Saturday, June 6, 2009

ഊഷരതയില്‍ പെയ്തിറങ്ങിയ നനവിണ്റ്റെ സ്മൃതി പ്രണാമങ്ങള്‍- ഇന്ദിരാ ബാലന്‍





കഥകളി ആചാര്യന്‍ വാഴേങ്കടയുടെ
ഓര്‍മ്മയ്ക്കുമുന്‍പില്‍ മകള്‍ ഇന്ദിരാ ബാലന്‍റെ ചിതറിയ ചിന്തകള്‍

നടന വൈഭവം കൊണ്ടും, രസസ്ഫൂര്‍ത്തീകൊണ്ടും അഭിനയത്തികവിനാലും
ആഹാര്യശോഭയില്‍ പ്രോജ്വലിക്കുന്ന തൌര്യത്രികത നിറഞ്ഞ്‌ അച്ഛനാടിയ
അവിസ്മരണീയ മുഹൂര്‍ത്തങ്ങളുടെ സ്മരണകളൊന്നും ഈ മകളുടെ
മനസ്സിലില്ല.അതിനാല്‍ തന്നെ ഈ ഓര്‍മ്മകള്‍ക്ക്‌ വിഷാദച്ഛവിയേറിയിരിക്കും.
പക്ഷേ മനസ്സിണ്റ്റെ കളിയരങ്ങില്‍ അച്ഛണ്റ്റെ നിരവധി കഥാപാത്രങ്ങള്‍
നിയന്തരം നിറഞ്ഞാടി. കവി ഗതമനുസരിച്ച്‌ സൂക്ഷ്മസ്ഥൂലോപാധികളിലൂടെ
കഥാപാത്രത്തെ അനുസന്ധാനം ചെയ്ത്‌ ഇതിവൃത്തത്തിന്‌ അര്‍ത്ഥവും
കഥാപാത്രത്തിന്‌ മിഴിവും നല്‍കിയ അച്ഛണ്റ്റെ അഭിനയ പാടവം
കേട്ടുപരിചയത്തിലും വായിച്ചറിവിലും ഒതുങ്ങി.

ഉറഞ്ഞു തുള്ളി പെയ്യുന്ന
കര്‍ക്കടക പേമാരിയില്‍ ഓട്ടിന്‍ പുറത്തു നിന്നും വീഴുന്ന ജല ധാരകളുടെ
നനഞ്ഞ നോവായി അച്ഛന്‍ എണ്റ്റെ മനസ്സില്‍ തങ്ങി നിന്നു. ഈ നോവിണ്റ്റെ
വ്യഥിതശ്രുതിയാണ്‌ മുറ്റത്തെ വരിച്ചാലുകളിലൂറ്റെ ഒഴുകി പോവുന്നതെന്ന്‌
എനിക്കു തോന്നിയിരുന്നു. അതുകൊണ്ടു തന്നെ മനസ്സില്‍ ശോകം സ്ഥായീരസമായി.
കളി വിളക്കിണ്റ്റെ ഉജ്ജ്വലപ്രഭാപൂരത്തില്‍ നവരസഭാവങ്ങളിഴചേര്‍ന്ന്‌
തന്‍മയത്വത്തോടെ
അഭിനയിച്ചു ജീവിച്ച ആ മൌലിക പ്രതിഭ ആതുര ശരീരനായി കിടന്ന
നീണ്ട ഒന്‍പതു വര്‍ഷം. ....അതിപ്പോഴും മനസ്സില്‍ ഒരു കടലായി
ഇരമ്പുന്നു.

ജീവിത പ്രാരാബ്ധങ്ങളേറെ താണ്ടി പ്രശസ്തിയുടെ
കൊടുമുടിയിലെത്തിയ അച്ഛന്‍ അറം പറ്റിയതുപോലെ അരങ്ങില്‍ നിന്നു കുഴഞ്ഞു
വീണു. പ്രതിഭാധനനായ അദ്ദേഹത്തെക്കുറുച്ച്‌ ഏറെ അറിയാന്‍ കഴിഞ്ഞത്‌
ഷഷ്ഠിപൂര്‍ത്തീയോടനുബന്ധിച്ച്‌ പ്രസിദ്ധീകരിച്ച "കലാപ്രസാദം" എന്ന
പുസ്തകത്തില്‍ നിന്നുമാണ്‌.

ജീവിതത്തിണ്റ്റെ കഠിനയാതനകളിലൂടെ നിതാന്ത
പരിശ്രമത്താല്‍ കഥകളിയെന്ന കല തപസ്സ്യയാക്കിയ ആ മഹാനുഭാവാണ്റ്റെ മകളായി
ജനിക്കാന്‍ ഭാഗ്യം സിദ്ധിച്ചത്‌ ജന്‍മാന്തര സുകൃതമായി കരുതുന്നു.
ആത്മാര്‍ത്ഥതയും കഠിനാദ്ധ്വാനവും ഇച്ഛാശക്തിയും സ്ഥിരോത്സാഹവുമായിരുന്നു
ആകലാകാരണ്റ്റെ മുതല്‍ക്കൂട്ട്‌. ഗുരുനാഥണ്റ്റെ കല്‍പ്പനാവൈഭവം അലതല്ലുന്ന
കളരിയില്‍ നിന്നും നേടിയ ശിക്ഷണത്തിലും നിരന്തരമായ അഭ്യാസത്താലുംസാധന
കൊണ്ടും അച്ഛന്‍ കഥകളി ലോകത്തിണ്റ്റെ ഉത്തുംഗശൃംഗത്തിലെത്തി.
വേഷത്തിണ്റ്റെ കുലീനത്വം കൈമുദ്രകളുടെ വെടിപ്പ്‌ ഭാവാഭിനയത്തിണ്റ്റെ
പൂര്‍ണ്ണത ആട്ടത്തിണ്റ്റെ ഒതുക്കം നിയന്ത്രണം എന്നിവയെല്ലാം
അദ്ദേഹത്തിണ്റ്റെ സവിശേഷ ഗുണങ്ങളായിരുന്നു.ശ്രേഷഠ്‌ വ്യക്തികള്‍
ദീര്‍ഘവീക്ഷണമുള്ളവരായിരിക്കു
മല്ലൊ. അച്ഛണ്റ്റെ സ്ഥാനവും
അവിടെയായിരുന്നു.
ഒഴിവു നേര
ങ്ങളില്‍ ആഴവും പരപ്പും നിറഞ്ഞ
വായനയിലേര്‍പ്പെടും. തണ്റ്റേതായ ആശയങ്ങള്‍ക്കും കാഴ്ച്ചപ്പാടുകള്‍ക്കും
വ്യക്തമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കും. അതുകൊണ്ടു തന്നെ കഥകളി
രംഗത്ത്‌ തനതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞു. കഥകളിയോടൊപ്പം
ചിത്രകല സാഹിത്യം പ്രസംഗകല എന്നീ മേഖലകളിലും നിഷ്ണാതനായിരുന്നു. ആ കാലം
കഥകളിയുടെ വസന്തകാലമായിരുന്നെന്നു പറയുന്നതില്‍ തര്‍ക്കമില്ല. നാല്‍പ്പതു
കൊല്ലത്തോളം കഥകളീയുടെ മൂല്യത്തകര്‍ച്ചയെ തടുത്തു നിര്‍ത്തി
നാട്യശാസ്ത്രത്തില്‍ അടിയുറച്ച്‌ ലോകധര്‍മ്മിയിലേക്കു വഴുതിപ്പോകാതെ
കഥാപാത്രത്തിനോട്‌ നീതി പുലര്‍ത്തി സമയ ദൈര്‍ഘ്യത്തെ പരമാവധി ചുരുക്കി
കാണികള്‍ക്കു്‌ കഥകളിയോട്‌ ഒരു പ്രത്യേക മമതയുണ്ടാക്കിത്തീര്‍ക്കുകയും
ഇതിനനുസരിച്ച്‌ തണ്റ്റെ ശിഷ്യന്‍മാരെ വാര്‍ത്തെടുത്ത
അഗ്രഗണ്യരിലൊരാളായിരുന്നു വാഴേങ്കട കുഞ്ചു നായരും.

പല കഥകളും അരങ്ങില്‍
രംഗപ്രയോഗക്ഷമമാക്കി.നാട്യകു
ശലനായ അദ്ദേഹത്തിണ്റ്റെ വേഷങ്ങള്‍
പ്രതിഭാശ്ളേഷത്താല്‍ അത്യുജ്ജ്വലങ്ങളും ഭാവമേദുരങ്ങളു
മായിരുന്നു.ഉണ്ണായിവാര്യരുടെ നളചരിതത്തിന്‌ അഭിനയം കൊണ്ട്‌
ഭാവാര്‍ത്ഥപുഷ്ടി നല്‍കി.ഗുരുനാഥനായ പട്ടിക്കാംതൊടിയുടെ ശൈലീവല്ലഭത്വവും
കുഞ്ചുക്കുറുപ്പിണ്റ്റെ ഭാവാഭിനയനൈപുണ്യവും സമഞ്ജസമായി
സമ്മേളിച്ചതായിരുന്നത്രെ അദ്ദേഹത്തിണ്റ്റെ നാട്യശില്‍പ്പശൈലി. കലയിലെ
നൃത്തനൃത്ത്യങ്ങളെക്കുറിച്ച്‌ അച്ഛണ്റ്റേതായ അഭിപ്രായങ്ങള്‍
രേഖപ്പെടുത്തിയിട്ടുണ്ട്‌"ഭാവവി
ഹീനമായ കേവലം താളലയാശ്രിതമായിട്ടുള്ളതാണ്‌
നൃത്തം. എന്നാല്‍ നൃത്യമാകട്ടെ ഭാവരസസംയുക്തവുമാകുന്നു.

എങ്കിലു
ം അതിന്‌അഭിനയത്തെ സംബന്ധിച്ച്ശാസ്ത്രദൃഷ്ട്യാ നാടകത്തോളം തന്നെ
പ്രാധാന്യമില്ലത്രെ. കാരണം അഭിനയ പൂര്‍ണ്ണത്വംസിദ്ധമാകുന്നത്‌
നാടകത്തില്‍ നിന്നാണ്‌" പുരാണ കഥപാത്രങ്ങളില്‍ സാത്മീഭവിച്ച്‌
തന്‍മയത്വത്തോടെ അച്ഛനാടിയ കഥാപാത്രങ്ങളെത്രയെത്ര! ഓരോ കഥാപാത്രങ്ങളേയും
മനസ്സിണ്റ്റെ ശ്രീകോവിലില്‍ പ്രതിഷ്ഠിച്ചു.അദ്ദേഹത്തിണ്റ്റെ മൌനവും
വാക്കുകളും ഒരുപോലെ അര്‍ത്ഥപൂര്‍ണ്ണങ്ങളായിരുന്നു.

നളചരിതത്തിലെപ്രണയലോലുപനായ കാമുകന്‍ ഭരണ നിപുണനായ രാജാവ്‌ കര്‍ത്തവ്യനിരതനായ രമണന്‍
കലിബാധിതനായി താന്തനായി വലയുന്നവന്‍ കാര്‍ക്കോടക ദംശനത്താല്‍
വിരൂപഗാത്രനായി കേഴുന്ന ബാഹുകന്‍ സന്താനഗോപാലത്തിലെ മഹാബ്രാഹ്മണന്‍
പരശുരാമന്‍ ,രുഗ്മാംഗദന്‍ അങ്ങിനെ എത്രയെത്ര വിചാര വികാരഭരിത
രംഗങ്ങള്‍........ഈ ഉജ്ജ്വല അരങ്ങുകളെല്ലാം എണ്റ്റെ കേട്ടറിവുകള്‍
മാത്രം. ഞാന്‍ കണ്ടത്‌ ഒരേയൊരങ്ങു മാത്രം. അസുഖബാധിതനായി രോഗം അല്‍പ്പം
ഭേദമായപ്പോള്‍ ഗുരുവായൂരില്‍ വഴിപാടായി നടത്തിയ കുചേല വൃത്തം കഥ.
അരങ്ങിലെ ആകുചേലനെ ഓര്‍ക്കുമ്പോള്‍ മിഴികളിപ്പോഴും സജലങ്ങളാവുന്നു.
നടനവൈഭവത്തിണ്റ്റെ സമ്പന്നതയില്‍ നിന്നും വിധി അടര്‍ത്തിമാറ്റിയ
അച്ഛനായിരുന്നു ആ കുചേലന്‍.പ്രശസ്ത ഗായിക പി. ലീല പി
ജയചന്ദ്രന്‍(ഗായകന്‍)എന്നിവരെല്
ലാം ആ സദസ്സിലുണ്ടായിരുന്നു.പിന്നീടു
വീണ്ടും നിഷ്ഠുരനായ വിധി അച്ഛനെ തളര്‍ത്തികിടത്തി.അതെല്ലാം ഉണങ്ങാത്ത
മുറിവുകളായി അവശേഷിച്ചു. നിസ്സഹായതയുടെ തടവറയില്‍ നിശ്ശബ്ദ നോവുമായി
നിമീലിത നേത്രനായി............. അന്നത്തെ രാഷ്ട്രപതി ശ്രീ
വി.വി.ഗിരിയില്‍ നിന്നും "പത്മശ്രീ"ബഹുമതി സ്വകരിക്കുവാന്‍ അച്ഛണ്റ്റെ
ദല്‍ഹി യാത്രയില്‍ അമ്മയോടൊപ്പം ചെറിയ കുട്ടിയായിരുന്ന ഞാനും പോയതിണ്റ്റെ
അവ്യക്തമാര്‍ന്ന ചിത്രം മനസ്സിലുണ്ട്‌. അങ്ങിനെ ചിതറിയ ചില ചിത്രങ്ങള്‍
മാത്രം.പിന്നീടു രോഗാതുരനായി കിടക്കുമ്പോള്‍ പോയ കാലത്തിണ്റ്റെ
നിറയഴകിന്നരങ്ങുകളെ തേടുകയായിരുന്നൊയെന്നെനിക്കു തോന്നിയിരുന്നു.
സ്വകായത്തില്‍ പരകായങ്ങളായി ജീവിച്ച കഥപുരുഷന്‍മാരെ..... രണ്ടു വര്‍ഷം
മുന്‍പു ശ്രീ മഹാകവി വള്ളത്തോളിണ്റ്റെ ഗൃഹത്തില്‍ പോവാനവസരം ഉണ്ടായി.
അവിടെ നിന്നും മഹാകവി അച്ഛനു സമ്മാനിച്ച കഥകളി കിരീടം കാണാന്‍
കഴിഞ്ഞു.
ഭാഗ്യങ്ങളേറെ ദൈവം കനിഞ്ഞു നല്‍കിയെങ്കിലും അവസാനം വിധി
ഇങ്ങിനെയൊരു ധനാശി ചൊല്ലിയതെന്തേയെന്ന ചോദ്യം എന്നിലവശേഷിച്ചു.
അച്ഛണ്റ്റെ മഹത്‌ വ്യക്തിത്വം മനസ്സിലാക്കാന്‍ മനസ്സു
പാകപ്പെടുമ്പോഴേക്കും ആ ആത്മാവ്‌ ഈ പ്രകൃതിയില്‍ ലയിച്ചിരുന്നു.
.ഈ വരുന്ന അഷ്ടമി രോഹിണി ദിനം അച്ഛണ്റ്റെ ജന്‍മശതാബ്ദിയാണ്‌.
മനസ്സിണ്റ്റെ മഹാകാശത്തെ വെള്ളി മേഘങ്ങളിലിപ്പോള്‍ കറുപ്പു
പടര്‍ന്നിരിക്കുന്നു.അവ പെയ്യാന്‍ വിതുമ്പി നില്‍ക്കുന്ന
മഴമേഘങ്ങളാകുന്നുവൊ? അവിടെ
അച്ഛനായിതാ മകളുടെ കണ്ണീരില്‍ കുതിര്‍ന്ന അക്ഷര
തിലോദകം.....! . .

