Monday, June 22, 2009

സ്മൃതിപഥത്തിലെ കണ്ണീര്‍:അനില്‍ പള്ളിയില്‍








കര്‍ക്കിടകത്തിന്‍റെ അവസാന നാളുകളില്‍ വെയില്‍ തെളിഞ്ഞ ഒരു ഉച്ചതിരിഞ്ഞ
നേരത്താണ്‌ അയള്‍ സഹപ്രവര്‍ത്തകയായ സുമിത്രയുടെ വീട്ടിലേക്ക്‌ യാത്ര
തിരിച്ചത്‌. ഇതിനു മുന്‍പ്‌ രണ്ടു വട്ടം അയാള്‍ അവിടെ പോയിട്ടുണ്ട്‌.
അപ്പോള്‍ അയാള്‍ക്കൊപ്പം മറ്റ്‌ സഹപ്രവര്‍ത്തകരും ഉണ്ടായിരുന്നു. ഇത്തവണ
അയാള്‍ പോയത്‌ ഏകനായാണ്‌. സുമിത്രയുടെ അമ്മൂമ്മയെ സന്ദര്‍ശിക്കുകയാണ്‌
യാത്രയുടെ
ലക്‌ഷ്യം.

വെയില്‍
ചാഞ്ഞു തുടങ്ങിയ മൂന്നു മണിയോടെ അയാള്‍ സുമിത്രയുടെ
വീട്ടിലെത്തി. കോളിംഗ്‌ ബെല്ലില്‍ വിരല്‍ അമര്‍ത്തിയപ്പോള്‍ അമ്മൂമ്മ
തന്നെയാണ്‌ വാതില്‍ തുറന്നത്‌. പരിചയപ്പെടുത്തിയപ്പോള്‍ കാണാന്‍
ആഗ്രഹിച്ചിരുന്നതായി അമ്മൂമ്മ പറഞ്ഞു.

അയാള്‍ പലപ്പോഴായി എഴുതിയ കഥകളും കവിതകളും സുമിത്ര അമ്മൂമ്മയെ കാണിച്ചിരുന്നു.

വായനാശീലം ജന്‍മസിദ്ധമായുണ്ടായിരുന്ന അമ്മൂമ്മ തന്‍റെ അഭിപ്രായം
സുമിത്രയോടു പറയാറുണ്ട്‌. അവള്‍ അയാളോടും. അവള്‍ ഒരിക്കല്‍ അയാളോടു
പറഞ്ഞു "എനിക്ക്‌ കൂടുതല്‍
അടുപ്പം അമ്മൂമ്മയോടാണ്‌. ഞാന്‍ എല്ലാം
പറയാറുണ്ട്‌: എല്ലാം.."അങ്ങിനെയാണ്‌ അമ്മൂമ്മയെ നേരില്‍ കാണാനും
പരിചയപ്പെടാനും അയാള്‍ക്ക്‌ ആഗ്രഹമുണ്ടായത്‌.

ഒരു വട്ടം തന്‍റെ ആഗ്രഹം അയാള്‍ സുമിത്രയെ അറിയിച്ചിരുന്നു.
നിനച്ചിരിക്കാത്ത ഓരോ തടസ്സങ്ങള്‍ ഓരോ വട്ടവും ഉണ്ടായി. സുമിത്രയുടെ ഇളയ
സഹോദരിയുടെ പ്രസവത്തെ തുടര്‍ന്നുണ്ടായ തിരക്കായിരുന്നു ആദ്യ തടസ്സം.
പിന്നീട്‌ സുമിത്രയുടെ ചിറ്റമ്മയോടൊപ്പം അമ്മൂമ്മ കുറച്ചു ദിവസം മാറി
നിന്നു മടങ്ങി എത്തിയത്‌ അടുത്തിടെയാണ്‌. ഇത്തവണ അയാള്‍ കൂടുതല്‍

ചിന്തിച്ചില്ല. അമ്മൂമ്മയെ കാണാന്‍ പുറപ്പെടുകയായിരുന്നു.

