Saturday, June 20, 2009

മോറിസിന്റെ മോറാലിറ്റി ഒരു പരിച്ഛേദം-സണ്ണി ചെറിയാന്‍





ലണ്ടനില്‍ നിന്നും വെയില്‍സിലേയ്ക്ക് പോകുന്ന മാര്‍ഗ്ഗത്തിലുള്ള സ്വച്ഛമായ നഗരമാണ് സ്വിന്‍ഡന്‍.
നഗരത്തിന്റെ ഭ്രാന്തന്‍ വേഗങ്ങളൊന്നും കീഴടക്കാത്ത സ്വിന്‍ഡനില്‍ എന്റെ അയല്പക്കക്കാരനായിരുന്നു മോറിസ് ഡേവിഡ് എന്ന സ്ക്കൂള്‍ അദ്ധ്യാപകന്‍.
ഒരുനാള്‍ സ്പോര്‍ട്‌സ്റ്റാര്‍ എന്ന പ്രസിദ്ധീകരണത്തില്‍ മോറിസ് ഡേവിഡിന്റെ അനാകര്‍ഷകമായ
ചിത്രം അച്ചടിമഷിപുരണ്ടുവന്നു.ചിത്രത്തോടൊപ്പം മോറിസിന്റെ ബയോഡേറ്റയും ഉണ്ടായിരുന്നു. പ്രായം അന്‍പത്. നാലുഭാഷകളില്‍ പരിജ്ഞാനം.യാത്രകള്‍ക്കും,എല്ലാവിധവിനോദങ്ങള്‍ക്കും താന്‍
സജ്ജനാണെന്നായിരുന്നു പരസ്യത്തിന്റെ സാരം.
ലൈംഗിക വിഷയങ്ങളില്‍ താനൊരു “മുഹമ്മദലി”യാണെന്ന നിലയിലുള്ള വാല്‍ക്കഷണവും.
സ്ക്കൂള്‍ അദ്ധ്യാപകവൃത്തിക്ക് മോറിസിന് മണിക്കൂറൊന്നിന് പതിനെട്ട് പൌണ്ട് ലഭിക്കും(ഏകദേശം1400 രൂപ).ഒരു ദിവസം 8 മണിക്കൂര്‍ ജോലിചെയ്താല്‍ പതിനായിരത്തിനു മേല്‍ വേതനം.
പക്ഷേ ആഡംബരകാറും ,വിലകൂടിയ വസ്ത്രങ്ങളും ധരിക്കുന്ന മോറിസ് വൈകുന്നേരമായാല്‍ തന്റെ പുതിയ ജോലി തുടങ്ങും.
മദ്ധ്യവയസ്ക്കകളും,യൌവ്വനയുക്തകളുമൊക്കെയായ ബിസിനസ്സ് എക്സിക്ക്യൂട്ടീവുകളും ഏറെക്കുറെ ഫ്രീയാകുന്ന സമയം.ഒരു ദിവസം മൂന്ന് പങ്കാളികള്‍ക്ക് വരെ മോറി സമയം നീക്കിവയ്ക്കുന്നു. ഇവിടെ പ്രതിഫലം ഇരട്ടിയാണ്.മണിക്കൂറിന്40പൌണ്ട്.
തടിച്ചുകുറുകിയ ശരീരപ്രകൃതിയും കഷണ്ടികീഴടക്കിയ തലമുടിയുമുള്ള
മോറിസിന്റെ ജോമട്രി എങ്ങനെയീതൊഴിലിന് ഇണങ്ങുമെന്ന് എനിയ്ക്കി
നിയും മനസ്സിലായിട്ടില്ല.
മോറിസിനെപ്പോലെയുള്ള വിദ്യാഭ്യാസമ്പന്നരായ നിരവധി കാള്‍ ബോയ്സ്
ഇന്ന് ഇംഗ്ലണ്ടിലുണ്ട്.ജോലിയുടെ സമ്മര്‍ദ്ദം കഴിഞ്ഞ് അല്പം വിനോദം
തേടിയത്തുന്നവരാണ് തന്റെ കസ്റ്റമേഴ്സില്‍ ഭൂരിഭാഗവുമെന്ന് അയാള്‍
സാക്‌ഷ്യപ്പെടുത്തുന്നു.ഭര്‍ത്താവും കുട്ടികളുമൊക്കെയുള്ളവരാണെങ്കിലും
ഇരുകൂട്ടര്‍ക്കും കുറ്റബോധമില്ലെന്നുള്ളതാണ് ഏറെ അതിശയകരം.