BACK

ഇന്നത്തെ കതാര്‍സിസ്‌-എം.കെ. ഹരികുമാര്‍



പ്രായമായിപ്പോകുന്നത്‌ ശാരീരികമായ വിധിയാണ്‌.മാനസികമായ വിധിയല്ല.
എല്ലാവര്‍ക്കും പ്രായമാകുന്നില്ല.ചിലര്‍ ചെറുപ്പം മുതലേ പ്രായത്തെ
തേടിപ്പോകുന്നു. അവര്‍ കൌമാരം എത്തുന്നതോടെ പ്രായത്തോട്‌ കൂടുതല്‍
പക്ഷപാതിയാകുന്നു. അവരുടെ നോട്ടം ,ചലനം, വിശ്രമവേ
ളകളിലുള്ള ഇടപഴകല്‍
എല്ലാം പ്രായത്തോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനു വേണ്ടിയാണെന്നു
തോന്നും. അടുത്തു കഴിഞ്ഞിരുന്നവരോട്‌ ,ഉറ്റമിത്രങ്ങളോട്‌ ,അവര്‍
പ്രായത്തിന്‍റെ 'മാനിഫെസ്റ്റോ 'പ്രഖ്യാപിക്കും. ഇവിടെ വയസ്സാവുക
യെന്നത്‌
വിധിയായി തീരുന്നു. എന്നാല്‍ പ്രായത്തെ ഭയപ്പെട്ടും അകറ്റിയും ജീവിക്കാം.
ജീവന്‌ ഇത്‌ കുറച്ചൊക്കെ ആവശ്യമാണ്‌.ചില സംവേദനങ്ങള്‍ ചെറുപ്പ
ത്തില്‍
ഉദിച്ച്‌ അസ്തമിക്കുന്നുണ്ട്‌. പിന്നീട്‌ നമുക്ക്‌ അവയെ കാണാനാകുന്നില്ല.
അവയെ സൂക്ഷ്മതയോ
ടെ നിലനിര്‍ത്താനാവശ്യമായ തടങ്ങള്‍ നിലനിര്‍ത്തുന്ന
പ്രക്രിയയാണ്‌ കതാര്‍സിസ്‌എന്നത്‌. പലരും പറയും ജീവിതത്തില്‍ യുവത്വം
നിലനിര്‍ത്തണമെന്ന്‌ .

എനിക്കും തോന്നുന്നത്‌ ജീവിതത്തില്‍ വേ
ണ്ടത്‌
ബാല്യമാണ്‌ എന്നാണ്‌. ബാല്യ
ത്തിനു മാത്രമുള്ള വിമലീകൃതസങ്കല്‍പ്പങ്ങളും
ആഗ്രഹങ്ങളുമുണ്ട്‌. ചില പിണക്കങ്ങള്‍ നമ്മെ ശുദ്ധീകരിക്കും. ഇതും
കതാര്‍സിസ്‌ ആണ്‌. അരിസ്റ്റോട്ടില്‍ പറഞ്ഞ കതാര്‍സിസ്‌
ശുദ്ധീകരണമാണ്‌.മനുഷ്യന്‌ വൈകാരികമായ ഒരു ട്വിസ്റ്റ്‌ ആ
വശ്യമാണ്‌.
നാടകങ്ങളിലെ കതാര്‍സിസ്‌ ഒരു വൈകാരികമായ പുനഃസ്ഥാ
പനമാണ്‌. നാടകാന്ത്യം
പ്രേക്ഷകര്‍ക്ക്‌ സമ്പൂര്‍ണ്ണമായ വൈകാരികോല്‍ക്കര്‍ഷം, നവോ
ന്‍മേഷം എന്നിവ
നല്‍കുന്ന പ്രക്രിയയാണത്‌. കതാര്‍സിസ്‌ ഒരു വൈകാരിക ശുദ്ധീകരണമാണ്‌.
മനസ്സിന്‍റെ ടെന്‍ഷന്‍, മുഷിപ്പ്‌ എന്നിവ മറികടക്കാന്‍ നമുക്കൊ
രു
മാര്‍ഗ്ഗം വേണം. അത്‌ ചിലപ്പോള്‍ ഒരു യാത്ര പോയിക്കൊണ്ടാകാം, പാട്ടു
കേട്ടുകൊണ്ടാകാം .എത്ര ആഹ്ളാദകരമായ കാര്യമായാലും
സദാസമയവും ചെയ്യാനൊക്കില്ല. ഒരു മാറ്റം വേണം. ഉപയോഗിച്ച്‌ മുഷിഞ്ഞ മാനസിക
നിലയെ തരണം ചെയ്യേണ്ടതുണ്ട്‌. ഈ തരണം ചെയ്യലാണ്‌ കതാര്‍സിസ്‌. റഷ്യന്‍
എഴുത്തുകാരി നതാലി സാറോട്ട്‌(Nathalie Sarraute )പറഞ്ഞത്‌ എഴുത്തു തന്നെ

ഒരു കതാര്‍സിസ്‌ ആണെന്നാണ്‌. എഴുതുക എന്നാല്‍ ഒരു പ്രതികരണമാണ്‌. അത്‌
മനസ്സിനെ കെട്ടഴിച്ചുവിടും. വിമോചനം തന്നെയാണത്‌. ഇങ്ങനെയുള്ള
കതാര്‍സിസ്‌ ജീവിതത്തിന്‍റെ ശീലമാക്കാന്‍ ഏതൊരാള്‍ക്കും
കഴിയും.
തുടര്‍ച്ചയായി ജോലി ചെയ്ത്‌ മനസ്സ്‌ ക്ഷീണിച്ചിരിക്കുന്ന ഒരാള്‍ക്ക്‌
അതില്‍ നിന്ന്‌ രക്ഷപ്പെടാന്‍ എന്തെങ്കിലും വേണം .ഓര്‍മ്മകള്‍ പോലും
രക്ഷാമാര്‍ഗ്ഗമാണ്‌. മനസ്സ്‌ സ്വയം ഉണ്ടാക്കുന്ന ചില ടെക്‌നിക്കുകള്‍
ഉണ്ട്‌. ഏതൊന്നില്‍ നിന്നും രക്ഷ നേടാന്‍മനസ്സിനു പ്രത്യേക കഴിവുണ്ട്‌
സിനിമാടിക്കറ്റിനു വേണ്ടി മണിക്കൂറുകളോളം ക്യൂ നില്‍ക്കു
ന്നവരെ
കണ്ടിട്ടുണ്ട്‌. ടിക്കറ്റു കിട്ടി തീയേറ്ററിലെത്തിയാല്‍ അവര്‍ എല്ലാം
മറക്കും. ടിക്കറ്റിനു വേണ്ടി ക്യൂ നില്‍ക്കുന്ന സമയത്തും അയാള്‍
അതിജീവിക്കുന്നുണ്ട്‌.തൊട്ടടുത്
ത്‌ നില്‍ക്കുന്നവരെപ്പോലും അയാള്‍
സഹിക്കുന്നത്‌ മനസ്സ്‌ ഒരുക്കുന്ന ടെക്‌നിക്കുകള്‍ മൂലമാണ്‌.

പക്ഷേ മനുഷ്യന്‍ സ്വയം കണ്ടെത്തേണ്ട കതാര്‍സിസ്‌ ഇതില്‍ നിന്നു ഭിന്നമാണ്‌.
എന്തിനും ഏതിനും മടുപ്പിക്കുന്ന സ്വഭാവമുണ്ട്‌ .ഒരു ടിവി ചാനല്‍ തന്നെ
ഒരാള്‍ക്ക്‌ നോക്കികൊണ്ടിരിക്കാന്‍ കഴിയില്ല. ചാനല്‍
മാറ്റികൊണ്ടേയിരിക്കുകയെന്നത്‌ മറ്റൊരു വിധിയാണ്‌.
ചാ
നല്‍ മാറ്റികളിക്കുന്നത്‌ മനസ്സിന്‍റെ ഭ്രാന്തു മാറ്റാനുള്ള മനസ്സിന്‍റെ
തന്നെമാര്‍ഗ്ഗമാണ്‌. ചാനല്‍ മാറ്റിയില്ലെങ്കില്‍ ,ഒരേ ദൃശ്യങ്ങള്‍
കണ്ട്‌ നാം തകരും. പല ഭരണാധികാരിക്കും അറിയില്ല ശാരീരികമായ പീഡനത്തേക്കള്‍
വലുതാണ്‌ ഒരേ ദൃശ്യങ്ങള്‍ തന്നെ മണിക്കൂറുകള്‍
കാണുന്നതെന്ന്‌.
ഇതറിഞ്ഞിരുന്നുവെങ്കില്‍ ഗ്വാണ്ടനാമ ജയിലുകളില്‍ വന്‍ പീഡനങ്ങള്‍ക്കു
പകരം ടിവി ദൃശ്യങ്ങള്‍ തുടരെ കാണിച്ച്‌ തടവുകാരെ
പീഡിപ്പിക്കുമായിരുന്നു.ഒരേ ദൃശ്യങ്ങള്‍ കാണാനായി വിധിച്ചാല്‍ കുറേ
കഴിയുമ്പോള്‍ അയാള്‍ എല്ല സ്വാഭാവിക ഊര്‍ജ്ജവും നഷ്ടപ്പെട്ട്‌
ഭ്രാന്തനായി മാറും. പ്രണയത്തിനുപോലും മനസ്സിനെ ബോറടിപ്പിക്കാന്‍
കഴിയും.പ്രണയവും ഒരു ഭാരം എടുത്തുവെക്കലാണ്‌. മറ്റൊരാളുടെ മനസ്സുമായുള്ള
അറിവുകളുടെ ,വികാരങ്ങളുടെ, ബോധങ്ങളുടെ ബലാബലമാണത്‌. ഇതില്‍ ഒറ്റപ്പെടലും
സംശയവും അസൂയയും വിദ്വേഷവും വന്നുകൊണ്ടിരിക്കും. അതുകൊണ്ട്‌
പ്രണയത്തിന്നിടയിലും മൌനം അനിവാര്യമായിത്തീരുന്നു.പ്രണയത്
തിന്നിടയില്‍
വഴക്ക്‌ ഒരൌഷധമാണ്‌. വേര്‍പിരിയല്‍ അത്യാഹിതത്തിന്‍റെ ഒഴിഞ്ഞുപോക്കാണ്‌.
പരസ്പരം വെറുക്കുന്നത്‌ പ്രണയത്തിന്‍റെ കതാര്‍സിസ്‌ ആണ്‌. മനസ്സിനുള്ള
ഒരു പരിചരണം നാം
ചെയ്യുന്നേയില്ല. ശരീരത്തിന്‍റെ മര്‍ദ്ദം ,കൊഴുപ്പ്‌,
പഞ്ചസാര എല്ലാം നാമിപ്പോള്‍ നോക്കിതുടങ്ങിയിട്ടുണ്ട്‌. മനസ്സിനോടു
ചോദിക്കാതെ ശരീരത്തിനും തന്നിഷ്ടം
പ്രവര്‍ത്തിക്കാനറിയാം. ഇത്‌
ശരീരത്തിന്‍റെ കതാര്‍സിസ്‌ ആണ്‌.

