Saturday, June 20, 2009

പരുന്തുകള്‍:അരുണ്‍ പൊയ്യേരി




മാധവിക്കുട്ടിയുടെ എല്ലാ കഥാപാത്രങ്ങളും സ്നേഹിക്കാനും,
സ്നേഹിക്കപ്പെടാനും വെമ്പല്‍ കൊള്ളുന്നവരാണ്‌. വയസ്സിനു മൂത്ത
പുരുഷന്‍മാരാണ്‌
ഇവര്‍ക്ക്‌ പഥ്യം. ഇത്‌ പ്രത്യേക മാനസിക വിശകലനം
ആവശ്യപ്പെടുന്ന ഒന്നാണ്‌.കാമം
ഇവര്‍ക്ക്‌ ആവശ്യഘടകമല്ല താനും.
പ്രേമത്തിന്‍റെ അനശ്വരതയില്‍
വിശ്വസിക്കുന്നവരാണിവര്‍‍.പുരു
ഷന്‍റെ സ്നേഹം കിട്ടാന്‍ വേണ്ടി മാത്രം തങ്ങളെ സമര്‍പ്പിക്കുന്നവരാണിവര്‍. എന്തു
കൊടുത്താല്‍ തങ്ങള്‍ക്ക്‌ എന്തു
കിട്ടുമെന്നറിയുന്നവര്‍ .സ്വയം
സമര്‍പ്പണത്തിലൂൂടെ തങ്ങള്‍ക്ക്‌ വേണ്ടത്‌ കൈപ്പറ്റുന്നവര്‍.

സ്നേഹത്തിനു വേണ്ടി മാത്രം ദാഹിച്ചു
വലയുന്നവര്‍ക്ക്‌ ഒന്നിലധികം
പ്രണയബന്ധങ്ങളുണ്ടാവാം. അന്യോന്യം അറിയിച്ചുകൊണ്ടു തന്നെ. ഈ
കഥാപാത്രങ്ങള്‍ നുണ പറയാറില്ല. സ്നേഹിച്ച്‌ കൊതി
തീരാത്തവര്‍‍- അതാണ്‌
മാധവിക്കുട്ടിയുടെ കഥാപാത്രങ്ങള്‍

പരുന്തുകള്‍ മാധവിക്കുട്ടിയുടെ സാമാന്യം തീരാത്തവര്‍ കഥയാണ്‌. അവരുടെ
കഥകള്‍ സാധാരണയായി ചെറുതായിരിക്കും. പക്ഷേ, ശില്‍പ്പഭദ്രതയും
,കെട്ടുറപ്പും നഷ്ടപ്പെടാറില്ലതാനും. ചുവന്ന പാവാട തന്നെ ഉദാഹരണം. ചെറിയ
വാക്കുകളില്‍ ,
സന്ദര്‍ഭങ്ങളില്‍ വേലക്കാരിയുടെ മനോവ്യഥകളും
പ്രതീക്ഷകളും ,ഈ കഥയില്‍ നമുക്ക്‌
ദര്‍ശിക്കാം.


മുപ്പത്തഞ്ചുകാരിയായ അമ്മയും ,പതിനാറുകാരിയായ മകളും ആണ്‌
പരുന്തിലു
ള്ളത്‌. ഇന്ദിര വിധവയായ സ്ത്രീയൊന്നുമല്ല അവര്‍ക്ക്‌ ഭര്‍ത്താവുണ്ട്‌, കാമുകനും ഉണ്ട്‌. ഫിലിപൈന്‍സില്‍ നിന്നുവന്ന
പത്രപ്രവര്‍ത്തകനും വിവാഹിതനും മൂന്നു കുട്ടികളുമുള്ള ഗുല്‍ട്ടിയാനോട്‌
അവര്‍ക്ക്‌ മാത്രമല്ല പ്രണയം. മകളായ ലീലയും,അയാളെ അഗാധമായി
സ്നേഹിക്കുന്നു. അത്‌ കൈവിടാതിരിക്കാനായി അവള്‍ തന്നെ തന്നെ അയാള്‍ക്ക്‌
സമര്‍പ്പിക്കുന്നു.

