍ നിനക്കൊന്നും കേള്‍ക്കാന്‍
കഴിയില്ല, ഡാനിയേല്‍ എന്‍റെ ചുണ്ടിന്‍റെ ചലനം മാത്രമേ കാണാനാവു.

മതി...അതു മതി....എടുത്തടിച്ചതു പോലെ അയാള്‍ പറയും. മൌനത്തിനും
ഭാഷയുണ്ട്‌. സ്നേഹത്തിന്‍റെ ഭാഷ മൌനമാണ്‌. ബ്രിജേറ്റോ
സംസാരിക്കാതിരിക്കുമ്പോഴും അവളുടെ മനസ്സ്‌ കാണാന്‍ എനിക്ക്‌
കഴിയാറുണ്ട്‌. നിനക്കത്‌ അറിയില്ല.

ഒരിയ്ക്കല്‍ പോലും കണ്ടിട്ടില്ലെങ്കിലും തന്‍റെയും ബ്രിജേറ്റോയുടേയും
ശബ്ദത്തിന്‌ ഒരു വ്യത്യാസവുമില്ലെന്ന് ചുറ്റുവട്ടത്തുള്ളവരൊക്കെ
അതിശയത്തോടെ പറയുന്നത്‌ അവള്‍ പലതവണ കേട്ടതാണ്‌.അപ്പോഴൊക്കെ അവള്‍
ഓര്‍ക്കാറൂണ്ട്‌,ഈ ഡാനിയേലെന്താണിങ്ങനെ ഒട്ടും സ്നേഹമില്ലാത്തതുപോലെ
പെരുമാറുന്നതെന്ന്.

അവളുടെ വിതുമ്പലപ്പോള്‍ ഒരു നിലവിളിയായി മാറിയിരിക്കും. മനസ്സില്‍,
മനസ്സില്‍ മാത്രം. അവളില്‍ ശബ്ദങ്ങളൊന്നും എന്നാല്‍ പുറത്തേക്ക്‌ വരില്ല.
മൌനത്തിന്‍റെ ഭാഷ പോലും മനസ്സിലാവുന്ന ഡാനിയേലിന്‌ തന്നെ
തിരിച്ചറിയാനാവിന്നില്ലേയെന്ന് അവള്‍ വേദനിക്കും. അപ്പോള്‍ അവളറിയുന്നു
ഡാനിയേലിന്‌ ബ്രിജേറ്റോയോടുണ്ടാായിരുന്ന സ്നേഹം . അതിന്‍റെ സൂക്ഷ്മ
തലങ്ങള്‍ ...ഓ, ബ്രിജേറ്റോ നീയെത്ര ഭാഗ്യവതിയായിരുന്നു-അവള്‍
ഓര്‍ക്കും.


നിറക്കൂട്ടില്‍ നിന്ന് ചായമെടുത്ത്‌ അവസാനത്തെ
മിനുക്കുപണികള്‍ക്കു
വേണ്ടി ബ്രഷ്‌ കാന്‍ വാസിനോടടുപ്പിക്കവെ ,തന്‍റെ നെഞ്ചിലൂടെ ആരുടേയോ
കൈവിരലുകള്‍ പതിയെ ഇഴയുന്നത്‌ അയാളറിഞ്ഞു. പിന്നെ,പിന്നെ തന്‍റെ
നെഞ്ചില്‍ ഭാരം കൂടുന്നതുപോലെ അയാള്‍ക്കു തോന്നി. അയാള്‍
ഞെട്ടിത്തിരിഞ്ഞു. അപ്പോള്‍ കാരുണ്യമില്ലാത്ത പക്ഷിയുടെ ചിറകടിയായി കാന്‍
വാസും നിറങ്ങളും അയാളില്‍നിന്നകന്നുപോയി.

അയാള്‍ റാഹേലിന്‍റെ മുഖത്തേക്ക്‌ മിഴി തുറന്നു. മുറിയിലാകെ വെളിച്ചമായിരുന്നു


ഗുളിക.....അവള്‍ പതിയെ മന്ത്രിച്ചു. അകന്നുപോയ ചിത്രങ്ങളത്രയും
വിചിത്രമായ തന്‍റെ സ്വപ്നത്തിന്‍റെ ഭാഗമായിരുന്നുവെന്ന ബോധം അയാളെ
വേദനിപ്പിച്ചു.
ഗുളിക...റാഹേല്‍ പിന്നെയും
പറഞ്ഞു.

റാഹേലിന്‍റെ ഉള്ളംകൈയ്യില്‍ അയാള്‍ ഗുളികകള്‍ കണ്ടു. മഞ്ഞുപോലെ തീരെ
ചെറിയ മൂന്നു ഗുളികകള്‍. ആമാശയത്തില്‍ പെരുകുന്ന അണുക്കളേയും വേദനകളേയും
ഇല്ലാതാക്കാനുള്ള ഗണിതസൂത്രം കുറിച്ചുനില്‍ക്കുകയാണ്‌ അവയെന്ന്
അയാള്‍ക്ക്‌ തോന്നി. ഗുളികകളുടെ വശങ്ങളിലൂടെ രേഖകള്‍ വരക്കുമ്പോള്‍
ത്രികോണം കിട്ടുന്നു. രോഗാവസ്ഥയുടെ ആദ്യഘട്ടങ്ങളില്‍ പൂറ്‍ണ്ണചിഹ്നം പോലെ
ഒരു ഗുളിക മാത്രമേ റാഹേലിന്‍റെ കൈയ്യില്‍ കണ്ടിരുന്നുള്ളു. പിന്നെയത്‌
രണ്ടായി. ഇപ്പോഴിതാ...ഇനിയത്‌ നാലാവും...അപ്പോള്‍ സമചതുരങ്ങളും
ദീര്‍ഘചതുരങ്ങളും ഉണ്ടാക്കാം
വര്‍ദ്ധിച്ചുവരുന്ന അണുക്കളുടെ ആക്രമണത്തെ
ചെറുക്കാന്‍ ഗുളികകളുടെ എണ്ണം കൂട്ടാമെന്നുള്ള ഡോക്ടര്‍
ജോണ്‍സാമുവലിന്‍റേ വ്യാമോഹഗണിതം. സങ്കീര്‍ണമായ ഏത്‌ ഗണിതസമസ്യകളേയും
അനായാസമായി കുരുക്കഴിച്ചിരുന്ന ഗണിതഭാഷാദ്ധ്യാപകനായ തനിക്കു പോലും
തെറ്റിപോയിരിക്കുന്നു
. പിന്നെയാണ്‌ ഡോക്ടറുടെ വളരെ ലളിതമായ ഈ കണക്കുകള്‍.
ഓര്‍ക്കുമ്പോള്‍ നേര്‍ത്ത ചിരി വരികയാണ്‌.