മനസ്‌ ചലനമില്ലാതെ ജീവിക്കുമ്പോള്‍,
അതിന്‍റെ അടഞ്ഞ ലോകത്തെ പരിഷ്കാരങ്ങളും വഴക്കങ്ങളും ശ്വാസം
മുട്ടിക്കുമ്പോള്‍ ശരീരം ഏതു വിധേനയും കതാര്‍സിസിനു ശ്രമിക്കുന്നു. അത്‌
ചിലപ്പോള്‍ രക്തസമ്മര്‍ദ്ദമാകാം ,രോഗമാകാം .അതേ സമയം മനസ്സിനെ നാം
ഗൌനിക്കുന്നില്ല. എന്നാല്‍ മനസ്സിനും ഒരു ജീവിതമുണ്ട്‌. ഒരു
ദഹനവ്യവസ്ഥയും. ജീവിതക്രമവുമുണ്ട്‌. ഏതു കുരുക്കില്‍ നിന്നും അതിനു്‌
യഥേഷ്ടം രക്ഷപ്പെടാന്‍ കഴിയും. മനസ്സില്‍ നാം ദീര്‍ഘകാലത്തേക്ക്‌ പല
വിഷചിന്തകളും നിക്ഷേപിക്കുന്നു. വിനാശകാരികളായ പദാര്‍ത്ഥങ്ങളടങ്ങിയ
വികാരങ്ങളും ഇഷ്ടങ്ങളും ആഗ്രഹങ്ങളും മനസ്സില്‍ നിശ്ശബ്ദമായി അടിഞ്ഞുകൂടി
കിടക്കുന്നുണ്ട്‌. അവയെ ദൂരെ
എറിയാനുള്ള ശ്രമം ഉണ്ടാകുന്നതിലും ഒരു
ശുദ്ധീകരണപ്രക്രിയ മനസ്സിനു കൂടിയേ കഴിയു. ഈ-ക്ളീന്‍സിംഗ്‌
എഫ്ഫെക്റ്റ്‌-മനസ്സിന്‍റെ നിലനില്‍പ്പിന്‌ ആവശ്യമാണ്‌. ഒരു പ്രശ്നത്തെ
ദീര്‍ഘകാലത്തേക്ക്‌ എന്നതിന്‌ പകരം ഓരോ പ്രശ്നത്തില്‍ നിന്നും
എത്രയും വേഗം മനസ്സിനെ സ്വതന്ത്രമാക്കാം എന്നാണ്‌ ആലോചിക്കേണ്ടത്‌.
ഉദാഹരണത്തിന്‌ നമ്മുടെ കയ്യില്‍ ബാങ്കിലിടാനുള്ള ഒരു ചെക്കുണ്ട്‌. ഒരു
കൊറിയറ്‍ അയക്കാനുള്ള കവറുണ്ട്‌. സുഹൃത്തു വന്നതുകൊണ്ട്‌ അവനെ
സ്വീകരിക്കാന്‍ ,അല്ലെങ്കില്‍
സന്ദര്‍ശിക്കാന്‍ പോകേണ്ടതുണ്ട്‌. ആദ്യത്തെ
രണ്ടു പ്രശ്നങ്ങളും
നിലനിര്‍ത്തിക്കൊണ്ട്‌ സുഹൃത്തിനെ കാണാന്‍ പോകുന്നത്‌
ആരോഗ്യകരമല്ല. മനസ്സ്‌ പ്രസന്നമായിരിക്കില്ല. മനസ്സിനെ നേരത്തെ
ഏല്‍പ്പിച്ച ജോലികള്‍
പൂര്‍ത്തീകരിക്കാനുണ്ടെങ്കില്‍ അവ മനസ്സില്‍
അടിഞ്ഞുകൂടിക്കിടന്ന് അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ടാകും. എന്നാല്‍ ചെക്ക്‌
ബാങ്കിലിടുകയും കൊറിയറ്‍ അയക്കുകയും ചെയ്ത ശേഷം സുഹൃത്തിനെ കാണാന്‍
പോകുകയാണെങ്കില്‍ മനസ്സിനുള്ള
കതാര്‍സിസ്‌ ആയി. ഉന്‍മേഷകരവും
സുഖകരവുമായിരിക്കും അത്‌. മനസ്സിന്‍റെ സൌന്ദര്യത്തിനും ജീവിതത്തിനും ഈ
ജോലി
തീര്‍ക്കല്‍ അനിവാര്യമാണ്‌. ചിലര്‍ ഒരു മാസമായുള്ള കാര്യങ്ങള്‍
ചെയ്തുതീ
ര്‍ക്കാതെ മനസ്സിനു ഭാരം വര്‍ദ്ധിപ്പിക്കുന്നു .
ഇങ്ങനെയുള്ളവര്‍ക്ക്‌ മനസ്സ്‌ സുഖം തരികയില്ല. മാത്രമല്ല മനസ്സ്‌
ശരീരത്തില്‍ ഭാരമാവുകയും ചെയ്യും.

മനസ്സില്‍ നിന്നു വേണ്ടത്ര
പരിചരണം
കിട്ടാതെ വരുമ്പോള്‍ ശരീരത്തിനും നിയന്ത്രണം നഷ്ടപ്പെടും. ജീവിതത്തില്‍
എത്രയും
കതാര്‍സിസ്‌ ആകാമൊ അത്രയും നല്ലതാണ്‌. മറ്റുള്ളവരുമായുള്ള
ഇടപഴകലില്‍ ഇത്‌ രസം പകരും. ഒരാളോടുള്ള പക ,ദേഷ്യം തുടങ്ങിയ വികാരങ്ങള്‍
മനസ്സില്‍ കെട്ടികിടക്കാതിരിക്കണമെങ്കില്‍
കതാര്‍സിസ്‌ വേണം. ഏതു്‌
വികാരത്തേയും ശുദ്ധീകരിക്കുക എന്നത്‌ നിലനില്‍പ്പിനു വേണ്ടിയുള്ള
പോരാട്ടത്തിന്‍റെ ഭാഗമാണ്‌. മനസിനെ പരിചരിച്ചുകൊണ്ടല്ലാതെ ഈ മുറ്റത്ത്‌
ഇനി ഒരു സംസ്ക്കാരവും അതിജീവിക്കില്ല. ഇത്രയും കാലം ബുദ്ധിയേയും
ആത്മീയതയേയും നാം പല വിധത്തില്‍ സേവിച്ചു. ആത്മീയതയെ വ്യാഖ്യാനിക്കുകയും
കല അനുഷ്ഠാനമാക്കുകയും ചെയ്തു നാം. എത്ര നൂറ്റാണ്ടുകള്‍ മനസ്സിനെ
അവഗണിച്ചു. ഇതിന്‍റെ ഫ
ലമോ,ക്ളിനിക്കുകളില്‍ പോകുകയോ, പോകേണ്ടിവരികയോ
ചെയ്യാത്ത അനേകം
പേര്‍ മാനസികതകരാറുള്ളവരായിരിക്കുന്നു. മനസ്സ്‌
കുഴപ്പമുണ്ടാക്കികൊണ്ടേയിരിക്കു
ം. ആധുനിക ലോകത്ത്‌ മനസ്സിനെ
ശ്രദ്ധിക്കാനൊന്നും
ആര്‍ക്കും നേരം കിട്ടുകയില്ലെന്നത്‌ ശരിയായിരിക്കാം.
പക്ഷേ ഓരോ വ്യക്തിയും ആഹാരം കഴിക്കുന്നതുപോലെ പ്രാധാന്യം കൊടുക്കേണ്ട
കാര്യമാണിത്‌.അമേരിക്കന്‍ ചലച്ചിത്ര സംവിധായകനായ ഗ്രെഗ്‌ ഹാരിസണ്‍
പറഞ്ഞത്‌ ഇന്നത്തെ സമൂഹത്തില്‍
കതാര്‍സിസിന്‌ സാധ്യതയില്ലെന്നാണ്‌.
ചുറ്റുമുള്ള ലോകത്തില്‍ നമുക്ക്‌ ലയിച്ചു ചേരാം. പല ശരീരങ്ങളില്‍
ഒന്നാകാം. എന്നാല്‍ നമുക്ക്‌
മാത്രമായി അതിജീവനം പറ്റില്ലെന്ന് ഗ്രെഗ്‌
പറയുന്നു. ഇത്‌ വാസ്തവമല്ല. ഈ കാലത്ത്‌ മനുഷ്യന്‍റെ അസ്തിത്വം
മനസ്സിന്‍റെ അസ്തിത്വത്തെ ആശ്രയിച്ചാണിരിക്കുന്നത്‌. മനസ്സിന്‍റെ യാത്രയെ
സുഗമമാക്കുന്നത്‌
കതാര്‍സിസ്‌ ആണ്‌. ഇതാകട്ടെ മനസ്സിനുള്ള കര്‍മ്മവും
മരുന്നുമാണ്‌.


BACK

ഇതുവരെ പാടിയത്‌ എം.ഡി. രാമനാഥന്‍-പി.രവികുമാര്‍







ഏതാണ്ട്‌ മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ്‌ ഞാന്‍
ആദ്യമായി എം.ഡി.രാമനാഥെന്‍റെ പാട്ടു കേട്ടത്‌. തികച്ചും
യാദൃശ്ചികമായിരുന്നു അത്‌. ഒരു നട്ടുച്ചക്ക്‌ വെറുതെ റേഡിയോ
തുറക്കുകയായിരുന്നു.തിരുവനന്തപു
രം നിലയത്തില്‍ നിന്ന്‌ ആരോ പാടുകയാണ്‌.
മഹാഗണപതീം മനസാ സ്മരാമി....... നാട്ടരാഗത്തില്‍ മുത്തുസ്വാമി ദീക്ഷിതരുടെ
കീര്‍ത്തനം.എന്തൊരു ശബ്ദമാണിത്‌. സമസ്ത സൃഷ്ടികളും വെളിപ്പെടുന്നതിനു
മുമ്പുള്ള ആദിമമായ നാദം.

മനസ്സിലേക്കു തുളച്ചുകയറുന്നു.മനസ്സു മുറിയുന്നു. ആരാണിത്‌?
ഇങ്ങിനെയൊരു പാട്ട്‌,ഇങ്ങിനെയൊരു ശബ്ദം. ഞാന്‍ ആദ്യമായി
അനുഭവിക്കുകയാണ്‌.ആ ശബ്ദം എന്നെ തകിടം മറിക്കുകയായിരുന്നു. പാട്ട്‌
അവസാനിച്ചു. ഇതുവരെ പാടിയത്‌ എം.ഡി.രാമനാഥന്‍.
പിന്നീട്‌ എനിക്കു രാമനാഥ്‌ന്‌റെ ആലാപനം മൂന്നു നാലു തവണ നേരിട്ടു കേള്‍ക്കാനുള്ള
അവസര
മുണ്ടായി. തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത സഭയിലും നവരാത്രി
മണ്ഡപത്തിലും വായിച്ചിരുന്നു അത്‌. രാമനാഥന്‍ അവസാനമായി
തിരുവനന്തപുരത്ത്‌ പാടിയതും ഞാന്‍ കേട്ടു. കാര്‍ത്തികതിരുനാള്‍
തിയേറ്ററിലായിരുന്നു ആ കച്ചേരി. കച്ചേരി തുടങ്ങുന്നതിനു കുറേ മുമ്പ്‌
ഞാന്‍ തിയേറ്ററിലെത്തി.തിരശ്ശീല ഉയര്‍ന്നിട്ടില്ല. ഞാന്‍ പതുക്കെ
അണിയറയിലേക്കു ചെന്നു. രാമനാഥന്‍ ഒരു കസേരയില്‍ പിന്നോട്ടു ചാഞ്ഞ്‌,
കണ്ണടച്ച്‌, വിശ്രാന്തിയിലാഴ്ന്നിരിക്കുകയാ
ണ്‌ അടുത്തെങ്ങും ആരുമില്ല.
അവിടെ നിന്നാല്‍ അരങ്ങു കാണാം.അരങ്ങ്‌
ഒരുങ്ങുക
യാണ്‌.അരങ്ങീന്‍റെ ഒരറ്റത്ത്‌ ടി.എന്‍. കൃഷ്ണനും,ഉമയാള്‍പുരം
ശിവരാമനും എന്തോ സംസാരിച്ചു നില്‍ക്കുകയാണ്‌. ഞാന്‍ രാമനാഥന്‍റെ
മുന്നില്‍ ചെന്നു നിന്നു. എന്‍റെ കാലൊച്ച കേട്ട്‌ അദ്ദേഹം കണ്ണു തുറന്നു.
ഞാന്‍ കൈകൂപ്പി തൊഴുതു. അദ്ദേഹം നിഷ്കളങ്കമായി ചിരിച്ചു. എന്നെ
അടുത്തേക്ക്‌ ചെല്ലാന്‍ ആംഗ്യം കാണിച്ചു. ഞാന്‍ കുറേക്കൂടി അടുത്തു.
ഞാന്‍ പറഞ്ഞു:"ഞാന്‍ അങ്ങയുടെ ഒരു എളിയ ആരാധകനാണ്‌.
എനിക്കു വലിയൊരു
മോഹം. ഇന്നത്തെ കച്ചേരിയില്‍ 'മോക്ഷമുഗലദാ' എന്ന കീര്‍ത്തനം പാടി
കേള്‍ക്കണമായിരുന്നു.
അദ്ദേഹം പറഞ്ഞു;"നാന്‍ പോന തടവൈ അത്‌ ഇങ്കെ
പാടിയിരുക്കിറേന്‍. ഇപ്പോ പാടിനാല്‍ അത്‌ ആവര്‍ത്തനമാകാതോ?"
ഞാന്‍പറഞ്ഞു;"ആ
വര്‍ത്തനമാവുകയില്ല. അത്‌ എപ്പോള്‍ കേട്ടാലും ,എത്ര തവണ
കേട്ടാലും പുതിയതായി ഇരിക്കുന്നു" .
"അപ്പടിയാ" അദ്ദേഹം ചിരിച്ചു.
ഒരു കുഞ്ഞിനോടെന്നപോലെ, കൌതകത്തോടെ, വാത്സല്യത്തോടെ അദ്ദേഹം ചോദിച്ചു
"ഉനക്കു്‌ അന്ത കീര്‍ത്തനത്തിനുടയ രാഗം തെരിയുമോ?
ഞാന്‍ പറഞ്ഞു ;"സാരമതി"
അദ്ദേഹം പറഞ്ഞു ;"ഭേഷ്‌! കണ്ടിപ്പാ നാന്‍ ഉനക്കാക പാട്‌റേന്‍. പോയി
നിമ്മിതിയാ ഉക്കാര്‍ന്തിര്‌"
അകം നിറഞ്ഞ ആഹ്ളാദത്തോടെ ഞാന്‍ വീണ്ടും
കൈകൂപ്പി തൊഴുതു. വേഗത്തില്‍ നടന്ന്‌ തിയേറ്ററിനുള്ളില്‍ കടന്നു. ഞാന്‍
മനസ്സില്‍ പറഞ്ഞു;
"മഹാഗായകനായ എം.ഡി. രാമനഥന്‍ ഇതാ എനിക്കുവേണ്ടി 'മോക്ഷ
മുഗലദാ' എന്ന ത്യാഗരാജ കീര്‍ത്തനം പാടാന്‍ പോകുന്നു. ഇത്‌ ഒരു മുജ്ജന്‍മ
സുകൃതമായിരി
ക്കാം. അഭിമാനവും ആഹ്ളാദവും കൊണ്ട്‌ ഞാന്‍ തുളുമ്പി. തിരശ്ശീല
ഉയര്‍ന്നു.കച്ചേരി ആരംഭിക്കുകയാണ്‌. നവഗ്രഹ കീര്‍ത്തനം. നാട്ടയില്‍
'മഹാഗണപതിം' ഹിന്ദോളത്തില്‍'സാമജവരഗമന' ഖരഹരപ്രിയയില്‍ 'ചക്കനി
രാജമാര്‍ഗ്ഗമുലു' തനിയാവര്‍ത്തനവുമായി.........'
മോക്ഷമുഗലദ' മാത്രം
പാടുന്നില്ല. എന്നോടു പറഞ്ഞതു രാമനഥന്‍ മറന്നുപോയതാവണം. ഇല്ല, അങ്ങനെ
മറക്കാന്‍ വഴിയില്ല.
"കണ്ടിപ്പാ പാട്‌റേന്‍' എന്നാണല്ലൊ അദ്ദേഹം
പറഞ്ഞത്‌.
പാടാതിരിക്കില്ല. അടുത്ത പാട്ട്‌ 'മോക്ഷമുഗലദ' തന്നെയാവും. ഇല്ല
'ഹരിയും ഹരനും ഓന്‍റെ ' എന്ന
കീര്‍ത്തനമാണ്‌ ഇപ്പോള്‍ പാടുന്നത്‌. കച്ചേരി
അവസാനിക്കാറായിരിക്കുന്നു. ഇനി സമയമില്ല. അഠാണ കഴിഞ്ഞു. രാമനാഥന്‍
ശിരസ്സു കുനിച്ചിരിക്കുന്നു. മംഗളം പാടി അവസാനിപ്പിക്കാന്‍ പോവുകയാവാം.
എനിക്കു നേരിയ വിഷാദം തോന്നി. സാരമതി കേള്‍ക്കാന്‍ കഴിഞ്ഞില്ലല്ലോ.
എനിക്കു വേണ്ടി അദ്ദേഹം പാടും എന്ന എന്‍റെ പ്രതീക്ഷ
തകര്‍ന്നു പോയല്ലോ.
ഉള്ളിലെവിടെയോ ഒരു വിങ്ങല്‍.-