ഒരിക്കലും തന്നെ ആദ്യമായി കാണുകയാണെന്ന അപരിചിതത്വം അമ്മൂമ്മക്ക്‌
ഉണ്ടായിരുന്നില്ലെന്നത്‌ അയാള്‍ക്ക്‌ ഏറെ ആശ്വാസം നല്‍കി. കൂടെ
സന്തോഷവും. സുമിത്രയുടെ അമ്മയും അവിടുണ്ടായിരുന്നു. സുമിത്രയുടെ
അച്ഛന്‍
മാധവമ്മാന്‍ മൂന്നു മാസം മുമ്പ്‌ മരണമടഞ്ഞു

അമ്മൂമ്മക്കും സുമിത്രയുടെ അമ്മ വിജയക്കുമൊപ്പം അവളുടെ മോള്‍ ദേവിയും ഉണ്ടായിരുന്നു

"വീട്ടില്‍ ഭാര്യക്കും കുട്ടികള്‍ക്കും സുഖമല്ലേ?" അമ്മൂമ്മയുടെ
സ്നേഹാര്‍ദ്രമായ അന്വേഷണം.


"അതെ

" ഇവിടെ നമ്മടെ ആള്‍ പോയപ്പോള്‍ എല്ലാം........

മാധവമ്മാന്‍റെ മരണത്തെക്കുറിച്ചായിരുന്നു അമ്മൂമ്മ സൂചിപ്പിച്ചത്‌.
ദു:ഖത്തിന്‍റെ തിരയിളക്കത്തില്‍ വാക്കുകള്‍ മുറിയുകയായിരുന്നു.

ഉം"

മാധവന്‍ മുമ്പിലുണ്ടായിരുന്നു. മോനെ........ എന്തു
കാര്യത്തിനും മാധവന്‍ പോയാല്‍ ആളേയും കൊണ്ടേ വരൂ. അത്രക്ക്‌ നന്നായി
സംസാരിച്ച്‌ ആളുകളെക്കൊണ്ട്‌ കാ
ര്യങ്ങള്‍ നടത്തിയെടുക്കാന്‍ നല്ല
കഴിവായിരുന്നു. ആ കഴിവു്‌ ഇപ്പോള്‍ രണ്ടാമത്തോള്‍ക്ക്‌ കിട്ടീട്ടുണ്ട്‌.
അതേ പ്രകൃതം ,അതേ രീതി," സുമിത്രയുടെ അനുജത്തി സുചിത്രയെ കുറിച്ചാണ്‌
അമ്മൂമ്മ പറഞ്ഞത്‌. സുചിത്രയെ ഒന്നു രണ്ടു വട്ടം അയാള്‍ കണ്ടിട്ടുണ്ട്‌.
സുമിത്രയെ വിളിക്കാന്‍ ഓഫീസില്‍ എത്തിയപ്പോള്‍.

"മോനെ , ഇരുപത്തിയഞ്ചാം വയസ്സില്‍ തുടങ്ങീതാ അമ്മൂമ്മയുടെ ഈ..."മനസ്സില്‍
ഓടിയെത്തിയ ദു:ഖസ്മൃതികള്‍ അമ്മൂമ്മയുടെ വാക്കുകള്‍ തടഞ്ഞു.
ഇപ്പോള്‍ വയസ്സ്‌ അറുപത്തഞ്ച്‌. എനിക്കു ഒരു മോനുണ്ടായിരുന്നു.

മിടുക്കനായിരുന്നു.പക്ഷേ, ഈശ്വരന്‍ ആയുസ്സു നല്‍കിയില്ല. ഓര്‍മ്മകളുടെ
ഓളപ്പരപ്പില്‍ അമ്മൂമ്മയുടെ മനസ്സു്‌ അലയുമ്പോള്‍ ചുണ്ട്‌ നിശ്ശബ്ദമായി
വിതുമ്പുന്നത്‌ അയാള്‍ അറിഞ്ഞു. ദൂരെ എവിടേയോ ദൃഷ്ടി പതിപ്പിച്ചിരുന്ന
അമ്മൂമ്മയുടെ കണ്ണടച്ചില്ലില്‍ കണ്ണീരിന്‍റെ നനവു്‌
പടര്‍ന്നപ്പോള്‍അയാളുടെ കണ്ണുകളും ഈറനണിഞ്ഞു.