"വേണ്ട റാഹേല്‍ ... "അയാള്‍ പറഞ്ഞു; "എനിക്കിനി ഗുളികകളൊന്നും വേണ്ട"

റാഹേലില്‍ നിന്നു മിഴിയെടുത്ത്‌ ഏതോ
ചുമര്‍ചിത്രം തിരയാനുള്ള ആസക്തിയോടെ
മുഖം തിരിക്കുമ്പോള്‍ അവള്‍ പറഞ്ഞു;കഴിക്കൂ ഡാനിയേല്‍
കുട്ടികളെപോലെയിങ്ങനെ വാശിപിടിക്കാതെ
" വാശിയോ ..?നല്ല തമാശ തന്നെ.

തനിക്കാരോടാണ്‌ വാശി സ്നേഹമാണ്‌ തനിക്ക്‌. ശാന്തിയുടെ മുഖത്തേക്ക്‌
മിഴിപൂട്ടിയുറങ്ങുവാനുള്ള സ്നേഹം. ആമാശയത്തിലെ അസഹ്യമായ വേദനയും
ശരീരത്തിന്‍റെ ഓരോ അണുവിലും പടരുന്ന അതിന്‍റെ പ്രതിഫലനങ്ങളും സഹിക്കാന്‍
തുടങ്ങിയിട്ട്‌ കാലമെത്രയായി!ഇനി വയ്യ .അതിനും പുറമേയാണ്‌
ഓര്‍മ്മപ്പെടുത്തല്‍ പോലെ മുന്നില്‍ തെളിയുന്ന ബ്രിജേറ്റോയുടേയും
ആനിയുടേയും മുഖങ്ങള്‍. ഡാനിയേല്‍. നീയെന്താണ്‌ വന്നെത്താത്തതെന്ന് ഒരു
തേങ്ങലോടെ ബ്രിജേറ്റോ ഇടയ്ക്കിടെ ചോദിക്കുന്നു. പപ്പയെന്തിനാണ്‌
ഞങ്ങളെയിങ്ങനെ കാത്തിരിപ്പിക്കുന്നതെന്ന് ആനിയും സങ്കടപ്പെടുന്നു.
അതൊന്നും പറഞ്ഞാല്‍ റാഹേലിന്‌ മനസ്സിലാവില്ല.ബ്രിജേറ്റോക്കു ശേഷം അവള്‍
വന്നെത്തിയതു തന്നെ നഷ്ടപ്പെ
ട്ടെന്ന് കരുതിയ തന്‍റെ ജീവിതം തരാനാണല്ലൊ.
പഴയതൊന്നും
ഓര്‍ക്കരുതെന്നും ഇനി പുതിയ ജീവിതമാകാം എന്നൊക്കെയുള്ള
വിചാരങ്ങള്‍. വസന്തത്തിന്‍റെ മഹാസ്വപ്നങ്ങളാണല്ലൊ എന്നും അവളുടെ
വര്‍ത്തമാനങ്ങളില്‍.

തന്‍റെ നെഞ്ചിലൂടെ ഒരു സ്വാന്തനം പോലെ ഇഴയുന്ന അവളുടെ കൈയ്യില്‍
പിടിച്ച്‌ സ്നേഹത്തോടെ അയാള്‍ പറഞ്ഞു;വേണ്ട റാഹേല്‍ ഇപ്പോള്‍
മരുന്നൊന്നും വേണ്ട. ഇതൊക്കെ
കഴിക്കണമല്ലോ എന്നോര്‍ക്കുമ്പോഴാണ്‌ മനസ്സ്‌
വല്ലാതെ അസ്വസ്ഥമാവുന്നത്‌ അതുകൊണ്ട്‌...

" അവളുടെ കണ്ണുകളില്‍ നനവു പൊടിയുന്നത്‌ അയാള്‍ കണ്ടു.



painting: Tayeb Mehta


ബ്രിജേറ്റോയെപോലെയല്ല ഇവള്‍. ബ്രിജേറ്റോക്കു ഒന്നും സഹിക്കാന്‍
കഴിയുമായിരുന്നില്ല. വേദന തോന്നുമ്പോള്‍ കുറേ കരയണം അവള്‍ക്ക്‌ .എന്നാല്‍
റാഹേല്‍ എല്ലാം സഹിക്കുന്നു. നിലവിളികളില്ല. കണ്ണുകള്‍ പോലും
അപൂര്‍വ്വമായേ
നനയാറുള്ളു. എല്ല വേദനകളും ഉള്ളിലൊതുക്കാന്‍ റഹേലിനു കഴിയുമെന്നുവെന്നത്‌
അത്ഭുത തന്നെ. ഒരു നിലവിളിയുടേയൊ കെട്ടിപിടിച്ചുകൊണ്ടുള്ള
തേങ്ങലുകളിലൂടേയൊ മുറിഞ്ഞുപോവാത്ത വേദന വല്ലാത്ത വിങ്ങലായി എങ്ങനെ
ഈ പെണ്‍കുട്ടി സഹിക്കുന്നു! മനസ്സിന്‌ തീരെ താങ്ങാന്‍ പറ്റാത്ത അവസ്ഥ
വരുമ്പോള്‍ നെഞ്ച്‌ വേദനിക്കുന്നെന്ന് മാത്രം പറയും.

പാവം റാഹേല്‍........ അയാള്‍ക്കറിയാം അവളുടെ സ്നേഹം. അതിന്‍റെ തീവ്രത.
എന്നിട്ടും എന്നും കുറ്റപ്പെടുത്തിയിട്ടേയുള്ളു.
കയ്യുയര്‍ത്തി അവളുടെ
കണ്ണുകള്‍ തുടക്കണമെന്നും സങ്കടപ്പെടരുത്‌ റാഹേല്‍ എന്നു പറയണമെന്നും
അയാള്‍ക്ക്‌ തോന്നിയിരുന്നു. എന്നാല്‍ അതിനവള്‍ അവസരം കൊടുത്തില്ല.
തന്‍റെ വിഷമം അയാള്‍ അറിയരുതെന്ന കരുതലോടെ അയാളുടെ നെറ്റിയില്‍ പതിയെ
ഉമ്മ വെച്ചു അവള്‍ മുറി വിട്ടുപോയി.

സുഖകരമായൊരു തണുപ്പിലേക്കെന്നപോലെ അയാളപ്പോള്‍ മിഴി ചിമ്മി.