"കണ്ടിപ്പാ പാട്‌റേന്‍ 'എന്നു പറഞ്ഞതാണല്ലൊ!

പാവം മറന്നുപോയതാവാം.
"മോക്ഷമു....."
അതാ രാമനാഥന്‍പാടിത്തുടങ്ങുന്നു.
ഈശ്വരാ! രാമനാഥന്‍ എനിക്കു വേണ്ടി പാടാന്‍
തുടങ്ങുന്നു.
"മോക്ഷമുഗലദാ"
ഞാനെന്നെ മറന്നു. എല്ലാം മറന്നു.
"മോക്ഷമുഗലദാ
ഭുവിലൊ ജീവന്‍ മുക്തുലു ഗാനി വാരലകു........"
രാമനാഥന്‍ അനുപല്ലവിയിലേക്ക്‌ കടക്കുകയാണ്‌.
"സാക്ഷാത്‌കാര....."
അപ്പോഴാണ്‌ രാമനാഥന്‍റെ കുടുമ അഴിഞ്ഞുപോയത്‌ .പൊടുന്നനെ ആലാപനം നിലച്ചു. രാമനാഥന്‍
കുടുമ കെട്ടിവെക്കാന്‍ തുടങ്ങി. ഉമയാള്‍പുരം ശിവരാമന്‍റെ മൃദംഗവും
ടി.എന്‍.കൃഷ്ണന്‍റെ വയലിനും നിശ്ശബ്ദമായി. തംബുരുവിന്‍റെ നാദം മാത്രം
ഇടമുറിയാതെ മുഴങ്ങിക്കൊണ്ടേയിരുന്നു. തംബുരുവിന്‍റെ നാദത്തില്‍ ലയിച്ച്‌
രാമനാഥന്‍ കുടുമ കെട്ടിക്കൊണ്ടേയിരുന്നു. കെട്ടിയിട്ടും കെട്ടിയിട്ടും
തീരുന്നതേയില്ല. കുടുമ കെട്ടിക്കൊണ്ടിരുന്ന കൈവിരലുകളും നിശ്ചലമായി.
രാമനാഥന്‍ തംബുരുവിന്‍റെ മാന്ത്രികമായ ഘനനാദത്തിലാഴ്ന്ന്,സ്ഥലകാലങ്ങള്

മറന്നിരിക്കുകയാണ്‌.ഉമയാള്‍പുരം ശിവരാമന്‍ മുന്നോട്ടാഞ്ഞു്‌ രാമനാഥനെ
ഒന്നു തൊട്ടു.
രാമനാഥന്‍ മെല്ലെ ഉണര്‍ന്നു.
ഉണര്‍ച്ചയില്‍ നിന്ന് ചതുഃശ്രുതി ഋഷഭം പടര്‍ന്നു. മൃദംഗത്തിന്‍റെയും വയലിന്‍റെയും നാദം
ഒന്നിച്ചുയര്‍ന്നു. രാമനാഥന്‍ പാടിത്തുടങ്ങി.
"സാക്ഷാത്‌കാര.....
ആരാത്രി എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല. എനിക്കു വേണ്ടി രാമനാഥന്‍
പാടിയ രാത്രി. അത്‌ രാമനാഥന്‍റെ തിരുവനന്തപുരത്തെ അവസാനത്തെ
കച്ചേരിയായിരുന്നു. 1984 ഏപ്രില്‍ ഇരുപത്തിയേഴാം തീയതി രാമനാഥന്‍
മരിച്ചു. രാമനാഥന്‍ മരിച്ച്‌ ഏതാണ്ട്‌ പത്തു
വര്‍ഷം കഴിഞ്ഞാണ്‌
അദ്ദേഹത്തിന്‍റെ ആലാപനങ്ങള്‍ ഏറെയും എനിക്കു കേള്‍ക്കാന്‍ കഴിഞ്ഞത്‌.
ഇന്ന് എനിക്ക്‌ രാമനാഥനെക്കുറിച്ച്‌ ഒന്നറിയാം; രാമനാഥന്‍ ഒരിക്കല്‍പോലും
ആര്‍ക്കും വേണ്ടി പാടിയിട്ടില്ല .രാമനാഥന്‍ രാമനാഥനു വേണ്ടി മാത്രമാണ്‌
പാടിയത്‌.

BACK

ഇനിയും അഴിയാത്ത ആചാരക്കുരുക്കുകള്‍-ഇനിയും അഴിയാത്ത ആചാരക്കുരുക്കുകള്‍



ജാതി സമ്പ്രദായത്തെ രൂഢമായി നിലനിര്‍ത്തിയിരുന്നത്‌ അചാരങ്ങളുടേയും ,അനുഷ്ഠാനങ്ങളുടേയും പിന്‍ബലത്തോടെയായിരുന്നു. സഹസ്രാബ്ദങ്ങളുടെ
പഴക്കത്തില്‍ ഇത്തരം ആചാരാനുഷ്ഠാനങ്ങള്‍ പിഴുതെറിയാനാവാത്തവണ്ണം സാമൂഹിക
ജീവിത
ത്തില്‍ ഇഴുകിച്ചേര്‍ന്നിരുന്നു.
ശ്രീനാരായണഗുരുവിന്‍റെ പ്രവര്‍ത്തനങ്ങള്‍ ദുഷിച്ച പല അചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും അറുതി
വരുത്തി
. എന്നാല്‍ ജീവിതസംസ്ക്കാരം ഏറെ മെച്ചപ്പെട്ടുവെന്ന് സ്വയം
അഭിമാനിക്കുന്ന നമ്മുടെ കേരളത്തില്‍ ഇന്നും ചില ആചാരങ്ങള്‍
വാത്മീകത്തിലാണ്ടു കിടക്കുന്നു. ക്ഷേത്രാചാരങ്ങളുമായി
ബന്ധപ്പെട്ടവയായതുകൊണ്ട്‌
യാഥാസ്ഥിതികര്‍ ദൈവകോപം ഭയന്ന് ഇത്തരം
ആചാരങ്ങള്‍ക്ക്‌ കുടപിടിക്കുകയാണ്‌ ചെയ്തുവരുന്നത്‌ .ചില പ്രത്യേക
സമുദായക്കാര്‍ക്ക്‌ മാത്രം എന്നു കരുതപ്പെടുന്ന പൂണു നൂല്‍ധാരണം
ഇതിനൊരുദാഹരണമാണ്‌. ഷോഡശ സംസ്ക്കാരത്തില്‍പ്പെടുന്ന പൂണൂ നൂല്‍ധാരണം
ബ്രാഹ്മണ്യത്തിന്‍റെ ചിഹ്നമായാണ്‌ കരുതപ്പെടുന്നത്‌.

ദൈവത്തിന്‍റെ നിയമാവലിയില്‍
മനുഷ്യര്‍ക്കെല്ലാം ഒരേ നിയമങ്ങളെ ഉണ്ടാവാന്‍ തരമുള്ളു.
എന്നാ
ല്‍ ബ്രാഹ്മണന്‍ ബ്രഹ്മാവിന്‍റെ മുഖത്തു നിന്നും ,ക്‌ഷത്രിയര്‍
ബാഹുക്കളില്‍ നിന്നും, വൈശ്യന്‍ ഊരുക്കളില്‍ നിന്നും ,ശൂദ്രന്‍ പാദങ്ങളില്‍
നിന്നുമുണ്ടായിയെന്നുമാണ്‌ അവകാശവാദം. ബ്രഹ്മാവിന്‍റെ പാദത്തേക്കാള്‍
നിമ്‌നമായ ഏതോ അവയവത്തില്‍ നിന്നോ,
വിസര്‍ജ്യങ്ങളില്‍ നിന്നോ
ആയിരിക്കുമോ
അവര്‍ണരുടെ ഉത്ഭവം? ഏതായാലും പുരുഷസൂക്തത്തില്‍ അക്കാര്യം
പരാമര്‍ശിക്കുന്നില്ല. ബ്രാഹ്മണ മേധാവിത്വത്തില്‍ കൂടി സൃഷ്ടമായ ഇത്തരം
പ്രമാണങ്ങളില്‍ ബ്രാഹ്മണോ മമ ദൈവതം എന്നു കൂടി
എഴുതിച്ചേര്‍ക്കാന്‍
മറന്നില്ല. ഈ ചാതുര്‍വര്‍ണ്യം ജന്‍മം കൊണ്ടല്ല; ഗുണകര്‍മ്മങ്ങള്‍
കൊണ്ടാണ്‌ ഉണ്ടാകുന്നതെങ്കില്‍ അതംഗീകരിച്ചേ മതിയാവു. കാരണം
ജന്‍മബ്രാഹ്മണനിലെ ചണ്ഡാളനേയും ജന്‍മം കൊണ്ട്‌ ചണ്ഡാളനെന്ന്
കരുതപ്പെടുന്നവനിലെ ബ്രാഹ്മണനേയും നാം കണ്ടുകൊണ്ടിരിക്കുന്നു.
ബ്രഹ്മജ്ഞ
നാണ്‌ ബ്രാഹ്മണന്‍. ബ്രഹ്മജ്ഞാനം ലഭിക്കണമെങ്കില്‍ മേല്‍ പറഞ്ഞ
ഗുണകര്‍മ്മങ്ങള്‍ അടിസ്ഥാനമായുണ്ടായിരിക്കണം. ശ്രീനാരയണ ഗുരുവും
ചട്ടമ്പി
സ്വാമികളുമൊക്കെ ബ്രാഹ്മണ കുലത്തില്‍ ജനിക്കാത്തതുകൊണ്ട്‌
ബ്രഹ്മജ്ഞാനികളല്ല എന്ന് ആരും പറയുന്നില്ല. അതുകൊണ്ടു തന്നെ
ബ്രഹ്മജ്ഞാനത്തിന്‍റെ ലക്ഷണമായി മേല്‍ പറഞ്ഞ
പൂണുനൂല്‍ സമ്പ്രാദായത്തെ
അംഗീകരിക്കാനുമാകില്ല. മനുസ്മൃതിയില്‍ പൂണുനൂല്‍ധാരണത്തിന്‍റെ നിയമസംഹിത
എഴുതിവെച്ചിട്ടുണ്ട്‌. അതുപ്രകാരം ബ്രാഹ്മണന്‍ മുതല്‍ ശൂദ്രന്‍
വരെയുള്ളവര്‍ക്ക്‌ പൂണൂല്‍ ധരിക്കാം. ഓരോരുത്തരും ധരിക്കുന്ന പൂണൂലിന്‍റെ
ഇഴക
ളുടേയും നൂലിന്‍റെയും കാര്യത്തില്‍ വ്യത്യാസമുണ്ടെന്നുമാത്രം.
അക്കാലത്തൊക്കെ
ചാതുര്‍വര്‍ണ്യ വിവേചനം പൂണൂലിലൂടെ പെട്ടെന്നു
തിരിച്ചറിയാനാകുമായിരുന്നു. ക്രമേണ പൂണൂല്‍ ധരിക്കുന്നവറ്‍ ബ്രാഹ്മണര്‍
മാത്രമായൊതുങ്ങി. അങ്ങിനെ പൂണൂലിന്‍റെ മഹത്വവും
വര്‍ദ്ധിച്ചു.
പിന്നോക്കസമുദായമായ യാദവകുലത്തില്‍ ജനിച്ച ശ്രീകൃഷ്ണനും ശിവകുടുംബത്തിലെ
ദേവീദേവന്‍മാരും എങ്ങനെ പൂണൂല്‍ ധാരികളായി എന്നത്‌ ഇത്തരുണത്തില്‍
ചിന്തനീയമാണ്‌. മേല്‍ വസ്ത്രം ധരിച്ച്‌ ക്ഷേത്രത്തിനുള്ളില്‍ കടക്കാനുള്ള
അവകാശം
ബ്രാഹ്മണര്‍ക്ക്‌ മാത്രമേ ഉണ്ടായിരുന്നുള്ളു. മറ്റുള്ളവര്‍ മേല്‍
വസ്ത്രം അരയില്‍ ചുറ്റണം. ജാതി വിവേചനം ഗ്രഹിക്കുവാന്‍
കഴിയുമായിരുന്നതുകൊണ്ടാണ്‍`ഇങ്
ങനെ ചെയ്തുവന്നിരുന്നത്‌ ആ ആചാരത്തിന്‍റെ
പഴകിയ ദുര്‍വാസനകള്‍ കേരളത്തിലെ ക്ഷേത്രങ്ങളില്‍
ഇന്നും
പുരുഷന്‍മാര്‍ക്ക്‌ ഷര്‍ട്ടിട്ടുകൊണ്ട്‌ പ്രവേശിച്ചുകൂടാ.