"തലയില്‍ മൂന്നു ചുഴി ഉണ്ടായിരുന്നു. പതിനാറു വയസ്സു കഴിഞ്ഞു
കിട്ടിയാല്‍ രക്ഷപ്പെട്ടുവെന്ന്‌ ആരോ പറഞ്ഞു. " മാധവന്‍
വന്നപ്പളാ
പിന്നീട്‌ ഒരാളായത്‌. അതുവരെ ഈ പെണ്‍കുട്ട്യോളും ഞാനും.
......"മാധവമ്മാന്‍ അമ്മൂമ്മക്ക്‌ മരുമകന്‍ മാത്രമായിരുന്നില്ല.
കുടുംബത്തിന്‍റെ സര്‍വ്വസ്വ
വും,അമ്മൂമ്മക്ക്‌ നഷ്ടപ്പെട്ട മകനും
ആയിരുന്നു.

അയാള്‍ ഓര്‍ത്തു. എത്ര സമാധാനം തന്‍റെ അവസ്ഥ. അമ്മാവന്‍ നന്നേ
ചെറുപ്പത്തില്‍ മരിച്ചു. അഞ്ചു പെങ്ങന്‍മാര്‍ക്ക്‌ ഒറ്റ ആങ്ങള.അഞ്ചാം
വയസ്സില്‍ മരിച്ചു.

ആരോടും നന്നായി ഇടപെടാന്‍ മാധവന്‌ അറിയാം. വലിപ്പ ചെറുപ്പമൊന്നുമില്ല.
എന്തു ചെയ്യാം...... ജോലീന്ന്‌ പിരിഞ്ഞിട്ട്‌ സ്വസ്ഥമായി ആരോഗ്യത്തോടെ
കഴിയാന്‍ യോഗമുണ്ടായില്ല .റിട്ടയര്‍ ചെയ്ത്‌ രണ്ടു വര്‍ഷത്തിനകം......

" പ്രമേഹം ഉള്ള കാര്യം വൈകിയാണോ അറിഞ്ഞത്‌? അയാള്‍ ചോദിച്ചു.

അല്ല.
ഇരുപത്തിയഞ്ചു വയസ്സിലേ അറിയാം. എറണാംകുളത്ത്‌
ഉദ്യോഗമുണ്ടായിരുന്നപ്പോള്‍ അവിടുത്തെ വെള്ളമെല്ലാം കുടിച്ച്‌
വറ്റിച്ചൂന്ന്‌ മാധവന്‍ തമാശ പറയാറുണ്ട്‌. (പ്രമേഹ രോഗികളുടെ
ദാഹത്തെയാണ്‌ സൂചിപ്പിച്ചത്‌) അമ്മൂമ്മയുടെ വാക്കുകള്‍ വിജയ അമ്മായിയും
തലയാട്ടി ശരി വെച്ചു.

"മോനേ ഇപ്പോള്‍ അമ്മൂമ്മക്ക്‌ ....ഓര്‍മ്മകളില്‍ തെന്നി നീങ്ങിയ
അമ്മൂമ്മയുടെ വാക്കുകള്‍ മുറിഞ്ഞു.

പറയാനുദ്ദേശിച്ചതെന്തോ മുഴുമിപ്പിച്ചില്ല.

എന്തോ ഓര്‍ത്തിട്ടെന്നവണ്ണം സുമിത്രയുടെ മോള്‍ ദേവിയോട്‌ പറഞ്ഞു. ''മോള്‌
അച്ഛാച്ഛന്‍റെ ഫോട്ടോ മാമന്‌ കാണിച്ച്‌ കൊടുക്ക്''‌.

ചുമരലമാരിയിലെ ചില്ലു നീക്കി ദേവി ഒരു ഗ്രൂപ്പ്‌ ഫോട്ടോ എടുത്ത്‌
അയാള്‍ക്ക്‌ നീട്ടി. ആരുടേയൊ യാത്രയയപ്പ്‌ ചടങ്ങിന്‍റെ ചിത്രം. അതില്‍
ഇടതു ഭാഗത്തു നില്‍ക്കുന്ന മാധവമ്മാമനെ തന്‍റെ പിഞ്ചു വിരല്‍ക്കൊണ്ട്‌
ദേവി അയാളെ തൊട്ടുകാണിച്ചു.ഇതാ അച്ഛാച്ഛന്‍ വളരെ പ്രസന്നമായ മുഖം. ഹൃദയം
തുറന്നുള്ള നിഷ്ക്കളങ്കമായ പുഞ്ചിരി. അയാള്‍ മനസ്സില്‍ നമിച്ചു ഫോട്ടോ
തിരിച്ചു നല്‍കി
അയാളോര്‍ത്തു, പ്രമേഹം മൂര്‍ച്ഛിച്ചാണ്‌ മാധവമ്മാന്‍ മരിച്ചത്‌.

