
ആഴത്തില്‍
ഹൃദയത്തിലുറ്റുനോക്കുമ്പോള്‍
തെളിനീറ്‍ത്തടം പോലെ
കാണ്‍മൂ
ആത്മാവിന്‍ മനോഹാരിത
അതിരറ്റതാണതിന്‍ സ്വഛ-
മാകും സ്വപ്നസുതാര്യത
അതില്‍ നിന്നുറവുനേടുന്നൂ
തഥ്യമിഥ്യകളൊക്കെയും
അതിന്‍ ശ്രുതിയഹോരാത്രം
താനേമീട്ടപ്പെടുന്നതാം
അതിലുള്‍ച്ചേറ്‍ന്നു ലയം കൊള്ളു-
മനുഭൂതിയിലാഴ്ന്നിടാം
BACK