പക്ഷേ അയാള്‍ക്ക്‌ മകളോടല്ല അമ്മയോടായിരുന്നു സ്നേഹം. ഒരു പക്ഷേ,
പതിനാറിന്‍റെ അപക്വതയും, ആവേശവും അയാളെ മോഹിപ്പിക്കുന്നുണ്ടാവില്ല.
അതുകൊണ്ട്‌ തന്നെ അത്‌ അസ്ഥിരമായിരിക്കുമെന്നും അയാള്‍ക്കറിയാം.ലീലയെ
പലതരത്തിലും പിന്തിരിപ്പിക്കാന്‍ ഗുല്‍ട്ടിയാനോ ശ്രമിക്കുന്നുണ്ട്‌.
പക്ഷേ
അവളുടെ നിലപാട്‌ ഉറച്ചതാണ്‌. പരുന്ത്‌ വലിയൊരു പ്രതീകമായി ഈ
കഥയിലുടനീളം പ്രത്യക്ഷപ്പെടുന്നു. ഈ പ്രതീകം സ്വാതന്ത്ര്യമാണ്‌.
പരുന്തിനെപ്പോലെ ആകാശനീലിമയില്‍ ചിറകു വിരിച്ചു പറന്നു നടക്കാന്‍
കഴുയാത്ത വ്യഥയാണ്‌ ഇന്ദിരക്ക്‌.
ഭര്‍ത്താവിലും മകളിലും തട്ടി
അവര്‍ക്ക്‌ ചിറകു വിരിക്കാന്‍ കഴിയുന്നില്ല. പരുന്തിനോടുള്ള ഈ അസൂയ
വെറുപ്പായി മാറുന്നു. അതുകൊണ്ടാണ്‌ അതിനെ പിടിച്ച്‌
കെട്ടണമെന്നവര്‍ക്ക്‌
തോന്നുന്നത്‌. തീര്‍ച്ചയായും, ഒരു തടവുപുള്ളിയെ പോലെ.തടവുപുള്ളിക്ക്‌
സ്വാതന്ത്ര്യമില്ലല്ലൊ.


സ്നേഹത്തിനു വേണ്ടി മരണം വരിക്കാനും ഈ കഥാപാത്രങ്ങള്‍ സന്നദ്ധരാണ്‌.
ചെയ്യുന്നത്‌ തെറ്റാണെന്ന്
ഇവര്‍ക്ക്‌ ബോദ്ധ്യമുണ്ട്‌. പക്ഷേ
അതിനപ്പുറമാണ്‌ സ്നേഹം.-സ്നേഹത്തിന്‍റെ
സ്വര്‍ഗരാജ്യത്ത്‌
മനസ്സാക്ഷിക്കുത്തു അലിഞ്ഞില്ലാതാവുന്നു. ഗുല്‍ട്ടിയാനോ പറയുന്നു;

..എനിക്ക്‌ ഇത്‌ വേണ്ടെന്നു വെയ്ക്കാന്‍ വയ്യാതായിരിക്കുന്നു.

"ഏത്‌?" ഈ സ്നേഹം"(340 )

സ്നേഹത്തിന്‍റെ
പനിനീര്‍മെത്തയില്‍ ശയിക്കാനിഷ്ടപ്പെടുന്ന ഈ
കുടുംബിനികളുടെ
ഭര്‍ത്താക്കന്‍മാര്‍ ,എന്നും ഭാര്യയുടെ സ്നേഹത്തെ
പ്രോത്സാഹിപ്പിക്കുന്നവരായിരുന്നു. ഒരു പക്ഷേ ഭാര്യയെ അത്രമാത്രം ഇവര്‍
സ്നേഹിക്കുന്നവരാകണം. അങ്ങിനെയുള്ള വിശാലമനസ്കയ്ക്ക്‌ അസൂയയും
സംശയവുമുണ്ടാവാറില്ല.

മകള്‍ക്ക്‌ അമയില്‍ നിന്നു സ്വാതന്ത്ര്യം വേണം .അവളുടെ കാമുകനെ അമ്മ
തട്ടിയെടുത്തിരിക്കുന്നു. അതുകൊണ്ടു തന്നെ അവള്‍ക്ക്‌ അമ്മയെ
വെറുപ്പാണ്‌.സ്നേഹം കൊണ്ട്‌ ഭ്രാന്തുപിടിച്ച ഒരമ്മയുടേയും ,മകളുടേയും
അവരിലൊരാളെ മാത്രം
ആത്മാര്‍ഥമായി സ്നേഹിച്ച കാമുകന്‍റെയും
ഭര്‍ത്താവിന്‍റെ വിശാലമനസ്കതയുടേയും അദൃശ്യമായി കഥയിലുടനീളം ചിറകു
വിരിച്ച്‌ നില്‍ക്കുന്ന സ്വാതന്ത്ര്യമെന്ന പരുന്തിന്‍റെയും അസാധാരണമായ
കഥയാണിത്‌. ഒരു പക്ഷേ ,ഒരു മാധവിക്കുട്ടിക്കു മാത്രം എഴുതാന്‍
കഴിയുന്നത്‌.

BACK