എത്ര കാലമായി ഇങ്ങനെ കാത്തിരിക്കാന്‍ തുടങ്ങയിട്ട്‌.ഞങ്ങളുടെ ക്ഷമയറ്റു
പോയിരിക്കുന്നു ഡാനിയേല്‍...... ബ്രിജേറ്റോയുടെ ശബ്ദം.

"ദൈവമേ.."

അയാളപ്പോള്‍ മിഴി തുറന്നത്‌ ചുമരിലെ ഘടികാരത്തിലേക്കായിരുന്നു. അത്‌
നിശ്ചലമായി കിടക്കുകയായിരുന്നു.ചെറിയ സൂചിയുമായി
ഇണചേര്‍ന്ന് വലിയ സൂചി
പന്ത്രണ്ടെന്ന അക്കത്തില്‍ നിഗൂഢമായ മൌനം മുദ്രണം
ചെയ്തുനില്‍ക്കുകയാണ്‌.തന്നില്‍ നിന്ന് മുറിഞ്ഞുപോയ കാലമിതാ മുന്നില്‍
തൂങ്ങിനില്‍ക്കുന്നു. സമാധിയുടെ മൌനം. അതിലേക്ക്‌ ശ്രദ്ധയൂന്നവെ തനിക്ക്‌
വല്ലാത്ത ഭാരക്കുറവ്‌ അനുഭവപ്പെടുന്നത്‌ അയാള്‍ക്കറിഞ്ഞു.വായുവിലൂടെ
അനായാസമായി സഞ്ചരിക്കുന്ന തരത്തിലുള്ളൊരു സുഖം അയാളപ്പോള്‍
അറിയുകയായിരുന്നു.


രോഗബാധിതനായി കിടക്കവെ ശരണം പ്രാപിച്ച അന്നു മുതല്‍ ഇതേ അവസ്ഥ
തന്നേയായിരുന്നില്ലേ തന്നിലെന്ന് അയാള്‍
ഓര്‍ത്തു. ഉവ്വ്‌ തനിക്കിപ്പോള്‍
എല്ലാം
ഓര്‍മ്മയാവുന്നു. ഘടികാരത്തില്‍ നിശ്ചലമായ ഏതോ ഒരു പന്ത്രണ്ടു
മണിക്ക്‌ തന്നില്‍ നിന്ന് എല്ലാം വഴി മാറിപ്പോയിരിക്കുന്നു. തന്‍റെ
സ്നേഹം, വിശ്വാസം,സ്വപ്നം,രതി...ഘടികാരം അതിന്‍റെ
ഓര്‍മ്മയാണ്‌.
മുടങ്ങാതെ കൊടുത്തിരുന്ന ചാവിയില്‍ ഇതിലൂടെ അറിഞ്ഞിരുന്നത്‌ തന്‍റെ
ചലനങ്ങള്‍ തന്നെയായിരുന്നു. ഇതിന്‍റെ കൊച്ചുകണ്ണാടിക്കൂട്ടിലേക്ക്‌
നോക്കുമ്പോള്‍ ഹൃദയം പിത്തളയുടെ
നിറമാര്‍ന്ന് ഇടത്തോട്ടും വലത്തോട്ടും
ക്രമാനുഗതമായി ആടുന്നത്‌ എത്ര തവണയാണ്‌ നോക്കിനിന്നിരുന്നത്‌.

പിന്നെ, വേദന അങ്ങനെയൊന്നില്ല. തോന്നലാണത്‌ വെറും ഭ്രമം. പുറം കാഴ്ചകളും
അതെ, ഈ കിടപ്പു പോലും വിചിത്രമായൊരു കല്ലറക്കുള്ളില്‍ ബ്രിജേറ്റോയുടെയും
ആനിയുടെയും ഇടയില്‍ തന്നെയാണ്‌.


മുഖം തിരിച്ച്‌ അയാള്‍ ആനിയെ നോക്കി. അവള്‍ ഉറങ്ങിക്കഴിഞ്ഞിരുന്നു.
അവളുടെ തലയില്‍ അയാള്‍ പതിയെ തലോടി പിന്നെ ബ്രിജേറ്റോയുടെ മുഖം
കൈയ്യിലെടുത്ത്‌
നനവര്‍ന്ന അവളുടെ കണ്ണില്‍ ചുണ്ടു ചേര്‍ത്ത്‌
മന്ത്രിച്ചു- ഉറങ്ങുക ബ്രിജേറ്റോ...ശാന്തമായി ഉറങ്ങുക.ഞാന്‍ അടുത്തു
തന്നെയുണ്ടല്ലൊ
BACK

പരുന്തുകള്‍:അരുണ്‍ പൊയ്യേരി




മാധവിക്കുട്ടിയുടെ എല്ലാ കഥാപാത്രങ്ങളും സ്നേഹിക്കാനും,
സ്നേഹിക്കപ്പെടാനും വെമ്പല്‍ കൊള്ളുന്നവരാണ്‌. വയസ്സിനു മൂത്ത
പുരുഷന്‍മാരാണ്‌
ഇവര്‍ക്ക്‌ പഥ്യം. ഇത്‌ പ്രത്യേക മാനസിക വിശകലനം
ആവശ്യപ്പെടുന്ന ഒന്നാണ്‌.കാമം
ഇവര്‍ക്ക്‌ ആവശ്യഘടകമല്ല താനും.
പ്രേമത്തിന്‍റെ അനശ്വരതയില്‍
വിശ്വസിക്കുന്നവരാണിവര്‍‍.പുരു
ഷന്‍റെ സ്നേഹം കിട്ടാന്‍ വേണ്ടി മാത്രം തങ്ങളെ സമര്‍പ്പിക്കുന്നവരാണിവര്‍. എന്തു
കൊടുത്താല്‍ തങ്ങള്‍ക്ക്‌ എന്തു
കിട്ടുമെന്നറിയുന്നവര്‍ .സ്വയം
സമര്‍പ്പണത്തിലൂൂടെ തങ്ങള്‍ക്ക്‌ വേണ്ടത്‌ കൈപ്പറ്റുന്നവര്‍.