"മോനേ, മൂന്ന്‌ നാല്‌ പശുക്കളുണ്ടായിരുന്നു. സഹായത്തിന്‌
മാധവന്‍ഉണ്ടായിരുന്നതുകൊണ്ട്‌ ഒരു വിഷമോം അറിഞ്ഞില്ല. ഇപ്പൊ ഒന്നൂല്ല."

ഒരര്‍ത്ഥത്തില്‍ മാധവമ്മാന്‍ പുണ്യം ചെയ്തതാണ്‌. മൂന്നു
പെണ്‍കുട്ട്യോള്‍ടേയും
കല്യാണം നല്ല നിലക്ക്‌ നടത്തി. അവര്‍
തെറ്റില്ലാതെ ജീവിക്കുന്നതു കാണാന്‍ കഴിഞ്ഞില്ലേ.....ഇതിലപ്പുറം
മഹാഭാഗ്യം ഉണ്ടോ ?-അയാള്‍ പറഞ്ഞു ശരിയാ....പലരും അതു തന്ന്യാ പറയണത്‌.
-അമ്മൂമ്മ സ്വാന്തനം കണ്ടെത്തി.

ഇളയ മോള്‍ടെ തീരെ ആരോഗ്യ മില്ലാതിരുന്നിട്ടു കൂടി മണ്ഡപത്തില്‍ എത്തി.
മുഹൂര്‍ത്ത സമയത്ത്‌ മാധവന്‍ കൈ പിടിച്ചു കൊടുത്തു. പറയുമ്പോള്‍
അമ്മൂമ്മയുടെ കണ്ണുകള്‍നിറയുന്നത്‌ അയാള്‍ കണ്ടു.

മാധവന്‍റെ കുടുംബത്തില്‍ അവര്‍ ഏഴു പേരാണ്‌. ഒന്നിനൊന്ന്
കാര്യപ്രാപ്തിയുള്ള മിടുക്കന്‍മാര്‍ "അമ്മൂമ്മ പറഞ്ഞു. "മാധവന്‍റെ
നക്ഷത്രം പൂരമായിരുന്നു. സഹോദരിയുടേയും അതേ നാള്‍ ഇത്തവണ അമ്പലത്തില്‍
വഴിപാട്‌ നടത്തിയപ്പോള്‍ അവള്‍ വന്നു. പക്ഷേ നമ്മുടെ മാധവന്‍.
..."അമ്മൂമ്മ ദു:ഖം അടക്കാന്‍ ശ്രമിക്കുന്നത്‌ അയാള്‍ കണ്ടൂ.

ഇത്ര സ്നേഹനിധിയായ ഭാര്യാമാതാവിനെ കിട്ടിയ മാധവമ്മാന്‍
ഭാഗ്യവാനായിരുന്നു. അയാള്‍ ഓര്‍ത്തു.

ഇടക്ക്‌ എപ്പോഴോ വിജയമ്മായി നല്‍കിയ ചായ അയാള്‍ കുടിച്ചു. ദേവിക്കായി
താന്‍ ഒന്നും കരുതിയില്ലല്ലോ എന്ന വിഷമം അയാളെ അലട്ടിയിരുന്നു. ആറ്‌
വയസ്സു പ്രായമുള്ള അവള്‍ക്ക്‌ മിഠായിയൊ മറ്റൊ വാങ്ങാന്‍ തോന്നാതിരുന്ന
തന്‍റെ ബുദ്ധിഹീനതയെ അയാള്‍ മനസാ പഴിച്ചു.