ഷര്‍ട്ടിട്ടുകൊണ്ട്‌ പ്രവേശിക്കരുത്‌ എന്നുള്ളതില്‍ ,മറ്റെന്ത്‌ ആധികാരികതയാണ്‌ പറയാനുള്ളത്‌? തിരുവാഭരണങ്ങളും പട്ടാംബരങ്ങളും ധരിച്ച്‌ ദര്‍ശന സായൂജ്യം നല്‍കുന്ന ദേവീ ദേവന്‍മാര്‍ക്ക്‌ തന്‍റെ ഭക്തര്‍
അര്‍ദ്ധ നഗ്നരായി എത്തണമെന്നു്‌ യാതൊരു നിര്‍ബന്ധബുദ്ധിയുമില്ല .ഈ
ആചാരത്തിലൂടെ
ഭക്തര്‍ക്ക്‌ ലഭിക്കുന്നതോ ക്ഷേത്രഭിത്തിക്കുള്ളിലെ
ജനബാഹുല്യം നിമിത്തമുണ്ടാകുന്ന അസഹ്യമായ വിയറ്‍പ്പുനാറ്റവും
രോഗാണുസംക്രമണവും. മാത്രം.സ്ത്രീശരീരത്തിന്‍റെ നഗ്നതയും മാദകത്വവും
അനുഭവിച്ച കണ്ണുകള്‍ക്ക്‌ ഹരം പകരാന്‍ വേണ്ടി മുമ്പ്‌ കേരളത്തിലെ
അവര്‍ണ സ്ത്രീകള്‍ക്ക്‌ മാറൂ മറയ്ക്കാനോ മുട്ടിനു താഴെ ഇറങ്ങികിടക്കും
വിധം മുണ്ടുടുക്കാനോ അനുവദിച്ചിരുന്നില്ല. ഇതിന്‍റെ ചെറിയ ഒരംശം
ക്ഷേത്രാചാരവുമായി ഇന്നും ബന്ധപ്പെട്ടു കിടക്കുന്നു.കേരളത്തിലെ ചില
പ്രമുഖ ക്ഷേത്രങ്ങളില്‍ സാരി ധരിച്ചുകൊണ്ടു മാത്രമേ ഉള്ളില്‍ കടക്കാവു.
എന്ന നിബന്ധന ഇതിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. സ്ത്രീശരീരത്തീന്‍റെ
നിമനോന്നതഭാഗങ്ങള്‍ അല്‍പ്പമെങ്കിലും കണ്ടുരസിക്കണമെന്ന
കുശാഗ്രബുദ്ധിയാകണം ഇതിനു പിന്നിലുള്ളത്‌. ചുരിദാറുകള്‍ പോലെ ദേഹമാസകലം
മൂടുന്ന വസ്ത്രങ്ങള്‍ ധരിച്ചാല്‍ അതിനു സാധ്യമാവുകയില്ലല്ലൊ. മനുഷ്യ
അസമത്വത്തിന്‍റെയും അശ്ളീലതയുടേയും നിണമൊലിക്കുന്ന ഇത്തരം ആചാരങ്ങള്‍
ക്ഷേത്രങ്ങളില്‍ നിന്നും നിഷ്ക്കാസനംചെയ്യേണ്ടത്‌ കാലത്തിന്‍റേ
ആവശ്യമാണ്‌. മാറ്റുവിന്‍ ചട്ടങ്ങളെ എന്നാരംഭിക്കുന്ന കുമാരനാശാന്‍റെ
കാവ്യശകലം ഇവിടെ സ്മരണീയമാണ്‌.
BACK

ആഴിയുടെ അഗാധതയില്‍-മാത്യു നെല്ലിക്കുന്ന്



കേരളത്തിലെ കുടുംബ ബന്ധങ്ങളില്‍ ഈ അടുത്ത നാളുകളില്‍ ഉണ്ടായിരുന്ന
മാറ്റങ്ങള്‍,മനുഷ്യന്‍റെ മാനസികാരോഗ്യം വളരെ താഴ്ന്നുപോയതായി
സൂചിപ്പി
ക്കുന്നു.
കൂട്ടുകുടുംബങ്ങളുടെ
തകര്‍ച്ചയും അണുകുടുംബങ്ങളുടെ
ഉദയവും മലയാളി മന
സ്സിന്‍റെ നന്‍മയും സ്നേഹവും പങ്കുവെക്കലും ഒന്നും
ഇല്ലാതെയാക്കി. കുടുംബബന്ധങ്ങളുടെ
തകര്‍ച്ചയും ഉപഭോഗസംസ്ക്കാരങ്ങളുടെ
ആവിര്‍ഭാവം മൂലമുണ്ടായ സാമ്പത്തിക അസമത്വങ്ങളും കുടുംബങ്ങളില്‍
വ്യക്തികള്‍ തമ്മിലുള്ള അകല്‍ച്ചക്ക്‌ വേഗതകൂട്ടി.


നന്‍മകളുടെ കേദാരമായിരുന്ന കുടുംബങ്ങളുടെ കൂട്ട ആത്മഹത്യ നിത്യസംഭവങ്ങളായി മാറി.
കുടുംബങ്ങളിലെ സ്നേഹരാഹിത്യവും സംശയങ്ങളുടെ നീരാളിപ്പിടുത്തവും
സാമ്പത്തികപ്രശ്നങ്ങളും മുഖ്യകാരണങ്ങളായി കാണാവുന്നതാണ്‌.
ധാര്‍മ്മികതയും
ആധ്യാത്മികതയും മനുഷ്യനില്‍ കുറഞ്ഞു. ടെലിവിഷനും ഇന്‍റ്റെര്‍നെറ്റും
മൊബൈല്‍ ഫോണുകളും കുടുംബങ്ങളിലെ തുറന്നുള്ള സംസാരം ഇല്ലാതാക്കി.

ആധുനികവത്ക്കരണത്തിന്‍റെ ഫലമായി രൂപം കൊണ്ട പുത്തന്‍ ചിന്താഗതികള്‍ മനുഷ്യനെ
പണത്തിന്‍റെ
അടിമകളാക്കിതീര്‍ത്തു. ഏതു കുടില മാര്‍ഗമുപയോഗിച്ച്‌ പണം
സമ്പാദിക്കാനുള്ള വ്യഗ്രത അവ
നില്‍ രൂപം കൊണ്ടു. തല്‍ഫലമായി
കുടുംബബന്ധങ്ങള്‍ പണത്തിനു വഴി മാറി. പണത്തിനു മീതെ പരുന്തും പറക്കില്ല
എന്ന് കേരളത്തിലെ ജ
നങ്ങള്‍ ഉരുവിട്ടു പഠിച്ചിരിക്കുന്നു.വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍ സ്വായത്തമാക്കിയിരുന്ന നന്‍മയുടേയും സ്നേഹത്തിന്‍റെയും
പാഠങ്ങള്‍ ,ഇന്ന് പഠനരീതിമാറ്റി ശാസ്ത്രീയമായ കാര്യങ്ങള്‍ മാത്രം
ഉള്‍ക്കൊള്ളിച്ചുകൊ
ണ്ടുള്ള പാഠ്യപദ്ധതി വന്നതിനാല്‍
നഷ്ടപ്പെട്ടുപോയി
രിക്കുന്നു.

കുട്ടികള്‍ തമ്മില്‍ മത്സരചിന്താഗതിവളരുകയും പരസ്പരമുള്ള
സ്നേഹബന്ധങ്ങള്‍ മുറിഞ്ഞുപോകുകയും
ചെയ്തിരിക്കുന്നു.ജീവിതമൂല്യങ്
ങള്‍ക്ക്‌ ഒരു വിലയും കല്‍പ്പിക്കാത്ത ഒരു
സമൂഹമായി നാം കുട്ടികളെ വളര്‍ത്തിയെടുക്കുകയാണ്‌വിദ്യാഭ്യാസത്തില്‍
ഇന്ത്യയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളം മറ്റു പല
കാര്യങ്ങളിലും കൂടി ഒന്നാം സ്ഥാനത്താണെന്ന്
പത്രവാര്‍ത്തകളിലൂടെ
മനസ്സിലാക്കാന്‍ സാധിച്ചു.കൂട്ടാത്മഹത്യ സ്ത്രീപീഡനങ്ങള്‍ ,മദ്യപാനം,
വിവാഹമോചനം
എന്നിവയില്‍ കേരളത്തിന്‍റെ പ്രാമുഖ്യം ചെറുതല്ല.അറിവു്‌
കൂടിയിട്ടും
ധാര്‍മ്മികതയുടെ കാര്യത്തില്‍ കേരളം നേരിടുന്ന പ്രതിസന്ധി
വളരെ
സങ്കീര്‍ണമാണ്‌.
ജീവിതശൈലിയിലെ വ്യതിയാനം മനസ്സിനെ എന്നും അസംതൃപ്ത മേഖലയില്‍ തന്നെ
നിര്‍ത്തുകയാണ്‌.അയല്‍ക്കാരന്‍വാങ്ങിച്ചുകൂട്ടുന്ന സാധനങ്ങളുടെ ലിസ്റ്റു നോക്കി തങ്ങള്‍ക്കും അതുപോലെ
വേണമെന്ന അത്യാഗ്രഹം വഴി സാമ്പത്തിക
തകര്‍ച്ചയും
നിരവധിയാണ്‌. വരവറിഞ്ഞു ചിലവാക്കണം എന്ന് പണ്ടുള്ളവര്‍
പറഞ്ഞിട്ടുള്ളതൊക്കെ ഇന്നാര്‍ക്കാണ്‌ മനസ്സിലാവുക!!മദ്യപാന വിപത്ത്‌
കേരളീയ കുടുംബങ്ങളെയാകെ തകിടം മറിച്ചിരിക്കുന്നു.കേരളത്തിന്‍
റെ ഏതു
ജംഗ്ഷനില്‍ ചെന്നാലും നീണ്ട ക്യൂ കാണാം. മദ്യ ഷാപ്പുകളുടെ മുമ്പില്‍.
സ്കൂള്‍കുട്ടികളിലും യുവജനങ്ങളുടെ ഇടയിലും മദ്യപാനം ഒരു ഫാഷനായി മാറി.
പെണ്‍കുട്ടികളും നന്നായി കുടിച്ചുതുടങ്ങിയിരിക്കുന്നു ഇന്ന്
മലയാളികള്‍
എവിടെയെല്ലാം ഒത്തുകൂടിയാലും ജനനത്തിനും മരണത്തിനും പെരുന്നാളുകള്‍ക്കും
വീടുമാറ്റത്തിനും വിവാഹത്തിനും മറ്റാഘോഷങ്ങള്‍ക്കും
വിദേശത്തുനിന്നെത്തുമ്പോഴുമെല്
ലാം മദ്യമില്ലാതെ നമുക്കെന്താഘോഷം എന്ന
നിലയിലാണ്‌. ഇതിന്‍റെയെല്ലാം തിക്തഫലങ്ങളും അനുഭവിക്കുന്നത്‌
കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളുമാണ്‌.അന്നന്നു പണിയെടുത്തു കിട്ടുന്ന
പണത്തിന്‌ കള്ളും കുടിച്ച്‌ സന്ധ്യാനേരത്ത്‌ വെറുംകൈയോടെ വീടുകളില്‍
വന്നു കയറുന്ന
ഭര്‍ത്താക്കന്‍മാരെയും പിതാക്കന്‍മാരേയും നിലവിളക്ക്‌
കൊളുത്തി സ്വീകരിക്കേണ്ട്‌ അവസ്ഥയാണ്‌ വീട്ടിലിരിക്കുന്ന സ്ത്രീകള്‍ക്ക്‌.