സ്നേഹത്തിനു വേണ്ടി മാത്രം ദാഹിച്ചു
വലയുന്നവര്‍ക്ക്‌ ഒന്നിലധികം
പ്രണയബന്ധങ്ങളുണ്ടാവാം. അന്യോന്യം അറിയിച്ചുകൊണ്ടു തന്നെ. ഈ
കഥാപാത്രങ്ങള്‍ നുണ പറയാറില്ല. സ്നേഹിച്ച്‌ കൊതി
തീരാത്തവര്‍‍- അതാണ്‌
മാധവിക്കുട്ടിയുടെ കഥാപാത്രങ്ങള്‍

പരുന്തുകള്‍ മാധവിക്കുട്ടിയുടെ സാമാന്യം തീരാത്തവര്‍ കഥയാണ്‌. അവരുടെ
കഥകള്‍ സാധാരണയായി ചെറുതായിരിക്കും. പക്ഷേ, ശില്‍പ്പഭദ്രതയും
,കെട്ടുറപ്പും നഷ്ടപ്പെടാറില്ലതാനും. ചുവന്ന പാവാട തന്നെ ഉദാഹരണം. ചെറിയ
വാക്കുകളില്‍ ,
സന്ദര്‍ഭങ്ങളില്‍ വേലക്കാരിയുടെ മനോവ്യഥകളും
പ്രതീക്ഷകളും ,ഈ കഥയില്‍ നമുക്ക്‌
ദര്‍ശിക്കാം.


മുപ്പത്തഞ്ചുകാരിയായ അമ്മയും ,പതിനാറുകാരിയായ മകളും ആണ്‌
പരുന്തിലു
ള്ളത്‌. ഇന്ദിര വിധവയായ സ്ത്രീയൊന്നുമല്ല അവര്‍ക്ക്‌ ഭര്‍ത്താവുണ്ട്‌, കാമുകനും ഉണ്ട്‌. ഫിലിപൈന്‍സില്‍ നിന്നുവന്ന
പത്രപ്രവര്‍ത്തകനും വിവാഹിതനും മൂന്നു കുട്ടികളുമുള്ള ഗുല്‍ട്ടിയാനോട്‌
അവര്‍ക്ക്‌ മാത്രമല്ല പ്രണയം. മകളായ ലീലയും,അയാളെ അഗാധമായി
സ്നേഹിക്കുന്നു. അത്‌ കൈവിടാതിരിക്കാനായി അവള്‍ തന്നെ തന്നെ അയാള്‍ക്ക്‌
സമര്‍പ്പിക്കുന്നു.

പക്ഷേ അയാള്‍ക്ക്‌ മകളോടല്ല അമ്മയോടായിരുന്നു സ്നേഹം. ഒരു പക്ഷേ,
പതിനാറിന്‍റെ അപക്വതയും, ആവേശവും അയാളെ മോഹിപ്പിക്കുന്നുണ്ടാവില്ല.
അതുകൊണ്ട്‌ തന്നെ അത്‌ അസ്ഥിരമായിരിക്കുമെന്നും അയാള്‍ക്കറിയാം.ലീലയെ
പലതരത്തിലും പിന്തിരിപ്പിക്കാന്‍ ഗുല്‍ട്ടിയാനോ ശ്രമിക്കുന്നുണ്ട്‌.
പക്ഷേ
അവളുടെ നിലപാട്‌ ഉറച്ചതാണ്‌. പരുന്ത്‌ വലിയൊരു പ്രതീകമായി ഈ
കഥയിലുടനീളം പ്രത്യക്ഷപ്പെടുന്നു. ഈ പ്രതീകം സ്വാതന്ത്ര്യമാണ്‌.
പരുന്തിനെപ്പോലെ ആകാശനീലിമയില്‍ ചിറകു വിരിച്ചു പറന്നു നടക്കാന്‍
കഴുയാത്ത വ്യഥയാണ്‌ ഇന്ദിരക്ക്‌.
ഭര്‍ത്താവിലും മകളിലും തട്ടി
അവര്‍ക്ക്‌ ചിറകു വിരിക്കാന്‍ കഴിയുന്നില്ല. പരുന്തിനോടുള്ള ഈ അസൂയ
വെറുപ്പായി മാറുന്നു. അതുകൊണ്ടാണ്‌ അതിനെ പിടിച്ച്‌
കെട്ടണമെന്നവര്‍ക്ക്‌
തോന്നുന്നത്‌. തീര്‍ച്ചയായും, ഒരു തടവുപുള്ളിയെ പോലെ.തടവുപുള്ളിക്ക്‌
സ്വാതന്ത്ര്യമില്ലല്ലൊ.


സ്നേഹത്തിനു വേണ്ടി മരണം വരിക്കാനും ഈ കഥാപാത്രങ്ങള്‍ സന്നദ്ധരാണ്‌.
ചെയ്യുന്നത്‌ തെറ്റാണെന്ന്
ഇവര്‍ക്ക്‌ ബോദ്ധ്യമുണ്ട്‌. പക്ഷേ
അതിനപ്പുറമാണ്‌ സ്നേഹം.-സ്നേഹത്തിന്‍റെ
സ്വര്‍ഗരാജ്യത്ത്‌
മനസ്സാക്ഷിക്കുത്തു അലിഞ്ഞില്ലാതാവുന്നു. ഗുല്‍ട്ടിയാനോ പറയുന്നു;

..എനിക്ക്‌ ഇത്‌ വേണ്ടെന്നു വെയ്ക്കാന്‍ വയ്യാതായിരിക്കുന്നു.

"ഏത്‌?" ഈ സ്നേഹം"(340 )

സ്നേഹത്തിന്‍റെ
പനിനീര്‍മെത്തയില്‍ ശയിക്കാനിഷ്ടപ്പെടുന്ന ഈ
കുടുംബിനികളുടെ
ഭര്‍ത്താക്കന്‍മാര്‍ ,എന്നും ഭാര്യയുടെ സ്നേഹത്തെ
പ്രോത്സാഹിപ്പിക്കുന്നവരായിരുന്നു. ഒരു പക്ഷേ ഭാര്യയെ അത്രമാത്രം ഇവര്‍
സ്നേഹിക്കുന്നവരാകണം. അങ്ങിനെയുള്ള വിശാലമനസ്കയ്ക്ക്‌ അസൂയയും
സംശയവുമുണ്ടാവാറില്ല.

മകള്‍ക്ക്‌ അമയില്‍ നിന്നു സ്വാതന്ത്ര്യം വേണം .അവളുടെ കാമുകനെ അമ്മ
തട്ടിയെടുത്തിരിക്കുന്നു. അതുകൊണ്ടു തന്നെ അവള്‍ക്ക്‌ അമ്മയെ
വെറുപ്പാണ്‌.സ്നേഹം കൊണ്ട്‌ ഭ്രാന്തുപിടിച്ച ഒരമ്മയുടേയും ,മകളുടേയും
അവരിലൊരാളെ മാത്രം
ആത്മാര്‍ഥമായി സ്നേഹിച്ച കാമുകന്‍റെയും
ഭര്‍ത്താവിന്‍റെ വിശാലമനസ്കതയുടേയും അദൃശ്യമായി കഥയിലുടനീളം ചിറകു
വിരിച്ച്‌ നില്‍ക്കുന്ന സ്വാതന്ത്ര്യമെന്ന പരുന്തിന്‍റെയും അസാധാരണമായ
കഥയാണിത്‌. ഒരു പക്ഷേ ,ഒരു മാധവിക്കുട്ടിക്കു മാത്രം എഴുതാന്‍
കഴിയുന്നത്‌.