സുമിത്രയുടെ ബന്ധു സുഷമ ഇടക്ക്‌ എത്തി അയാളുടെ രചനകള്‍
ശ്രദ്ധിക്കാറുണ്ടെന്ന് അറിയിച്ചു
യാത്ര പറഞ്ഞിറങ്ങും മുന്‍പ്‌ അയാള്‍ കൈവശം കരുതിയ ഓണപ്പുടവ
അമ്മൂമ്മക്കു നല്‍കി നമിക്കുമ്പോള്‍ അകാലത്തില്‍ പൊലിഞ്ഞ അമ്മൂമ്മയുടെ
മകന്‍റെ സ്മരണ അയാളുടെ കണ്ണുകള്‍ ഈറനണിയിച്ചു. -

BACK

പ്രകമ്പനങ്ങള്‍-ബൃന്ദ





'നീ പ്രവാചകയാണോ?'സുന്ദരനായ ഭിഷഗ്വരന്‍ എന്‍റെ കാതില്‍ ചുണ്ടു
ചേര്‍ത്ത്‌
ചോദിച്ചു. ഞാന്‍ അദ്ദേഹത്തിന്‍റെ കരവലയത്തിലമര്‍ന്ന് ആ നെഞ്ചോടു
ചാഞ്ഞിരുന്നു.
അദ്ദേഹത്തിന്‍റെ നെഞ്ചില്‍ നിന്നും ഊഷ്മളമായ സുരക്ഷിതത്ത്വത്തിന്‍റെ
ചൂട്‌ പ്രവഹിച്ചു.

ഒരിക്കല്‍ ഒരു ദേവാലയത്തില്‍ ഒരു പ്രവാചിക ഉണ്ടായിരുന്നു.അവളുടെ
നാസികയുടെ അഗ്രം ഇടത്തേക്കു ചാഞ്ഞിരുന്നു. അവള്‍ക്ക്‌ ഏകദേശം
നാല്‍പ്പത്തിയഞ്ച്‌ വയസ്സ്‌ പ്രായമുണ്ടായിരുന്നു. അവള്‍
ചൊവ്വാഴ്ച ദിനങ്ങളില്‍ ദേവാലയത്തില്‍ വന്നിരുന്ന് വിശ്വാസികളുടെ
കരങ്ങളില്‍
സ്പര്‍ശിച്ചുകൊണ്ട്‌ ഭൂത-വര്‍ത്തമാന-ഭാവി പ്രവചനങ്ങള്‍ നടത്തി
വന്നു. അവ സത്യ
മായിരുന്നുവെന്ന് അനുഭവസ്ഥര്‍ അവകാശപ്പെട്ടു.

ഇടക്കിടെ അവളുടെ വദനത്തില്‍ നിന്ന് കടല്‍ നുര പ്രവഹിച്ചു വന്നു. ശരീരം
വലിഞ്ഞുമുറുകുകയും ചെയ്തു. അതിനുശേഷമുള്ള ദിനങ്ങളിലവള്‍ അത്യന്തം
തേജസ്വനിയായി കാണപ്പെട്ടു. അവളുടെ വെളിപാടുകള്‍ തെളിമയോടെയുമിരുന്നു.

ചികിത്സയിലായതിനു ശേഷം
അവള്‍ക്ക്‌ പ്രവചന ശേഷി നഷ്ടപ്പെട്ടു.

അവള്‍ ഡോക്ടറോടു പരാതിപ്പെട്ടു.ഞാനെന്‍റെ രോഗത്തെ സ്നേഹിക്കുന്നു. എന്‍റെ
അന്നം എന്‍റെ രോഗമായിരുന്നു. ഈ മരുന്നുകള്‍ എന്‍റെ അതീതശക്തിക്ക്‌
മങ്ങലേല്‍പ്പിച്ചിരിക്കുന്നു.
അതിനാല്‍ ഞാനിനി മരുന്ന് കഴിക്കുകയില്ല.
അവള്‍
പര്‍ദ്ദയ്ക്കുള്ളില്‍ വെന്തു വിങ്ങി നടന്നു മറഞ്ഞു.

അതിനാല്‍ അ
ദ്ദേഹം എന്നെ മൃദുവായി അമര്‍ത്തിക്കൊണ്ട്‌ തെല്ല് ആശങ്കയോടെ
അന്വേഷിച്ഛു. "എന്‍റെ മരുന്നുകള്‍ നിന്‍റെ പ്രണയതീവ്രതയെ
ബാധിക്കുന്നുണ്ടോ?"