BACK

കയറ്റുകട്ടില്‍ -ശ്രീദേവി നായര്‍




മീനാക്ഷിയ്ക്ക് മക്കള്‍ 6പേരായിട്ടും വാസുപിള്ള അലോഹ്യം കാണിച്ചില്ല.
മീനാക്ഷി,അതൃപ്തിയും.
തന്റ്റെ ചെറുപ്പം തന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ടിരിക്കുന്നതായി അയാള്‍ക്ക് തോന്നി.

മൂടിപ്പുതച്ചു കയറ്റുകട്ടിലില്‍ കിടന്നുറങ്ങാന്‍ തുടങ്ങുമ്പോഴെല്ലാം,അയാള്‍ മാനത്തെ നക്ഷത്രങ്ങളെ
കൂരയ്ക്കിടയിലെ വിടവില്‍ക്കൂടിക്കണ്ട് പൊട്ടിച്ചിരിച്ചു.

രാത്രി ഉറക്കം വരാതെകിടക്കുമ്പോഴെല്ലാം,ഇതുപതിവായപ്പോള്‍,അടുക്കള വാതിലിന്റെ മറ മെല്ലെനീക്കി മീനാക്ഷി,റൌക്കയിലെ കീറലുകാണാതെ മറച്ചിരുന്ന തോര്‍ത്ത് മാറ്റിയിട്ട് അയാളുടെ
അരികിലെത്തി.

ദേ..എന്താ?നിങ്ങള്‍ക്ക് ഉറക്കം വരണില്ലേ?

കാല്‍പ്പെരുമാറ്റം കാത്തിരുന്ന വാസുപിള്ള കയറ്റുകട്ടിലിന്റെ അരികുചേര്‍ന്ന് കിടന്ന് മീനാക്ഷിയെ
സ്വാഗതം ചെയ്തു.
ദാരിദ്ര്യത്തിന്റെ ക്രൂരമുഖങ്ങള്‍ക്കിടയില്‍ വീണുകിട്ടുന്ന രാത്രിയിലെ സമാഗമങ്ങള്‍,അങ്ങനെതുടര്‍ന്നു
കൊണ്ടേയിരുന്നു.

കുട്ടികള്‍ ആറ്‌ .ഇനിയും?

കീറാത്ത റൌക്കയ്ക്ക് മീനാക്ഷി കാത്തിരുന്നില്ല.

കാലാടുന്ന കയറ്റുകട്ടിലിന്റെ ആട്ടത്തിനെ വാസുപിള്ള തടഞ്ഞു നിര്‍ത്തിയതുമില്ല!


മരണത്തിന്‍റെ മനസ്സ്‌
ഫോണിന്റെ അങ്ങേത്തലയ്ക്കലുള്ള ശബ്ദം അപരിചിതമായിരുന്നു.
എങ്കിലും ഏതോ തിരിച്ചറിവിന്റെ
അപൂര്‍വ്വരാഗമായി,അത് ചെവിയില്‍ മാറ്റൊലിക്കൊണ്ടു.

വീണ്ടും,വീണ്ടും വിളിച്ചു.....
എന്‍റെ ശബ്ദം മനസ്സിലാക്കിയതുപോലെ, ഉത്തരം കിട്ടി.
ഒരു നിമിഷത്തെ അന്ധാളിപ്പിനൊടുവില്‍, പ്രയാസപ്പെടാതെ മനസ്സിലാക്കാന്‍ കഴിഞ്ഞു.
ശ്രീ...ഇതു ഞാനാ....!

കുത്തിനോവിക്കുന്ന വേദന മനസ്സിനെ അസ്വസ്ഥമാക്കി.

എന്തു പറയണമെന്നറിയാതെ പകച്ചമനസ്സ് ...

“ഹലോ?
എന്തുപറ്റി മാഷേ?
പതിവുശൈലിയിലുള്ള സംസാരം അന്ന് തനിയ്ക്കും നഷ്ടമായീ.
എന്തോ, പാതിവഴിയില്‍ തളരുന്ന സ്വരം. ശബ്ദവും നിസ്സഹായയായതുപോലെ!
ശ്രീ....അവര്‍ അതു ചെയ്തു!
വേണ്ടാ...മുഴുവന്‍ കേള്‍ക്കാന്‍ ശക്തിയില്ലാതെ ഞാന്‍ പകച്ചു..കിതച്ചു..വിങ്ങിവിങ്ങിക്കരഞ്ഞു...
ശ്രീ..എന്ന വിളി ഇനി അവനില്‍ നിന്നും ഒരിക്കലുമുണ്ടാവില്ല;എങ്കിലും അവന്റെ ശ്വാസം എന്‍റെ
ചെവിയില്‍ എന്‍റെ പേരുമാത്രം, നിരവധിപ്രാവശ്യം പറയുന്നുണ്ടായിരുന്നു.
മാരക രോഗത്തിന്‍റെ പിടിയിലാണെന്ന് മനസ്സിലാക്കിയ അന്നും,അവന്‍ എന്നെ വിളിച്ചു.
വേദനയോടെയെങ്കിലും അവന്‍റെ വാക്കുകള്‍ക്ക്,ഞാന്‍ കുറെ സമാധാനം സമ്മാനിച്ചു.
നീണ്ടവര്‍ഷങ്ങളുടെ ബന്ധങ്ങള്‍പോലും കേവലം ഔപചാരികമായിത്തീരുന്ന മനുഷ്യരില്‍ ,
സുഹൃത്ത് ,എന്നതിലുപരി അവന്‍ മറ്റാരോആയിത്തീരുകയായിരുന്നു.
കോളേജിന്റെ ഇടനാഴികളിലെ പ്രണയമായിരുന്നില്ല അത്.മാനസ്സികമായ സൌഹൃദം!
ഫോണില്‍ തന്‍റെ സ്വരം കേള്‍ക്കുമ്പോഴെല്ലാം അവന്‍ പറയും;
ശ്രീ....നീ പറയേണ്ടാ...ഈ സ്വരം ആരുടേതാണെന്ന് ...
നിന്‍റെ ശബ്ദം മരണത്തില്‍ പോലും ഞാന്‍ തിരിച്ചറിയും!
അറം പറ്റിയ നാവിന്റെ,അര്‍ത്ഥമറിയാത്ത വാക്കുകള്‍,ഇന്നും എന്നെ വേട്ടയാടുന്നു.
ഓരോ,ഫോണ്‍ വിളിയിലും,പാതിമുറിച്ച നാവിന്റെ ചലനശേഷിയില്‍,എന്നെ വിളിക്കാന്‍ പാടുപെടുന്ന എന്‍റെ പ്രിയ സുഹൃത്തിനെ ഞാനിന്നും നിറകണ്ണോടെ ഓര്‍ക്കുന്നു.
മരണത്തില്‍ പോലും എന്‍റെ സ്വരം തിരിച്ചറിയുമെന്ന് പറഞ്ഞന്‍ അവന്‍;
ഇന്നും എന്‍റെ വിളികള്‍ക്ക്, കാതോര്‍ത്തിരിക്കുന്നുണ്ടാവുമോ?
ഇല്ല,സുഹൃത്തേ....
നീ മരിച്ചിട്ടില്ല.
ഇന്നും,നീ എന്നെ തിരിച്ചറിയുന്നു!
എന്‍റെ സ്വരത്തെയും,എന്നെയും....
നിനക്കുവേണ്ടിമാത്രം,ഒഴിച്ചിട്ടിരിക്കുന്ന എന്‍റെ മനസ്സിനെയും!
BACK

കൊച്ചി എനിക്ക്‌ പുനര്‍ജന്‍മം നല്‍കിയ നഗരം: എം . കെ ചന്ദ്രശേഖരന്‍



ഏകദേശം ഇരുപത്തഞ്ചു വര്‍ഷം പിന്നിട്ടിരിക്കുന്നു;കൊച്ചി എന്‍റെ രണ്ടാം
ജന്‍മഗൃഹമായിട്ട്‌. ഒരന്തേവാസിയായി ഈ നഗരത്തിലേക്ക്‌ കാലെടുത്തു
വെയ്ക്കുമ്പോള്‍ വിവിധ തരത്തിലുള്ള ഭയാശങ്കകള്‍ എന്നെ അലട്ടിയിരുന്നു.
നാട്ടിന്‍ പുറത്ത്‌ ജനിച്ച്‌ വളര്‍ന്ന്‌ ,പിന്നീട്‌ വിദ്യാഭ്യാസാനന്തരം
വ്യത്യസ്തമായ അന്തരീക്ഷത്തില്‍ നഗരങ്ങളും ഗ്രാമ പ്രദേശങ്ങളും
മലയോര
പ്രദേശങ്ങളുമുള്‍പ്പെട്ട വിവിധ സ്ഥലങ്ങളില്‍ ജോലിയുടെ ഭാഗമായി
കഴിച്ചുകൂട്ടേണ്ടി വന്നിട്ടുണ്ടെങ്കിലും അവിടമൊന്നും സ്ഥിരമാവണ്ടതായി
മാറാത്തതുകൊണ്ട്‌ ഒരിക്കലും ഗൃഹാതുരത്വത്തിന്‍റെ അനുരണനങ്ങള്‍ എന്നില്‍
ഉരുത്തിരിഞ്ഞിരുന്നില്ല.പക്ഷേ'
കൊച്ചിയില്‍ താമസമാക്കിയതോടെ എന്‍റെ
ജീവിതവീക്ഷണത്തിന്‌ തന്നെ പാടേ മാറ്റം വന്നു.

ഈ നഗരത്തില്‍
കണ്ടുമുട്ടുന്നവര്‍ക്കൊക്കെ എന്തൊക്കെയോ എന്നോടു
സംസാരിക്കണമെന്ന
തോന്നല്‍.-അല്ലെങ്കില്‍ എനിക്കവരുമായി സംവദിക്കണമെന്നുള്ള
തോന്നല്‍-അ
തൊക്കെ എന്നില്‍ ഉരുത്തിരിയുകയായി.സാഹിത്യ രചന എനിക്ക്‌
ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്തു തന്നെ ഉണ്ടായിരുന്നു. ചങ്ങമ്പുഴയുടെ
രമണന്‍ പാടിക്കേട്ട ബാല്യകാലത്തിന്‍റെ ഓര്‍മ്മയില്‍ കവിതകളെഴുതിയാണ്‌
തുടക്കം കുറിച്ചത്‌. പക്ഷേ 'എങ്കിലും ചന്ദ്രികേ നമ്മള്‍ കാ
ണും
സങ്കല്‍പ്പലോകമല്ലീയുലകം'എന്ന്‌ ചങ്ങമ്പുഴ എഴുതി
യത്‌ ലാഘവബിദ്ധിയോടെയല്ല
എന്ന തിരിച്ചറിവ്‌ ലഭിച്ചതോടെ ഞാനീ രംഗത്ത്‌ ഒന്നുമാവാന്‍ പോവുന്നില്ല
എന്ന്‌ മനസ്സിലാക്കിയതോടെ -കുറേക്കാലം അനിശ്ചിതാവസ്ഥയി
ല്‍ എന്ത്‌
വേണമെന്നറിയാതെ മരവിച്ച്‌ നിന്നു. ആയിടക്കു തന്നെ ഒരു മദ്ധ്യവേനലൊഴിവു
കാലത്ത്‌ എസ്‌.കെ.പൊറ്റേക്കാടിന്‍റെ 'നാടന്‍ പ്രേമം' വായിക്കാ
നിടയായതോടെ
ഞാന്‍ പിന്നെ നോവലിന്‍റെയും കഥകളുടേയും ലോകത്തേക്ക്‌ തിരിഞ്ഞു. പക്ഷേ
അവിടെ എനിക്കധിക കാലം തുടരാനായില്ല. കോളേജില്‍ പഠിക്കുന്ന കാലത്തുണ്ടായ
ചില തിക്താനുഭവങ്ങള്‍ എന്നെ വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിലേക്
ക്‌
കൊണ്ടെത്തിച്ചു. കോളേജ്‌ വിട്ട്‌ ഒരു പൊതുമേഖലാസ്ഥാ
പനത്തില്‍
ജോലിയായപ്പോള്‍ ട്രേ
ഡ്‌ യൂണിയന്‍ രംഗത്തും വിരാജിച്ചു. ഈ ലോകം കീഴ്മേല്‍
മറിക്കാമെന്ന വ്യാമോഹങ്ങളുടെ അടിയില്‍ എഴുത്തും വായനയും മരവിച്ചു
കിടന്നു.രാഷ്ട്രീയരംഗത്തും ഞാനൊന്നുമാവില്ല എന്നും ,
എന്‍റെ സ്വപ്നങ്ങള്‍
പാഴ്‌ സ്വപ്നങ്ങള്‍ മാത്രമാണെന്നുമുള്ള തിരിച്ചറിവ്‌ ലഭിച്ചത്‌ നീണ്ട
രണ്ട്‌ പതിറ്റാണ്ട്‌ കാലത്തിന്‌ ശേഷം മാത്രം.അനിശ്ചിതാവസ്ഥയില്‍ എന്ത്‌
ചെയ്യണമെന്നറിയാതെ വിറങ്ങലിച്ച്‌ നിന്ന ഒരു കാലഘട്ടം. അപ്പോഴേക്കും ഞാന്‍
കൊച്ചിയില്‍ താമസക്കാരനായി മാറിക്കഴിഞ്ഞിരുന്നു. യാദൃശ്ചികമായി ഈ
നഗരത്തില്‍ വച്ച്‌ ഒരു ദിവസം മദ്രാസില്‍ സിനിമയും ഇട
വേളകളില്‍ പത്രവുമായി
നടന്നിരുന്ന കോളേജ്‌ വിദ്യാഭ്യാസകാലത്തെ സുഹൃത്ത്‌ പെരുവാരം ചന്ദ്രശേഖരനെ
കാണുന്നു. താന്‍ പത്രാധിപരായ -മദ്രാസില്‍ നിന്നിറങ്ങുന്ന ഒരു സിനിമാ
സാംസ്ക്കാരിക മാസികയിലേക്ക്‌ എന്തെങ്കിലും എഴുതണമെ
ന്ന്‌
നിര്‍ബ്ബന്ധിക്കുന്നത്‌ അയാളാണ്‌. ഞാനൊഴിഞ്ഞു മാറാന്‍ നോക്കിയെങ്കിലും
പെരുവാരം വിടുന്നില്ല. 'തനി
ക്കതിന്‌ കഴിയും' ഒന്ന്‌ തുടങ്ങിക്കിട്ടാനാണ്‌
ബുദ്ധിമുട്ട്‌. തുടങ്ങിയാല്‍ പിന്നെയെല്ലാം ശരിയാവും. ശക്തമായ
നിര്‍ദ്ദേശം. എനിക്ക്‌ തള്ളിക്കളയാനാവില്ല എന്നായപ്പോള്‍ ഞാനൊരു ശ്രമം
നടത്താമെന്ന്‌ പറഞ്ഞു. ആ ശ്രമം എന്നെ വീണ്ടും എഴുത്തിന്‍റെ ലോകത്തേക്ക്‌
കൊണ്ടുവന്നു. എന്നോടൊപ്പം ഉണ്ടാായിരുന്നവരും എനിക്ക്‌
പിന്നാലെ വന്നവരും
ബഹുദൂരം മുന്നോട്ടു പോയിക്കഴിഞ്ഞിരുന്നു.