BACK

ശകുനം- ബ്രിജി




ദാ.... വന്നു അശ്രീകരം. എവിടുന്നാ ഇവള്‌...ങനെ ചാടിവീണതാവോ?എനീപ്പോ
മടങ്ങണ്ടാ...ആ പിഷാരടി മാഷടെ വീട്ടില്‍ കയറിയിരുന്നിത്തിരി വെള്ളം
വാങ്ങികുടിച്ച്‌ പോയാ മതി. ഒരു വഴിക്ക്‌ പോണതല്ലേ?
ദേവകിയമ്മ വിളിച്ചുപറഞ്ഞു.
സുന്ദര മേനോന്‍ എതിരെ വരുന്ന ലക്ഷ്മിയുടെ മുഖത്ത്‌ നോക്കാതെ റോഡിന്‍റെ
അരികു പറ്റിപിടിച്ചു പെട്ടെന്ന് നടന്നു. ലക്ഷ്മി
പടിക്കലെത്തിയപ്പോള്‍
ദേവകിയമ്മ വേലക്കാരിയോടെന്ന വണ്ണം ഉറക്കെ പറഞ്ഞു."
ഇവള്‍ക്ക്‌ അടങ്ങിയൊതുങ്ങി ഒരു സ്ഥലത്തിരിക്കാന്‍ പറ്റില്ല. ശകുനം
മൊടക്കി!അവളും അവളുടെയൊരു കരിമ്പൂച്ചയും.!ആരെങ്കിലും എവിടേക്കെങ്കിലും
എറങ്ങിയാല്‍ മതി ,
അപ്പോ ചാടും മുമ്പില്‌. ഒരു ദിക്കില്‌ പോയി വരണ വരെ
സമാധാനംണ്ടാവില്ല.
ലക്ഷ്മി ഒന്നും മിണ്ടാതെ നടന്ന്, അവളുടെ കൊച്ചുപുരയിലേക്കുള്ള
ഇടവഴിയിലേക്കിറങ്ങി. "അശ്രീകരം" ശേം ശകുനം മുടക്കി.".... തുടങ്ങിയ ഒരു
പാട്‌ കല്ലുകളും മുള്ളുകളും വിതറിയ ആ ഇടവഴി ലക്ഷ്മിക്കു മാത്രം
ചവിട്ടാനുള്ളതാണ്‌. ആരും
അങ്ങോട്ടിറങ്ങാറില്ല. ആ തുരുത്തില്‍ വന്നടിഞ്ഞ
തൊണ്ടു പോലെ
ആര്‍ക്കും വേണ്ടാതെ കിടക്കുന്ന അവളുടെ ഒറ്റപ്പുര.! ആരും
അവളോടൊന്ന് നേരെചൊവ്വേ മിണ്ടുകപോലുമില്ല. ആ കൊച്ചുഗ്രാമത്തിലെ എല്ലാ
വീടുകളിലേയും സന്തോഷമൊഴികെ മറ്റെല്ലാം അവളുടെ തലയില്‍ ചുമത്തി എല്ലാവരും
ആശ്വസിച്ചു.

നല്ല കാര്യത്തിനിറങ്ങുമ്പോള്‍ ലക്ഷ്മി മുമ്പില്‍ വന്നുപെടരുതേ എന്ന്
എല്ലാവരും ധ്യാനിച്ചാണിറങ്ങുക. അവളെ കണ്ടുകൊണ്ടിറങ്ങിയാല്‍ എന്തെങ്കിലും
അനിഷ്ടം ഒറപ്പ്‌! ലക്ഷ്മിയെ ശകുനംകണ്ട്‌ കൊണ്ടിറങ്ങിയവറ്‍ക്ക്‌ നേരിട്ട
ദുരിതങ്ങളുടെ എണ്ണം പറഞ്ഞ്‌ ഗ്രാമവാസികള്‍ പലരും പകല്‍ വെളിച്ചത്തിലും
കണ്ണടച്ചു പിടിച്ച്‌ തപ്പിതടയുന്നവരായിരുന്നു.
സുന്ദര മേനോന്‍റെ വീട്ടില്‍ ദേവകിയമ്മയുടെ ഉച്ചസദസ്സിലാണ്‌ അപവാദങ്ങളുടെ
'ചക്ക്‌' തിരിയുന്നത്‌.
മൂക്കത്തു വിരല്‍ വെച്ചും
താടിക്കു കൈകൊടുത്തും മധ്യവയസ്സിന്‍റെ
ദുര്‍മേദസ്സ്‌വര്‍ധിച്ച പെണ്ണുങ്ങള്‍ ആ ചക്ക്‌ തിരിച്ച്‌ .കൊഴുകൊഴുത്ത
വാര്‍ത്തകള്‍ ഊറ്റി പുറത്തേക്കൊഴുക്കും.
"എന്തായാലും അവള്‍ ഏതോ ദുരാത്മാവ്‌ ജന്‍മമെടുത്തതുതന്നെ. ജനിച്ചപ്പോള്‍
അഛന്‍ പോയില്ല്യേ .."പിന്നെ അമ്മേം മൂത്തതൊരെണ്ണം ഉണ്ടായത്‌ വെള്ളത്തില്‍
പോയി മുത്തഛനാണെങ്കില്‍ ദീനം വന്ന് ചത്തു.
വളര്‍ത്തീത്‌ ആ തള്ളയല്ലെ
അതിനും ക്ഷയമായിരുന്നു
.പിന്നെ അവളുടെ കല്ല്യാണമൊ ...വന്ന രണ്ടോ മൂന്നോ ചെറുപ്പക്കാരും.....താലി
ചാറ്‍ത്തണെന്‌ മുമ്പന്നെ പോയില്ലേ....
എല്ലാവരും അവളുടെ ചന്തം കണ്ട്‌ ഇങ്ങോട്ടു ചോദിച്ചു വന്നതല്ലെ.
ഓ..ഒരു ചന്തം ...ദുറ്‍മരണമല്ലെ എല്ലാറ്റിനും!ഒന്ന് കല്ല്യാണത്തിന്‍റെ
അന്ന് പാമ്പ്‌ കടിച്ചു മരിച്ചു.! പിന്നൊന്ന് റെയിലിലൊ മറ്റൊ
കുടുങ്ങി...."
എന്നിട്ടും കല്ല്യാണം ഒന്ന് കഴിഞ്ഞതല്ലെ...പക്ഷേ അന്ന് രാത്രി തന്നെ
ഇടിവെട്ടി മരിച്ചില്ലേ ചെക്കന്‍?"
കഷ്ടം..!!"
പിന്നെ ആ മത്തായിമാപ്ളേടെ പെമ്പറന്നോത്തിയായിരുന്നു ഒരു സഹായം. പാവം