ഇല്ല നന്നേ ക്ഷീണിതയായിരുന്നിട്ടും ഞാനങ്ങനെ പ്രതിവചിച്ചു. എന്നെ
താലോലിക്കുന്ന ആ മനുഷ്യനെ സങ്കടപ്പെടുത്തുവാന്‍ ഞാനാഗ്രഹിച്ചില്ല.
അമ്പത്തിയാറാം വയസ്സിലും അദ്ദേഹത്തിന്‍റെ കരങ്ങള്‍ ദൃഢമായിരുന്നു.
അദ്ദേഹം എന്‍റെ
വിളര്‍ത്ത കപോലങ്ങളില്‍ ചുംബിക്കുമ്പോള്‍ എന്‍റെ
ലോലഗാത്രം വിറപൂണ്ടൂ ചുരുങ്ങി.

ഞാന്‍ എന്‍റെ യൌവ്വനയുക്തനായ കാമുകനെ തിരസ്കരിച്ച്‌ ചികിത്സകനെ
പ്രണയിച്ചു. ഒരു മൃദുശയ്യമേലെന്നപോല്‍ അദ്ദേഹത്തിന്‍റെ നെഞ്ചില്‍
ചാഞ്ഞിരുന്നു.

എന്‍റെ കൈവിരലു
കള്‍ എല്ലായ്പ്പോഴും തണുത്ത്‌ മരവിച്ച്‌ കാണപ്പെട്ടു.
അദ്ദേഹം അവ അരുമയോടെ തന്‍റെ കരങ്ങള്‍ക്കുള്ളിലാക്കി ചൂടു പിടിപ്പിച്ചു. ആ
പ്രവൃത്തി എന്നെ അങ്ങേയറ്റം രസിപ്പിച്ചു

എന്‍റെ യുവാവായ കാമുകന്‍ പരിഭവിച്ചു. ഞാന്‍ നിന്നെ എത്ര കണ്ട്‌
സ്നേഹിക്കുന്നു. എന്നിട്ടും നീ അയാളോട്‌ ഇത്രയധികം മമത കാട്ടുന്നത്‌
എനിക്ക്‌ സഹിക്കുകയില്ല. ആ വൃദ്ധനില്‍ എന്നിലും മഹത്തായ എന്താണ്‌ നീ
കണ്ടെത്തിയത്‌?

അല്ലയോ രാജകുമാരാ ,പ്രണയത്തിന്‍റെ പാതകള്‍ എങ്ങനെയൊക്കെയാണ്‌ എന്ന്
നിര്‍വ്വചിക്കുവാന്‍ എനിക്കു കഴിയുകയില്ല.

ഒക്കെ നിന്‍റെ തോന്നലാണ്‌. മുന്‍പൊരിക്കല്‍ ഞാന്‍ പറഞ്ഞിരുന്നു, കൂടുതല്‍
സന്തോഷം ലഭി
ക്കുമ്പോള്‍ നീ എന്നെ മറക്കുമെന്ന് നീ എന്നില്‍
സന്തുഷ്ടയല്ലേ? നീ അദ്ദേഹത്തെ നിന്‍റെ ചികിത്സകനായി മാത്രം കാണൂ.

ഞാന്‍ അവന്‍റെ വലതു കൈവെള്ളയിലെ ആറ്‌ അരിമ്പാറകള്‍ക്കു മീതെ വിരലോടിച്ചു.

നീ കൈത്തലത്തില്‍ ഗിരിശൃംഗങ്ങളെ പേറുന്നവനാണ്‌.

ഗിരിനിരകള്‍ക്കു മീതെ വിരലോടിക്കുമ്പോള്‍ സ്വാതന്ത്ര്യത്തിന്‍റെ ശുദ്ധത
ഞാന്‍ ശ്വസിച്ചു. അതെനിക്ക്‌ കരുത്തും ആത്മവിശ്വാസവും
പകര്‍ന്നു.

നീ എന്‍റെ രാജകുമാരനാണ്‌. ഞാന്‍ ഉരുവിട്ടു.