പക്ഷേ, ഞാന്‍ നിരാശനായില്ല. ഞാനാ രംഗത്ത്‌ തുടങ്ങി ഇതുവരെയെത്തി.
(പെരുവാരം ചന്ദ്രശേഖരന്‍ ജീവിതത്തില്‍ വ്യക്തമായ ഒരു മേല്‍ വിലാസവും
അവശേഷിപ്പിക്കാതെ ,ഏതാനും വര്‍ഷം മുമ്പ്‌ അന്തരിച്ചു) ഈ നഗരത്തിന്‌
മറ്റെങ്ങുമില്ലാത്ത ചില പ്രത്യേകതകള്‍ ഉണ്ടെന്ന്‌ ,ഇ
വിടുത്തെ
അന്തേവാസിയായിത്തീര്‍ന്ന നിമിഷം മുതല്‍ എനിക്കു തോന്നിയിരുന്നു. ഏറെ
ബിദ്ധിമുട്ടും കഷ്ടപ്പാടുകളും നിറഞ്ഞ അന്തരീക്ഷമായിരിക്കും അധികവും
ലഭിക്കുക. സ്വസ്ഥമായ ,ശാന്ത
മായ, ഒരിടത്തേക്ക്‌ പോണമെന്ന്‌
തീരുമാനിച്ചാലും എന്തോ ആകര്‍ഷണീയത-എന്നെ ഈ നഗരത്തിലേക്ക്‌ വീണ്ടും
അടുപ്പിക്കുന്നു. ഇവിടുത്തെ അസഹനീയമായി മാറിയ കൊതുകു
ശല്യം-നിനച്ചിരിക്കാത്ത നേരത്ത്‌ വന്ന്‌ പെടുന്ന ഹര്‍ത്താലും ബന്ദും
പണിമുടക്കും-അതൊക്കെ സൃഷ്ടിക്കുന്ന ദുരിതങ്ങള്‍ -ചിലപ്പോള്‍ കുടിവെള്ളം
പോലും കിട്ടാതെ വരുന്ന അവസ്ഥ-കയ്യില്‍ പൈസയുണ്ടായാലും പട്ടിണി
കിടക്കേണ്ടിവരുന്ന സന്ദര്‍ഭങ്ങള്‍-ഇതൊന്നും ഈ നഗരത്തോട്‌ വിടപറയാന്‍
കാരണമാവുന്നില്ല.. നിരത്തുകളിലൂടെ പായുന്ന അസംഖ്യം വാഹനങ്ങള്‍
സൃഷ്ടിക്കുന്ന ശബ്ദമലിനീകരണം നഗര പ്രാന്തത്തിലുള്ള
വ്യവസായ ശാലകള്‍ പുറം
തള്ളുന്ന ദുര്‍ഗന്ധം വമിക്കുന്ന വാതകങ്ങള്‍ വഴി വന്നു ചേരുന്ന അന്തരീക്ഷ
മലിനീകരണം ,ഓടകളില്‍ കെട്ടിക്കിടക്കുന്ന രോഗങ്ങള്‍ വരുത്താന്‍ കാരണമായി
മാറുന്ന അഴുക്കു ജലം, ഇവയൊക്കെ തീരാദുരിതങ്ങളാണ്‌.സമ്മാനിച്ചി
ട്ടുള്ളത്‌.
എനിക്കിടക്കാലത്ത്‌ പിടിപെട്ട ഈസ്നോഫീലിയ -ഈ നഗരത്തിന്‍റെ സംഭാവനയാണ്‌.
ഇവിടെ താമസം തുടങ്ങി അധികം താമസിയാതെ തന്നെ വീട്ടില്‍ നിന്നും
വിലപ്പെട്ടതുള്‍പ്പെടെ പലതും മോഷണം പോയിട്ടുണ്ട്‌. ആ പ്രക്രിയ ഇപ്പോഴും
ഇടക്കിടെ ആവര്‍ത്തിക്കുന്നുണ്ട്ക്രിമിനല്
‍ പുള്ളികളെ രാത്രികാലങ്ങളില്‍
മുഖാമുഖം കാണേണ്ടി വന്നിട്ടുണ്ട്‌. ഇന്‍ഡ്യയിലെ വലിയ നഗരങ്ങളുള്‍പ്പെടെ
വിവിധ സ്ഥലങ്ങളില്‍ പലപ്പോഴും സഞ്ചരിക്കുകയും അവിടങ്ങളിലൊക്കെ തങ്ങുകയും
ചെയ്തിട്ടുണ്ടെങ്കിലും പോക്കറ്റടിയുടെ രസം അനുഭവിച്ചത്‌ ഈ നഗരത്തിലെ
ബസ്സുയാത്രക്കിടയിലാണ്‌. ഏറ്റവുമവസാനം രണ്ട്‌ വാഹനാപകടങ്ങളില്‍ പെട്ട്‌
ഏറെക്കാലം ആശുപത്രിയിലും വീട്ടിലുമായി ഒരു കാരാഗൃഹവാസം അനുഭവിക്കാനും ഈ
നഗരം കാരണമായിത്തീര്‍ന്നു.

എങ്കിലും പിരിയാന്‍ വയ്യാത്ത ഒരു കാമുകിയുടെ
സ്വഭാവമാണവള്‍ കാണിക്കുക. സാഹിത്യരചനക്കുള്ള വളക്കൂറുള്ള മണ്ണ്‌
ഇവിടുണ്ട്‌ എന്ന്‌ തിരിച്ചറിഞ്ഞതോടെ ഈ നഗരം എന്‍റെ ജീവിതവുമായി
ഏറെ
കൂടിക്കുഴഞ്ഞു കിടക്കുന്നു. എന്‍റെ ആദ്യകൃതി 'തടവറയിലേക്കു വീണ്ടും'
-കഥാസമാഹാരം പുറത്തിറങ്ങിയത്‌ ഈ നഗരത്തില്‍ താമസമായതിനു ശേഷമാണ്‌.
ഇന്നിപ്പോള്‍ രചനയുടെ പുഷ്ക്കലമെന്ന്‌ പറയാവുന്ന കാല്‍നൂറ്റാണ്ട്‌
പിന്നിട്ടിരിക്കുന്ന അവസ്ഥയില്‍ ഇനിയും എനിക്ക്‌ സാഹിത്യ രംഗത്ത്‌
എന്തെങ്കിലും ചെയ്തേ ഒക്കൂ എന്നായിട്ടുണ്ട്‌. കഥാസമാഹാരങ്ങള്‍, നോവലുകള്‍,
അനുഭവക്കുറിപ്പുകള്‍ ,സിനിമ എന്നീ രംഗങ്ങളിലായി ഇരുപതില്‍ പുറം കൃതികള്‍
എന്‍റെതായി പുറത്ത്‌ വന്നുകഴിഞ്ഞു. പക്ഷേ, എന്‍റെ കയ്യൊപ്പ്‌
ചാര്‍ത്തിയതെന്ന് സഹൃദയലോകം വിലയിരുത്തിയ ഒരു കൃതി -ഗന്ധര്‍വ്വ സ്പന്ദം-
എന്ന നോവല്‍ പുറത്തിറങ്ങിയതാണ്‌ എനിക്കേറ്റവും ചാരിതാര്‍ത്ഥ്യം നല്‍കിയ
സംഭവം. ബാല്യകാലത്തെ
ഓര്‍മ്മകളില്‍ തുടിച്ച്‌ നിന്നിരുന്ന ചങ്ങമ്പുഴ എന്ന
ഗന്ധര്‍വ്വ കവിയോടുള്ള ആരാധന ഇക്കഴിഞ്ഞ കാലയളവിലെല്ലാം എന്‍റെ
മനസ്സിലുണ്ടായിരുന്നുവെന്നതിന്‌ ഈ കൃതി
സാക്‌ഷ്യം വഹിക്കുന്നു. ഒരു
സാഹിത്യ സൃഷ്ടിക്കുവേണ്ടി ഏറെ പണിപ്പെട്ടതും
സംഘര്‍ഷഭരിഹമായ ഏറെ
മുഹൂര്‍ത്തങ്ങളിലൂടെ ഞാന്‍ കടന്നുപോന്നതും ഈ കൃതിയുടെ രചനാവേളയിലാണ്‌.
ജീവചരിത്ര കൃതിയായി തുടക്കമിട്ടെങ്കിലും പല പ്രാവശ്യം അത്‌ മാറ്റിയെഴുതി.
പിന്നീടതൊരു സ്വതന്ത്രരചനയായി. അവസാനം നോവലായി മാറുകയായിരുന്നു. പുസ്തകം
ഇറങ്ങിയ പാടെ ലഭിച്ച പ്രശസ്തിയും
ചര്‍ച്ചയും കുറേയൊക്കെ വിവാദവും മൂലം
വ്യക്തമായ ഒരു മേല്‍വിലാസം ലഭിച്ചുവെന്ന സന്തോഷമുണ്ട്‌. നാലു
വറ്‍ഷത്തിന്‌ മേലെയെടുത്ത്‌ പൂറ്‍ത്തിയാക്കിയ ആ കൃതി- എന്‍റെ ശ്രമം
ഫലവത്തായി മാറി എന്ന സന്തോഷത്തിലാണ്‌ ഞാന്‍.
ബഹിഷ്ക്കരിക്കപ്പെട്ടവരുടേയും പാറ്‍ശ്വവല്‍ക്കരിക്കപ്പെട്ടവരു
ടെയും കുറേ
ജീവിതങ്ങള്‍ കണ്ടറിയാനുള്ള അവസരം ഈ കാലയളവിലുണ്ടായി. ഇന്നിപ്പോള്‍
ഇണ്റ്റെര്‍നാഷണല്‍ സ്റ്റേഡിയമായി മാറിയ ഇടം മുമ്പീ നഗരത്തിന്‍റെ
കുപ്പത്തൊട്ടിയായിരുന്നു. അവിടെ നിക്ഷേപിക്കുന്ന മാലിന്യങ്ങളുടേയും
വിസറ്‍ജ്ജ്യവസ്തുക്കളുടേയും അരികില്‍- കാട്‌ പിടിച്ച്‌ കിടക്കുന്ന കുറേ
സ്ഥലം. സൂര്യപ്രകാശം പോലും അന്യമായി മാറിയ ഒരിടം. അവിടേയും കുറേ പേറ്‍
കഴിഞ്ഞുകൂടുന്നുവെന്നത്‌ ഞെട്ടിക്കുന്നതും
അത്ഭുതപ്പെടുത്തുന്നതുമായിരു
ന്നു- അവരില്‍ പിച്ചക്കാരും
പിടിച്ചുപറിക്കാരും കൂട്ടിക്കൊടുപ്പുകാരുമൊക്കെ അടങ്ങിയ -നഗരത്തിന്‍റെ
ബാഹ്യമോടിക്ക്‌ തികച്ചും വ്യത്യസ്തമായ മുഖം നല്‍കുന്ന ഒരു
കൂട്ടര്‍
ഉണ്ടെന്നത്‌. അവരുമായി കുറേയൊക്കെ അടുത്തും ഏറെ ദൂരെ മാറിനിന്നും
നോക്കിക്കണ്ട്‌ -മനസ്സിലാക്കനുള്ള ശ്രമവും ഇടക്കാലത്ത്‌ നടതിയതിന്‍റെ
ഫലമാണ്‌ 'ദൈവത്തിന്‍റെ
പ്രിയപ്പെട്ടവര്‍' എന്ന നോവല്‍ .ഇല്ല, ഇവിടം
കൊണ്ടും ഞാന്‍
നിര്‍ത്തുന്നില്ല. ഈ നഗരത്തിന്‍റെ പശ്ചാത്തലത്തില്‍ നഗരം
തന്നെ മുഖ്യകഥാപാത്രമായി മാറുന്ന മറ്റൊരു കൃതിയുടെ നോവും ഞാന്‍ മനസ്സില്‍
പേറുന്നു, ആ കൃതി
പൂര്‍ത്തിയാകാന്‍ ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെ
വേണ്ടിവരും ഇതിന്നിടയില്‍ ഈ നഗരത്തിന്‍റെ പ്രാന്തപ്രദേശത്തേക്ക്‌ താമസം
മാറ്റിയെങ്കിലും ,കൊച്ചി എന്‍റെ ജന്‍മഗൃഹം പോലെ തന്നെയാണ്‌. കൊച്ചിയെ
വിട്ടുപിരിയാനെനിക്കാകുമെന്ന് തോന്നുന്നില്ല.
BACK

പേറും കീറും- ഡോ.കാനം ശങ്കരപ്പിള്ള MS,DGO




"പണ്ടൊക്കെ പേറ്‌; ഇപ്പോള്‍ കീറ്‌"
എന്നു പറഞ്ഞിരുന്ന കുഞ്ഞുണ്ണി മാഷ്
കലയവനികയ്ക്കു പിന്നില്‍ മറഞ്ഞു.
എന്നാലും ചൊല്ല് ആവര്‍ത്തിക്കപ്പെടുന്നു.

