Saturday, June 20, 2009

അപരിചിത നഗരം-സത്യചന്ദ്രന്‍ പൊയില്‍ക്കാവ്‌





പ്രണയം
ഒരപരിചിത നഗരമാണ്‌
വാക്കുകള്‍ താന്തോന്നികളാവും
അഗതികളാവും
ഗണികകളാവും
ചിലപ്പോള്‍ പിമ്പുകളും
ചില വഴികളില്‍
നാടകുത്തുകാര്‍ ഭീഷണിപ്പെടുത്തും
പെണ്‍കുട്ടികള്‍ സൂക്ഷിക്കണമെന്ന
ഒരു മുന്നറുയിപ്പുണ്ടാവുകയില്ല
അവിടെ പകരം പ്രലോഭനമായി
ഒരു നായകന്‍റെ ആകാരവടിവായിരിക്കും






രണ്ടാംകാലത്തിലെ കവിത


കോഴികള്‍ക്കു വേണ്ടി
വാദിച്ചവരെല്ലാം
വെളിച്ചത്തിനു വേണ്ടി
വാദിച്ചവരായിരുന്നില്ല
എന്നാവും
അതിഥികള്‍ വന്നാല്‍
ഗൃഹനാഥന്‍ ചക്കയിടാന്‍
ശ്രമിക്കുക
മറുപുറം
പുനര്‍ജന്‍മം പോലെ
ഊഹകച്ചവടമാകയാല്‍
ഒരു കവിത തന്നെ ധാരാളം
നമസ്തേ
BACK