ദൂരെ പടയോട്ടങ്ങളുടെ പ്രതിധ്വനികള്‍ മുഴങ്ങി കേള്‍ക്കായി. ആത്മാക്കളുടെ
ഇടിമുഴക്കങ്ങള്‍ അനന്തവിഹായസ്സിലെ
സ്വച്ഛതയില്‍ തെളിഞ്ഞു വന്നു.

ഇത്‌ അനീതിയാണ്‌.
അവന്‍ രോഷാകുലനായി. നിന്‍റെ രോഗം ഭേദമാകുമ്പോള്‍ നീ
അയാളെ പ്രണയിക്കില്ല. അവന്‍ പ്രഖ്യാപിച്ചു.

രാജകുമാരന്‍റെ തവിട്ടു നിറമുള്ള ചെറുനാസിക ചുവന്നു. ചുമലൊപ്പം
നീട്ടിവളര്‍ത്തിയ മുടിയിഴകള്‍ കോപക്കാറ്റിലുലഞ്ഞു. ഇടം കാതിലെ സില്‍വര്‍
റിങ്ങ്‌ ഇറുകി.
അവന്‍ അപ്പോള്‍ സ്നേഹമുള്ള ഒരു
സര്‍പ്പത്തെപ്പോലെ തോന്നിച്ചു.

എന്‍റെ സ്നേഹിത
യായി സുദക്ഷിണ എന്നു പേരായ ഒരു പത്തൊമ്പതുകാരി
ഉണ്ടായിരുന്നു. അവള്‍ ശ്രീലങ്കന്‍
അഭയാര്‍ത്ഥി കുടുംബത്തില്‍പ്പെട്ട
പെണ്‍കുട്ടിയായിരുന്നു. കേളങ്കാവിലെ
ആര്‍ പി.എന്‍.ക്വാര്‍ട്ടേഴ്സിലായിരുന്നു അവള്‍ പാര്‍ത്തിരുന്നത്‌.
അവള്‍ മൂന്നു തവണ
കനലാട്ടം നടത്തിയിട്ടുണ്ട.

സുദക്ഷിണ എനിക്ക്‌ മാരിയമ്മയുടേയും മറ്റ്‌ അദൃശ്യ ശക്തികളുടേയും കഥകള്‍
പറഞ്ഞുതന്നു.


ഒരു പ്രഭാതത്തില്‍ സുദക്ഷിണ ഉറക്കമുണരുമ്പോള്‍ അവളുടെ ദേഹത്തോട്‌
ചേര്‍ന്ന് ഒരു സര്‍പ്പം സ്വഛന്ദമായി ഉറങ്ങുന്നുണ്ടായിരുന്നു. അതിന്‌ നല്ല
തണുപ്പായിരുന്നു.

കറുത്തു മിനുത്ത
സുന്ദരനായ അവന്‍, അവള്‍ ഭയന്നു പിടഞ്ഞപ്പോള്‍
ഉണര്‍ന്നെണീറ്റ്‌ പത്തി വിടര്‍ത്തി ഗാംഭീര്യത്തോടെ നിന്ന് ഭയപ്പെടേണ്ട
എന്നറിയിച്ച്‌ കടന്നുപോയി.

നോക്കൂ സുദക്ഷിണ, നിന്‍റെ ചൂടേറ്റുറങ്ങി ആ
സര്‍പ്പകുമാരന്‍ മോക്ഷം
പ്രാപിച്ചു കഴിഞ്ഞു.

എനിക്കിപ്പോള്‍ സര്‍പ്പങ്ങളെ ഭയമില്ല. സുദക്ഷിണ പ്രഖ്യാപിച്ചു.

എനിക്കും. ഞാന്‍ രാജകുമാരന്‍റെ കവിളില്‍ തൊട്ടു. അവന്‍ അലിവോടെ എന്‍റെ
ശിരസ്സില്‍ തലോടി.