മോറിസിന്റെ ഡയറിയില്‍ ഒരുമാസത്തേയ്ക്കുള്ള കാള്‍ ഷീറ്റുകള്‍ ഏറെക്കുറെ ബുക്കുചെയ്യപ്പെട്ടിരിക്കും.പതിവുകാരുംപുതിയ കസ്റ്റമേഴ്സുമൊക്കെ ഇക്കൂട്ടത്തിലുണ്ടാകും.
മുപ്പത്തഞ്ചി
നും അന്‍പത്തഞ്ചിനും ഇടയിലുള്ള
വരാണ് ഇയാളുടെ ഗുണഭോക്താക്കള്‍.ചിലപ്പോള്‍ എഴുപതു വയസ്സുകഴിഞ്ഞ വൃദ്ധകളും തന്നെ ത്തേടിയത്താറുണ്ടെന്നും,താനവരെ
നിരാശപ്പെടുത്താറില്ലെന്നും ഇയാള്‍ പറയുന്നു.
ഇത്രയും നാള്‍ ലൈംഗികപങ്കാളികളെത്തേടിയുള്ള പരസ്യത്തില്‍ സ്ത്രീകളാ
യിരുന്നു മുന്നില്‍.അര്‍ദ്ധവും,പൂര്‍ണ്ണനഗ്നവുമായ ഫോട്ടോസഹിതം പങ്കാളി
കളെത്തേടുന്ന ഈ സ്ത്രീകളില്‍ വെള്ളക്കാര്‍ മാത്രമല്ല ഉള്ളത്.
ഇംഗ്ലണ്ടില്‍ കുടിയേറിയ പാക്കിസ്താനി,ശ്രീലങ്കന്‍ , കരീബിയന്‍ യുവതികളും പങ്കാളികളെത്തേടിയുള്ള പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നു.
ലൈംഗികത്തൊഴിലാളികളെന്ന് തങ്ങളെ വിശേഷിപ്പിക്കാന്‍ മോറിസ് ഉള്‍പ്പെ
ടെയുള്ളവര്‍ ഒരുക്കമല്ല.
പുരുഷന്മാര്‍ സ്ത്രീകളെ ഭോഗിക്കാനാഗ്രഹിക്കുന്നതുപോലെ ,സ്ത്രീകളും പുരുഷന്മാരുമായി രമിക്കാന്‍ ആഗ്രഹമുള്ളവരാണെന്ന്മോറിസ് സമര്‍ത്ഥിക്കുന്നു.തന്നെത്തേടിയെത്തുന്നവരില്‍ പലരും അസംതൃപ്തരായ ലൈംഗികബന്ധത്തിന്റെ ശേഷിപ്പുകളാണെന്നും ഇയാള്‍
സാക്ഷ്യപ്പെടുത്തുന്നു.വിവാഹപൂര്‍വ്വരതിയില്‍ സംതൃപ്തിലഭിച്ചിട്ടുള്ള
പലര്‍ക്കും ഭര്‍ത്താവ് ഒരു ബാദ്ധ്യതയും.സന്തുഷ്ടമായ ദാമ്പത്യത്തിന്റെ അടിസ്ഥാനം പ്രേമമാണെന്ന് ഇന്‍ഡ്യാക്കാരായ നിങ്ങള്‍ വിശ്വസിക്കുന്നു.എന്നാല്‍ ഞങ്ങളെ സംബന്ധിച്ച്
പ്രേമം ഒരു മിഥ്യാ സങ്കല്പമാണ്.കാമം കൂടാതെ പ്രേമത്തിന് നിലനില്‍പ്പില്ലെന്ന് ഞങ്ങള്‍
കരുതുന്നു. രതി ആഭിമുഖ്യ
വരാണ് ഞങ്ങളുടെ സ്ത്രീകള്‍.
ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള യാതൊരു ഉത്തരവാദിത്വവുമില്ലാത്ത ലൈംഗിക ബന്ധത്തോടാണ് ഇവിടുത്തുകാര്‍ക്ക് താത്പര്യം.പലരും വിവാഹമെന്ന
ചട്ടക്കൂട്ടില്‍ ഒതുങ്ങുന്നുവെന്ന് മാത്രം.
കൌമാരത്തില്‍ തന്നെ ലൈംഗികത ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകുന്നു.ബോയ് ഫ്രണ്ടോ,ഗേള്‍ ഫ്രണ്ടോ യില്ലെങ്കില്‍ അത് ഏറ്റവും വലിയപോരായ്മയും.വിവാഹത്തിനു മുന്‍പുതന്നെ പലരും വ്യത്യസ്ത
ലൈംഗിക പങ്കാളികളെ അനുഭവിച്ചറിയുന്നു.
പിന്നീട് വിവാഹജീവിതത്തില്‍ ലൈംഗികമുരടിപ്പ് അനുഭവപ്പെടുമ്പോഴാണ്
സ്ത്രീകള്‍ ഞങ്ങളെപ്പോലെയുള്ള കാള്‍ ബോയ്സിനെ തേടുന്നത്.
എനിയ്ക്കൊരു ഗേള്‍ ഫ്രണ്ട് ഉണ്ട്.പ്രായംകേട്ട് നിങ്ങള്‍അത്ഭുതപ്പെടരുത്.
22 വയസ്സ് .എന്റെ വൈവിദ്ധ്യമാര്‍ന്ന തൊഴിലിനെക്കുറിച്ച് അവള്‍ക്കുമറിയാം.
എന്നാല്‍ തെല്ലും പരിഭവമില്ല.ഒരുപാട് സ്ത്രീകള്‍ എന്നെത്തേടിയെത്തുന്നതില്‍
എന്റെ ഗേള്‍ ഫ്രണ്ട് എമിലിയ്ക്ക് സന്തോഷം മാത്രമേയുള്ളു.
പരസ്യമായ ലൈംഗികബന്ധത്തിനും,ബ്രിട്ടീഷ് വനിതകള്‍ പിന്നിലല്ല.
പാര്‍ക്കുകളിലും,റെയില്‍ വേസ്റ്റേഷനുകളിലുമൊക്കെ ഇത്തരം ബന്ധങ്ങളുടെ
നേര്‍ക്കാഴ്ച്ച കാണാനാകും.കുറെനാള്‍ മുന്‍പ് ലണ്ടന്‍ സോഹോയിലെ
നൈറ്റ് ക്ലബ്ബുകളിലൊന്നില്‍ പിറന്നാള്‍ പാര്‍ട്ടി ആഘോഷിക്കാനെത്തിയ
അദ്ധ്യാപികമാരായ പതിനൊന്നംഗ സംഘം മദ്യപിച്ച് പിമ്പിരിയായി.
ക്ലബ്ബിലുണ്ടായിരുന്ന പുരുഷന്മാരിലൊരാളെ വിവസ്ത്രനാക്കി ലൈംഗിക
ബന്ധത്തിലേര്‍പ്പെട്ടത് കൂട്ടുകാരിലൊരാള്‍മൊബൈലില്‍ പകര്‍ത്തുകയും
ചില പത്രങ്ങള്‍ക്ക് പ്രസിദ്ധീകരണത്തിനു നല്‍കുകയും ചെയ്തു.
പ്രസിദ്ധീകരണങ്ങളും ലൈംഗികതയ്ക്ക് അമിത പ്രാധാന്യം നല്‍കുന്നു.
ബ്രിട്ടീഷ് കൌമാരക്കാര്‍ക്കിടയില്‍ഏറെപ്രചാരമുള്ള മാഗസീനുകളിലൊന്നാണ്
“ബ്ലിറ്റ്സ് “.സൌഹൃദം,ഫാഷന്‍ ,സെക്സ്,എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന
ഈ മാഗസീന്‍ 14-നും 18-നും ഇടയ്ക്കുള്ള പെണ്‍കുട്ടികളെയാണ് ലക്‌ഷ്യമിടുന്നത്‌.