പെണ്ണല്ലെ എന്ന് പറഞ്ഞ്‌ അവറ്‍ക്കും കിട്ടി കരളില്‌ ക്യാന്‍സറ്‍!..
.ചക്ക്‌ തിരിഞ്ഞ്‌ തിരിഞ്ഞ്‌ ലക്ഷ്മിയുടെ ജീവിതത്തില്‍ ദുശ്ശകുനം കറുത്ത
പൂച്ചയായി കുറുകെ ചാടി.ഒരാളും പിന്നെ അങ്ങോട്ട്‌ തിരിഞ്ഞു നോക്കിയില്ല.
അവളുടെ തയ്യല്‍ മെഷീനില്‍ ആരും ഒന്നും തയ്ക്കാന്‍ വരെ കൊടുക്കാതെയായി.

ഏതോ ദുരാത്മാവ്‌ രാവും പകലും അടയാത്ത കണ്ണുകളാല്‍ ഒളിഞ്ഞുനോക്കുന്ന
അവളുടെ ജനാലയിലേക്ക്‌ കൊച്ചുകുട്ടികള്‍ പോലും നോക്കാന്‍ ഭയന്നു.

അവള്‍ ഒറ്റക്കിരുന്ന് കരഞ്ഞു. ലക്ഷ്മിയും പൂച്ചയും വിശന്നുവലഞ്ഞു.
അപ്പോഴാണ്‌ ദേവകിയമ്മ വേലിക്കപ്പുറത്തു നിന്ന് വിളിച്ച്‌ കൂവിയത്‌.
ഗ്രാമവാസികളുടെ പുതിയൊരു തീരുമാനത്തിന്‍റെ കൂവല്‍." എടീ ലക്ഷ്മീ ...നാളെ
ഞങ്ങള്‍ മകളെ പേറ്റിന്‌ വിളിക്കാന്‍ പുറപ്പെടാണ്‌. പതിനൊന്നു മണി കഴീണവരെ
ആ ഭാഗത്തേക്ക്‌ വരരുത്‌ ട്ടോ...
ഇന്നാ കുറച്ചു നാണയത്തുട്ടുകള്‍. ലക്ഷ്മിയുടെ നീട്ടിയ കൈകളില്‍ വന്നു
വീണു. ലക്ഷ്മി തരിച്ചു നിന്നു.
പക്ഷേ, പിന്നീടതു വഴക്കമായി. തനിക്കും പൂച്ചക്കും ദുശ്ശകുനത്തിന്‍റെ
പേരില്‍ വീണുകിട്ടുന്ന പ്രതിഫലം!
ഓറ്‍ത്തോറ്‍ത്ത്‌ ലക്ഷ്മി വേദനിച്ചു.
സൌഭാഗ്യവതികളായ ഈ പെണ്ണുങ്ങളുടെ അഹങ്കാരത്തിനു കുറുകെ,ലക്ഷ്മി തന്‍റെ
കരിമ്പൂച്ചയെ ചാടിക്കാന്‍ ഉറച്ചു. ദുറ്‍മേദസ്സുള്ള ഭാര്യമാരുടെ കണ്ണു
വെട്ടിച്ച്‌ ആണുങ്ങള്‍ തന്നെ ഒളിഞ്ഞുനോക്കുന്നത്‌ ലക്ഷ്മി
ശ്രദ്ധിച്ചിട്ടുണ്ട്‌.
അവരുടെ ദുറ്‍മേദസ്സു വറ്‍ദ്ധിക്കട്ടെ. !
ലക്ഷ്മിയുടെ വരാന്തയിലും ഉമ്മറത്തും ചുറ്റോരത്തെ ആണുങ്ങളുടെ
തുകല്‍ചെരുപ്പ്‌ ഒന്നല്ലെങ്കില്‍ മറ്റൊന്ന് അലസമായി ഊരികിടന്നത്‌ പലരും
ശ്രദ്ധിച്ചില്ല അവലക്ഷണമായ ലക്ഷ്മിയെ പറ്റി പറയുമ്പോള്‍ ആണുങ്ങള്‍
നിസ്സംഗരാണല്ലോ എന്ന് ഭാര്യമാറ്‍ പുരികം ചുളിക്കാതിരുന്നില്ല
ദേവകിയമ്മ വീണ്ടും വേലിക്കരികില്‍ വന്നു. പിറ്റേന്ന് പെറ്റെണീട്ട മകളെ
അയക്കുന്ന ദിവസമാണ്‌. ആ ഭാഗത്തേക്കു കാണരുതെന്നു പറയണം.
"ലക്ഷ്മീ എടി ലക്ഷ്മീ ...അശ്രീകരം മോന്ത്യാവുമ്പോ ഉമ്മറവാതിലും ചാരി ഈ
പെണ്ണ്‍ എന്തെടുക്ക്വാ അവടെ എടീ ലക്ഷ്മീ ...!
അപ്പോഴാണ്‌ ദേവകിയമ്മ ലക്ഷ്മിയുടെ ഉമ്മറത്ത്‌ അലസമായി ഊരികിടന്ന തുകല്‍
ചെരുപ്പ്‌ കണ്ടത്‌....തന്‍റെ ഭറ്‍ത്താവിന്‍റെ ചെരുപ്പ്‌....

BACK

പ്രണയതൂക്കം:വിജയന്‍ വിളക്കുമാടം




പഴയ
നെല്‍ വയലുകള്‍
നിറയെ
മൊബൈല്‍ടവറുകളുടെ
അത്യന്താധുനിക
കൃഷി!
എസ്‌.എം.എസ്‌
പ്രണയ സന്ദേശങ്ങളുടെ
ജൈവ വളമിട്ട്‌
ടവറുകളെ
പൊലിപ്പെച്ചെടുക്കുന്നു.
മോഡേണൈസ്ഡ്‌
മാറ്‍ക്കറ്റുകളില്‍
പ്രണയസന്ദേശങ്ങള്‍ക്ക്‌
എന്താ വില?
പക്ഷേ
എത്ര തൂക്കിയിട്ടും
ഒരെണ്ണം പോലും
വെയിറ്റ്‌ കാണിക്കുന്നേയില്ല!