ഞാന്‍ തലമുടി നടുവിലൂടെ വകഞ്ഞ്‌ ചീകിവെച്ചു. അപ്പോള്‍ എന്‍റെ ശിരസ്സില്‍
രണ്ട്‌
അര്‍ദ്ധഭാഗങ്ങള്‍ പ്രത്യക്ഷപ്പെട്ടു

ഇടത്തേ
അര്‍ദ്ധഭാഗം ചില നേരങ്ങളില്‍ തരിച്ച്‌ വിങ്ങി.
മഴയുടെ ആരംഭം അങ്ങനെയാണ്‌. മേഘകണികകളുടെ ഓരോ സൂക്ഷ്മതരികള്‍ക്കും
പെയ്തിറങ്ങാനുള്ള വിങ്ങല്‍.

പിന്നെ മിന്നല്‍പ്പിണരുകളുടെ പാച്ചില്‍.
മേഘഗര്‍ജ്ജനങ്ങളുടെ പ്രകമ്പനം.

വൈദ്യുതാഘാതമേല്‍ക്കുന്നത്‌ എനിക്കാണ്‌ , അദ്ദേഹം സൌമ്യമായി പുഞ്ചിരിച്ചു.

ഞാന്‍
ഓര്‍മകള്‍ ഒഴിഞ്ഞ്‌ ശൂന്യമായ പാത്രം പോലെ നിശ്ശബ്ദം കിടന്നു.
എന്‍റെ അംഗുലികള്‍ മഞ്ഞുപോലെ തണുത്തു. അംഗങ്ങള്‍ ക്ഷീണിതമായി.

'നീ കൊടുങ്കാറ്റാണ്‌'. അദ്ദേഹം എന്‍റെ മേലേക്ക്‌ ആകാശ നീലിമ നിറമുള്ള
പുതപ്പ്‌ പുതപ്പിച്ചുകൊണ്ട്‌ പറഞ്ഞു.
പിന്നെ എന്‍റെ ചാരത്തിരുന്ന് കാറ്റും മഴയും കടപുഴക്കിയ മുടിയിഴകള്‍
നേരെയാക്കാന്‍ തുടങ്ങി.

ഔഷധങ്ങള്‍ മുടക്കരുത്‌. അദ്ദേഹം പറഞ്ഞു.

അവ ആപ്പിള്‍ പോലെയാണ്‌. രാവിലേയും രാത്രിയിലും ഓരോ ആപ്പിള്‍ കഴിക്കുന്നു
എന്ന് വിചാരിക്കുക.
ഞാന്‍ ആപ്പിള്‍ കഴിച്ചാല്‍ അങ്ങയെ എനിക്ക്‌ നഷ്ടപ്പെടില്ലേ? ഞാന്‍
വ്യസനത്തോടെ ചോദിച്ചു.

BACK

five poems-sreedevi nair

philosopher


My fate was to surrender,
Like the steps to success,
Tried in vain to count up
The steps to failure too.
While failings lamentably
I saw my self clearly.
I understood me.
Through my down falls
Igrew to a philosopher
In that way.

spring

Each woman carries
An egg of the spring.
Even when there's no man near,
Like Kunthi,
Should deliver a child
Loving Sun and Wind.
Which woman does not wish
To give birth to a Karnan?
Why not crave to become
The wife of Sun at least,for a moment?
Heard that Varunan and Agni are
Searching for virgins and good women.
As i near the old age
I wish to surrender the virgin in me
To Varunan and Agni to
Deliver and bringup their kids.
There is semen,in every woman,
Of nature-gods.
To give birth,
And to raise kids,
It needs grit.

Singer

But none heard it.
They were not meant to be heard either.
What I called songs
Wear all turning into moan.
All the music did I play
Became wailings.
Yet many did call me
A singer.

firefly

Waiting for a relative
Under the lamp post
I rubbed the sleepy face,though,
The waiting continued.
But a fire fly came ,after the seconed -show,
Circled me twice, and asked why I'm there
But i did not reply.
The firefly made fun of me,
For seeking refuge under
The big lamp,
Called me names
And flew away.

actress who left stage

The actor who came down from the screen
Had a limp.
How clear it is.
That all was fake when he laughed or cried.
Still tried to find fun in that.
He never assumed
Himself an actror
Or a character.
But , since knowig his story,
Every thing was clear.
Yet he wanted to act.
He showed everyact o ugliness
To prove he was not the one who lived so long.
I,who knew all the history.
Left the theatre when got bored.
I could also become
An actress who left the drama.







trans: k. santhosh kumar
BACK