നിശാക്ലബ്ബിലെ പാര്‍ട്ടിക്കിടയില്‍ മദ്ധ്യവയസ്ക്കനുമായി ശാരീരികബന്ധം
പുലര്‍ത്തിയപതിനഞ്ചുകാരിയുടെ അനുഭവക്കുറിപ്പുകള്‍,ബോയ്ഫ്രണ്ടുമൊത്തുശയിച്ച ഓര്‍മ്മകള്‍,ഇതൊക്കെയാണ്ബ്ലിറ്റ്സിന്റ്റെ
ഉള്ളടക്കം.
പ്രചാരം 1,51729.
1,31956 പേര്‍വായിക്കുന്ന കോസ്മോഗേള്‍ 12- 17 വയസ്സുള്ളവരെയാണ് വായനക്കാരാക്കുന്നത്.
101 Wanted men,Hot body secrets എന്നീ കാറ്റഗറിയിലുള്ളവയാണ് ഫീച്ചറുകള്‍.
പതിമൂന്നു മുതല്‍ പതിനേഴുവയസ്സുവരെയുള്ള പെണ്‍കുട്ടികളുടെ
ഇഷ്ട മാഗസീനായ “മോര്‍“ലൈംഗികബന്ധത്തിലൂടെ ആറുകിലോഗ്രാം ഭാരം
കുറച്ച പെണ്‍കുട്ടിയുടെ അനുഭവ സാക്‌ഷ്യവുമായാണ്‌ പ്രത്യക്ഷപ്പെടുന്നത്.
ലൈംഗിക ബന്ധത്തിനിടയില്‍ ഏറ്റവും മികച്ച “സെക്‌ഷ്വല്‍ പൊസിഷന്‍''
വിവരിക്കുന്നവര്‍ക്ക് പ്രത്യേക സമ്മാനവും മാഗസീന്‍ നല്‍കുന്നു.
2,71629 ആണ് പ്രചാരം.
ലൈംഗിക ഉത്തേജന ഉപകരണങ്ങളെക്കുറിച്ചും, അതുനല്‍കുന്ന ആഹ്ലാദാതി
രേകത്തെക്കുറിച്ചുമാണ് “ടീന്‍ലൌ“എന്ന കൌമാരക്കാരുടെ മാഗസീന്‍
പ്രതിപാദിക്കുന്നത്.സ്വാഭാവികമായ സംതൃപ്തി നല്‍കുന്നതെന്ന് നിര്‍മ്മാതാ
ക്കള്‍ അവകാശപ്പെടുന്ന ലൈംഗിക ഉത്തേജന ഉപകരണങ്ങളുടെ ആവശ്യക്കാരും പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ്.
ജീവിതം ഒന്നേയുള്ളു .അവിടെ രതിയ്ക്കാണ് മുഖ്യ സ്ഥാനം.എന്നാല്‍,
നിങ്ങളുടെ സ്ത്രീകളോ,ഈശ്വരാരാധനയും,കുടുംബ പരിചരണവുമായി
ഒതുങ്ങിക്കഴിയുന്നു.ഒരു ബ്രിട്ടീഷ് വനിത ഈ ലേഖകനോട് ഒരിക്കല്‍
പറഞ്ഞു.
വേലിക്കെട്ടുകളില്ലാത്ത ലൈംഗികത ഇബ്സന്റെ ഡോള്‍സ് ഹൌസിലെ
നോറയെപ്പോലെ,വാതിലുകള്‍ മലര്‍ക്കെത്തുറന്ന് പുറംലോകത്തെക്ക്‌
പോകാന്‍ ഇവരെ പ്രേരിപ്പിക്കുന്നു.
വ്യത്യസ്തമായ ലൈംഗികാനുഭവങ്ങള്‍ അവര്‍ ആസ്വദിക്കുകയാണ്.
മോറിസ് ഡേവിഡിനെപ്പോലെയുള്ള കോള്‍ ബോയ്സിന്റെ പ്രസക്തിയേറു
ന്നതും ഇവിടെയാണ്.

വാല്‍ക്കഷണം.
ഭൂരിഭാഗം ബ്രിട്ടീഷ് വനിതകളും വീടിനുള്ളില്‍ വസ്ത്രങ്ങള്‍ വലിച്ചു ചുറ്റാന്‍ ആഗ്രഹിക്കുന്നില്ല.ഉല്‍പ്പത്തിപ്പുസ്തകത്തിലെ ഹവ്വയാണ് ഇവിടെ
അവരുടെ വഴികാട്ടി.

BACK