BACK

എത്രയരൂപമായ്‌:ദേശമംഗലം രാമകൃഷ്ണന്‍




എത്ര അരൂപ,മെന്നിട്ടും കാണുന്നുണ്ട്‌
കരയില്‍ നിന്നുമെന്‍റെ കാല്‍കളെ പിടിച്ചുവലിച്ച്‌
താഴേയ്ക്കു താഴേയ്ക്കു കൊണ്ടുപോകും
നിന്നൊച്ചയെ
എത്ര അനാദ മെന്നിട്ടും കേള്‍ക്കുന്നുണ്ട്‌
ഘോരവനത്തിലൊരു പടര്‍പ്പിനുള്ളില്‍
അടരിനുമടരിനുമടിയിലായ്‌
ഒരു പച്ചപ്പയ്യു വന്നിരുന്ന്‌
ആദ്യമൊട്ടുകളിക്കിളിപ്പെട്ടുടഞ്
ഞുതിര്‍ക്കും
നനുനനുവാക്കുകള്‍


കണ്ണടഞ്ഞ ഗുഹകളില്‍ നിന്ന്‌
കണ്ണടയ്ക്കുന്ന പാതകളില്‍ നിന്ന്‌
ചെമ്പട്ടു മൂടിയ കലശങ്ങളില്‍ നിന്ന്‌
ഒടുവില്‍ ചുഴികുത്തില്‍ മുക്കിത്താഴ്ത്തും
തരംഗവേഗങ്ങളില്‍ നിന്ന്‌
പെന്‍ ഗ്വിന്നും പെലിക്കന്നും
ഒരിറ്റു കനല്‍ നല്‍കാന്‍ വല്ലപ്പോഴും
എത്തിനോക്കും സൂര്യനില്‍ നിന്ന്‌
മഞ്ഞനദിക്കരെ
വീണുപോയൊരു നക്ഷത്രത്തില്‍
നുരയും വിയോഗസ്മരണകളില്‍ നിന്ന്‌
എന്നിലേക്കുയര്‍ന്നു വരുന്നൂ നീ
എത്രയരൂപമായ്‌ എത്രയനാദമായ്‌


പിന്‍ വാങ്ങും വെളിച്ചത്തില്‍
ആനി വാള്‍ഡ്‌മന്‍ പിന്‍
വിവ: ദേശമംഗലം രാമകൃഷ്ണന്‍

വീട്ടിലെ പണികള്‍ തീര്‍ന്നാല്‍
അവള്‍ക്കു രസം ചിത്രത്തുന്നലില്‍;
മന്ദാരങ്ങള്‍ സൂര്യകാന്തികള്‍
നിശാഗന്ധികള്‍ മുക്കുറ്റികള്‍
ജമന്തിയില്‍
അഞ്ചു നക്ഷത്രങ്ങള്‍ ക്രിസ്തുവിന്‍
അഞ്ചു മുറിവുകള്‍
വിചാരങ്ങള്‍ അവള്‍ തുന്നിക്കൊണ്ടിരുന്നു -
എല്ലാം അകലെയകലെനിന്ന്‌
എല്ലാം അകലേയ്ക്കകലേയ്ക്ക്‌
എന്താണവളെ ഓര്‍മ്മിപ്പിക്കുന്നത്‌
എന്തിനെയാണ്‌ ഓര്‍മ്മിപ്പിക്കുന്നത്‌
അയഞ്ഞുതൂങ്ങുമീ ംളാനമായ വെള്ളയില്‍
അകത്തുനിന്നിടക്കിടെ
ഒരു തുടുവെട്ടം തേങ്ങിത്തേങ്ങി....
ഔഷധചെടികളാല്‍
കരിമ്പിന്‍ ചാറിനാല്‍
സുഗന്ധ ദ്രവ്യങ്ങളാല്‍
ദൈവം താലോലിക്കുമാ ഹൃദയത്തില്‍
പിറകിലൂടെ ഒഴിഞ്ഞുപോകുന്നുണ്ട്‌
കുത്തനെയൊരു വേദന
പത്തിരുപതു സൂര്യന്‍മാര്‍
അവള്‍ക്കൂ മുകളില്‍
കണ്‍ചിമ്മിക്കടന്നുപോയ്‌

പൂക്കളെ കണ്ടും താലോലിച്ചും
തീര്‍ന്നുപോയ്‌ അവളുടെ സങ്കടങ്ങള്‍
തുരുമ്പിച്ച്‌ അന്ധമായ
ജനാലയ്ക്കല്‍ വന്നു കളിച്ചു
പിന്‍ വാങ്ങും വെളിച്ചത്തില്‍
അവള്‍ മറഞ്ഞുപോവുന്നു
സൂര്യകാന്തികള്‍ മന്ദാരങ്ങള്‍
ജമന്തി നിശാഗന്ധികള്‍
വിടറ്‍ന്നു കൊഴിഞ്ഞും
വിടറ്‍ന്നു കൊഴിഞ്ഞും

BACK

അപരിചിത നഗരം-സത്യചന്ദ്രന്‍ പൊയില്‍ക്കാവ്‌





പ്രണയം
ഒരപരിചിത നഗരമാണ്‌
വാക്കുകള്‍ താന്തോന്നികളാവും
അഗതികളാവും
ഗണികകളാവും
ചിലപ്പോള്‍ പിമ്പുകളും
ചില വഴികളില്‍
നാടകുത്തുകാര്‍ ഭീഷണിപ്പെടുത്തും
പെണ്‍കുട്ടികള്‍ സൂക്ഷിക്കണമെന്ന
ഒരു മുന്നറുയിപ്പുണ്ടാവുകയില്ല
അവിടെ പകരം പ്രലോഭനമായി
ഒരു നായകന്‍റെ ആകാരവടിവായിരിക്കും






രണ്ടാംകാലത്തിലെ കവിത


കോഴികള്‍ക്കു വേണ്ടി
വാദിച്ചവരെല്ലാം
വെളിച്ചത്തിനു വേണ്ടി
വാദിച്ചവരായിരുന്നില്ല
എന്നാവും
അതിഥികള്‍ വന്നാല്‍
ഗൃഹനാഥന്‍ ചക്കയിടാന്‍
ശ്രമിക്കുക
മറുപുറം
പുനര്‍ജന്‍മം പോലെ
ഊഹകച്ചവടമാകയാല്‍
ഒരു കവിത തന്നെ ധാരാളം
നമസ്തേ
BACK

ആഴം:വേണു വി ദേശം



ആഴത്തില്‍
ഹൃദയത്തിലുറ്റുനോക്കുമ്പോള്‍
തെളിനീറ്‍ത്തടം പോലെ
കാണ്‍മൂ
ആത്മാവിന്‍ മനോഹാരിത
അതിരറ്റതാണതിന്‍ സ്വഛ-
മാകും സ്വപ്നസുതാര്യത
അതില്‍ നിന്നുറവുനേടുന്നൂ
തഥ്യമിഥ്യകളൊക്കെയും
അതിന്‍ ശ്രുതിയഹോരാത്രം
താനേമീട്ടപ്പെടുന്നതാം
അതിലുള്‍ച്ചേറ്‍ന്നു ലയം കൊള്ളു-
മനുഭൂതിയിലാഴ്ന്നിടാം

BACK

മിഴി കൂമ്പിയ നീര്‍മാതളപ്പൂക്കള്‍‍:ഇന്ദിരാ ബാലന്‍




കഥകള്‍ മനസ്സിലേക്ക്‌ തളിരിട്ടു വന്ന നാള്‍ മുതല്‍ക്കേ കേള്‍ക്കുന്ന
പേരായിരുന്നു ഈയ്യിടെ അന്തരിച്ച പ്രശസ്ത കഥാകാരി മാധവിക്കുട്ടിയെന്ന
കമലാസുരയ്യയുടേത്‌. പിന്നീട്‌ അവരുടെ ശില്‍പ്പചാതുരിയാറ്‍ന്ന കഥകളിലൂടെ
സഞ്ചരിക്കുമ്പോള്‍ ആ പേര്‌ പച്ചകുത്തിയതുപോലെ ഹൃദയത്തില്‍ പതിഞ്ഞു. ഓരോ
കഥകളിലും
കണ്ട സ്ത്രീകഥാപാത്രങ്ങള്‍, അവരെല്ലാം ഞാനെവിടെയൊക്കെയൊ വെച്ച്‌
പരിചയപ്പെട്ടവരല്ലെയെന്നും,ഒറ്
റപെടുന്ന സ്ത്രീത്വത്തിന്‍റെ വേദനകള്‍
എന്‍റെതുകൂടിയല്ലേയെന്നും എനിക്കു തോന്നിയിരുന്നു. കാല്‍പ്പനിക
ചാരുതയാര്‍ന്ന അയത്നലളിതമായ വള്ളുവനാടന്‍ശൈലിയിലൂടെ ഒഴുകുമ്പോള്‍ ഒരു
പക്ഷേ ഞാന്‍ മറന്നുതുടങ്ങിയ എന്‍റെ ഭാഷ എനിക്കു തിരികെ ലഭിച്ചു.അതെല്ലാം
നിലച്ചിരിക്കുന്നുവെന്ന ജീവിതത്തിന്‍റെ അപ്രതിരോധ്യസത്യത്തെ
അംഗീകരിക്കു
വാന്‍ മനസ്സ്‌ വിസമ്മതിച്ചു.

ആര്‍ജ്ജവവും ഓജസ്സും നിറഞ്ഞ ഭാവസുന്ദരമായ കവിതപോലെയുള്ള കഥകള്‍.
സമൂഹത്തിന്‍റെ പൊയ്‌ മുഖങ്ങളെ തുറന്നുകാട്ടുമ്പോള്‍ മനുഷ്യന്‍റെ പച്ചയായ
"സ്വത്വം"തന്നെയല്ലെ നാം കണ്ടത്‌. രതി, മനുഷ്യനിലെ സ്വാഭാവികമായ
ഒരാവേഗമായിരുന്നതിനാല്‍ തുറന്നെഴുതുന്നതില്‍ തെറ്റില്ലെന്നു പറഞ്ഞപ്പോള്‍
നെറ്റി ചുളിക്കയും ചെളി വാരിയെറിയുകയും ചെയ്ത സമൂഹം തന്നെ അവരുടെ മരണം
ഒരാഘോഷമാക്കിയത്‌ ദൃശ്യമാധ്യമങ്ങളിലൂടെ നാമെല്ലാം കണ്ടതല്ലെ.
ഓന്തിനെപ്പോലെ നിറം മാറുവാന്‍ സമൂഹത്തിനൊട്ടും ലജ്ജയില്ലെന്നതിന്‌ ഒരു
ദൃഷ്ടാന്തം
കൂടിയായിരുന്നു ആകാഴ്ചകള്‍ .ഇതൊക്കെ കണ്ട്‌ അവരുടെ ആത്മാവു
എത്രകണ്ട്‌ വേദനിച്ചിട്ടുണ്ടാകും!

ഇപ്പോള്‍
നീര്‍മാതളം തന്‍റെ പ്രിയ്യപ്പെട്ട കൂട്ടുകാരിയെ
തിരയുകയാവില്ലേ? ശോകമൂകമായി വിരഹവേദനയാല്‍
വീര്‍പ്പ്‌ മുട്ടുന്ന ആ പൂക്കളെ
കുറിച്ചോര്‍ക്കുമ്പോള്‍ രവീന്ദ്രനാഥ ടാഗോറിന്‍റെ ഗീതാഞ്ജലിയിലെ ഈ
വരികളാണെന്‍റെ മനസ്സില്‍ തിരയടിക്കുന്നത്‌. "കൂരിരുള്‍ ചൂഴുമീ രാവിന്‍റെ
യാമങ്ങള്‍ ഏതു രാഗത്തിനാല്‍
പൂര്‍ണമാക്കേണ്ടു ഞാന്‍ ‍"......
മിതമായ ചായകൂട്ടില്‍ ചാലിച്ചെടുത്ത്‌ പ്രകൃതിയുടെ ശബ്ദ താള ചലന
മാധുര്യം ഹൃദയത്തിലാവാഹിച്ചെടുത്ത്‌ കൈരളിക്കു നല്‍കിയ ഭാവരാഗ നിബദ്ധമായ
എത്രയെത്ര ക
ഥകള്‍ കണ്ണീര്‍ പൊഴിച്ചു നില്‍ക്കുന്നു. ആ നീര്‍മാതളപൂക്കളോ
ഇപ്പോള്‍ വിരിയാനാകാതെ മിഴികൂമ്പി നില്‍ക്കയായിരിക്കാം. തന്‍റെ പ്രിയ
സഖിയുടെ
വേര്‍പാടോര്‍ത്ത്‌ ....... "സ്നേഹമാണ്‌ ഏറ്റവും വലിയ മതമെന്ന്"
പഠിപ്പിച്ചു തന്ന് മഹാഗണിയും വാകമരവും കാവല്‍നിന്ന് തണല്‍ വിരിച്ച
മണ്ണിന്‍റെ മാറില്‍ ശാന്തമായുറങ്ങുന്ന അമ്മേ, അവിടുത്തേക്കായിതാ,
വാക്കിന്‍റെ ഒരു പിടി അശ്രുപുഷ്പങ്ങള്‍
!

BACK