ഒരു കാലത്തു പ്രസവം മുഴുവന്‍ വീടുകളില്‍ ആയിരുന്നു.
മുതിര്‍ന്ന തലമുറയില്‍ പെട്ടവരെല്ലാം വീട്ടില്‍ ജനിച്ചവര്‍.
മലബാറിലെ ചില പ്രദേശങ്ങളെ ഒഴിവാക്കിയാല്‍ വീട്ടില്‍ കിടന്നു
പ്രസവിക്കാനൊരിടത്തും ഇന്നു സ്ത്രീകള്‍ തയ്യാറാകില്ല.
ബന്ധുക്കളുംഅതിനു കൂട്ടു നില്‍ക്കില്ല. ആശുപത്രികളിലെ പ്രസവം
പലതും സിസ്സേറിയന്‍ വഴിയാവും.അ വയില്‍ പലതും
അനനാവശ്യമായി ചെയ്തതാണ് എന്നു പരാതി പറഞ്ഞു
കേള്‍ക്കാറുണ്ട്.കുറുന്തോട്ടിക്കഷായം കുടിക്കാത്തതു കൊണ്ടും
മുറ്റം അടിക്കാത്തതു കൊണ്ടും നെല്ലു കുത്താത്തതു കൊണ്ടു
ആണ് കീറ്‌ വേണ്ടി വരുന്നത് എന്നു പ്രായമുള്ള ചിലര്‍
പറയാറുമുണ്ട്.

വൈദ്യപഠനം നടത്തുന്ന വേളയില്‍ 1965 ലാണ് ഈ ബ്ലോഗര്‍
ആദ്യമായി സിസ്സേറിയന്‍ കാണുന്നത്.
മമ്മി എന്നു സഹപ്രവര്‍ത്തകരും
വിദ്യാര്‍ഥികളും രോഗികളും ബന്ധുക്കളും ഒരു പോലെ വിളിച്ചിരുന്ന
ഡോ.മിസ്സിസ് മേരി ഫിലിപ്സ് ആണ് സിസ്സേറിയന്‍ ചെയ്തിരുന്നത്.

"ഒരു സാധാരണ ഡോക്ടര്‍ ഒരു രോഗിയുടെ കാര്യം മാത്രം നോക്കുന്നു.
സൂതിശാസ്ത്രജ്ഞരാകട്ടെ, ഒരേ സമയം രണ്ടു പേരുടെ,ചിലപ്പോള്‍
അതിലും കൂടുതല്‍ പേരുടെ കാര്യം കൈകാര്യം ചെയ്യുന്നു"
മമ്മി കൂടെക്കൂടെ പറയുമായിരുന്നു. 50 പേരുണ്ടായിരുന്ന ഞങ്ങളുടെ
ബാച്ചില്‍ നിന്നും അരഡസന്‍ പേര്‍ സൂതിശാസ്ത്രം സ്പെഷ്യലൈസ്സു
ചെയ്യാന്‍ കാരണം മമ്മിയാണ്.

രസകരമായ സംഗതി ആറില്‍ അഞ്ചും പുരുഷന്മാര്‍ ആണെന്നതാണ്.
പി.കെ ശേഖരന്‍,കെ.കെ.പ്രഭാകരന്‍ എന്നിവര്‍ മലബാറിലും
വി.പി.പൈലി മദ്ധ്യകേരളത്തിലും പി.സി.ചെറിയാനും
ഞാനും മദ്ധ്യതിരുവിതാംകൂറിലും.
എറണാകുളം ലേക്‌ഷോര്‍ ഹോസ്പിറ്റലിലെ വിക്ടറി ജോസ്സി മാത്രമാണ്
ഏക പെണ്‍തരി.

അക്കാലത്ത് വന്‍ കിട ആശുപത്രികളിലെ പ്രസവങ്ങളില്‍ 4-5 ശതമാനം
മാത്രമായിരുന്നു സിസ്സേറിയന്‍.പിന്നീടത് ഉയര്‍ന്നു 20,25 എന്നിങ്ങനെ.
2006 ല്‍ അമേരിക്കയില്‍ അത് 31 ശതമാനമായി.പോര്‍ട്ടുഗലില്‍ അത്
80 ശതമാനം വരെ ആയത്രേ.ലോകാരോഗ്യസംഘടന
പറയുന്നത് അത് 15 ശതമാനത്തില്‍ കവിയരുത് എന്നാണ്.എന്നാല്‍
മിക്ക ആശുപത്രികളിലും അതിലും ഉയര്‍ന്ന ശതമാനം സിസ്സേറിയന്‍
വഴിയാണെന്നു കാണാം.
എന്താണു കാരണം? നമുക്കൊന്നു പരിശോധിക്കാം.

ഗര്‍ഭസ്ഥ ശിശുവിനു തകരാര്‍ വരാതിരിക്കാന്‍,ഗര്‍ഭിണിയ്ക്കു തകരാര്‍
വരാതിരിക്കാന് അഥവാ ഇരുവര്‍ക്കും തകരാര്‍ വരാതിരിക്കാന്‍
ആയിരുന്നു പണ്ടൊക്കെ സിസ്സേറിയന്‍ ചെയ്യുക. ഡോക്ടര്‍ക്കും
ആശുപത്രി ജോലിക്കാര്‍ക്കും ആശുപത്രിക്കും അതിന്‍റെ ഉടമയ്ക്കും
തകരാര്‍ വരാതിരിക്കാനും നമ്മുടെ കേരളത്തില്‍ ഇന്നു സിസ്സേറിയന്‍
ചെയ്യപ്പെടുന്നു.അതിനാല്‍ സ്വാഭാവികമായും സിസ്സേറിയന്‍ തോത് കേരളത്തില്‍
ഉയര്‍ന്നു.

പ്രസിവിക്കാനെത്തുന്നവരില്‍ പകുതിയും ഇന്നു കടിഞ്ഞൂല്‍ക്കാരികളാണ്.
കടിഞ്ഞൂല്‍ക്കാരികളില്‍ പ്രസവാരിഷ്ടതകള്‍ കൂടിയിരിക്കും.സ്വാഭാവികമായും
സിസ്സേറിയന്‍ ശതമാനം കൂടുന്നു.

ഇന്ന് ആശുപത്രികളില്‍ എത്തുന്ന
30-39 പ്രായത്തിലുള്ള ഗര്‍ഭിണികള്‍ മുമ്പ് അതേ പ്രായത്തില്‍ എത്തിയിരുന്ന
ഗര്‍ഭിണികളുടെ ഇരട്ടിയത്രേ.40-44 പ്രായത്തിലുള്ള കടിഞ്ഞൂല്‍ക്കാരികളും
കൂടുതല്‍ തന്നെ.ഇതെല്ലാം ശസ്ത്രക്രിയകള്‍ കൂടാന്‍ കാരണമാകുന്നു.

ഗര്‍ഭസ്ഥശിശുവിന്റെ ചലങ്ങളും ഹൃദയമിടിപ്പും നിരീക്ഷിക്കാന്‍ 1970
മുതല്‍ ഇലക്ട്രോണിക്സ് ഫീറ്റല്‍ മോണിറ്റര്‍ ലഭ്യമായി.ഇപ്പോള്‍ കേരളത്തിലെ
ഒട്ടു മിക്കപ്രസവാശുപത്രികളിലും ഈ ഉപകരണം ഉണ്ട്.അതോടെ ശസ്ത്രക്രിയകളുടെ
എണ്ണത്തില്‍ വര്‍ദ്ധനവു വന്നു.ഗര്‍ഭസ്ഥശിശുവിന്റെ ചലനങ്ങളിലോ ഹൃദയമിടുപ്പിലോ
വ്യതിയാനം കണ്ടാല്‍ ഒരു ഗൈനക്കോളജിസ്റ്റും ഇന്നു റിസ്ക് എടുക്കില്ല.
കൊടില്‍,വാക്വംഎന്നിവയും ഉപയോഗിക്കാന്‍ മടിക്കും.നേരെ സിസ്സേറിയന്‍
ചെയ്തെന്നു വരും.

സീസ്സേറിയന്‍ എണ്ണം കൂടുന്നു.ശരി തന്നെ.എന്നാല്‍ മരണമടയുന്ന,അംഗവൈകല്യം
വരുന്ന, നവജാതശിശുക്കളുടെ എണ്ണം കുറയുന്നതും മാതൃമരണനിരക്കു
കുറയുന്നതും കുഞ്ഞുണ്ണിയെ പോലുള്ള അവിവാഹിത കവികള്‍ മാത്രമല്ല,
കുടുംബ ജീവിതം നയിക്കുന്ന പഴയ തലമുറയും കാണാതെ പോയി.പോകുന്നു.
അഥവാ കണ്ടാലും അതെടുത്തു പറയാന്‍ മടിക്കുന്നു.അറയ്ക്കുന്നു.

ഗര്‍ഭസ്ഥ ശിശുവിന്‍ പൃഷ്ടം (ബ്രീച്ച്) ആദ്യം വെളിയിലേയ്ക്കു വരുന്ന
സന്ദര്‍ഭങ്ങളില്‍
ശിശുമരണമടയാനുള്ള സാധ്യത 3 മുതല്‍ 30 വരെയാണ്.ഏതു കുഞ്ഞു മരിക്കും,
ഏതു രക്ഷപെടാം എന്നാര്‍ക്കും പ്രവചിക്കാനാവില്ല.അഥവാ പ്രവചിച്ചാലും പലപ്പോഴും
തെറ്റും.അതിനാല്‍ കടിഞ്ഞൂല്‍ക്കാരികളില്‍ ശിശുവിന്റെ കാലോ ചന്തിയോ ആണാദ്യം
വരുന്നതെങ്കില്‍ ഇന്നേതൊരു ഗൈനക്കോളജിസ്റ്റും സിസ്സേറിയനേ ചെയ്കയുള്ളു.പണ്ടങ്ങനെ
ആയിരുന്നില്ല.

അരക്കെട്ടിന്റെ പകുതി ഭാഗം വരെ ശിശുവിന്റെ തല ഇറങ്ങിയശേഷം ബാക്കി ഇറങ്ങാന്‍
ബുദ്ധിമുട്ടു തോന്നിയപ്പോഴെല്ലാം മുമ്പ് ഫോര്‍സപ്സ് എന്ന കൊടില്‍
പ്രയോഗം നടത്തിയിരുന്നു.
വാക്വം ഉപയോഗിച്ചായി പില്‍ക്കാലങ്ങളില്‍ ഇത്തരം സന്ദര്‍ഭങ്ങളിലെ
പ്രസവം.രണ്ടും രണ്ടു പാത്രമാക്കാന്‍
വളരെക്കാലം ഈ ഉപകരണങ്ങള്‍ സഹായിച്ചു.പക്ഷേ മാതാവിന്റെ ജനനേന്ദ്രിയ ഭാഗങ്ങളില്‍ ഇവ
മിക്കപ്പോഴും ചെറുതും വലുതും ആയ ക്ഷതങ്ങള്‍ ഉളവാക്കിയിരുന്നു.അറിയാതെ മൂത്രം പോകല്‍
(ഫിസ്റ്റുല) തള്ളിവരലുകള്‍(പ്രൊലാപ്സ്) എന്നിവ അക്കാലത്തു സാധാരണമായിരുന്നു.

ശിശുക്കള്‍ക്കാകട്ടെ,അംഗ വൈകല്യങ്ങളും ക്ഷതങ്ങളും സാധാരണമായിരുന്നു.കരയുന്ന,ജീവനുള്ള
കുഞ്ഞിനെ കിട്ടിയാല്‍ മാതാപിതാക്കളും ബന്ധുജനവും
സന്തുഷ്ടരായിരുന്നു.പില്‍ക്കാലത്ത് മന്ദബുദ്ധികളോ
വികലാംഗരോ ആവരുത് എന്ന കാര്യത്തില്‍ അവര്‍ താല്‍പ്പര്യം
കാട്ടിയിരുന്നില്ല.അഥവാ അക്കാര്യത്തില്‍
അവര്‍ അറിവുള്ളവര്‍ ആയിരുന്നില്ല.

ഇന്ന് ഒന്നുകില്‍ സ്വാഭാവിക പ്രസവം.കഴിയുന്നതും 12 മണിക്കൂറിനുള്ളില്‍.
അതു നടക്കില്ലെങ്കില്‍ സിസ്സേറിയന്‍.അതു മൂലം വികലാംഗരുടേയും മന്ദബുദ്ധികളുടേയും എണ്ണവും കുറയുന്നു.

പണ്ട് രണ്ട് ഡിസ്ട്രസ്സുകള്‍(Distress) മാത്രമേ
ഉണ്ടായിരുന്നുള്ളു.ഫീറ്റല്‍(ശിശു),മറ്റേര്‍ണല്‍(മാതൃ) എന്നിവ.
ഇന്ന് ഓബ്സ്റ്റട്രീഷ്യന്‍ ഡിസ്ട്രസ്സ്( ഡോക്ടര്‍ വക) എന്നൊരെണ്ണം
കൂടിയുണ്ട് സീശേറിയന്‍ചെയ്യാന്‍
കാരണമായി.തന്റെ തടിക്കു കേടു വരാതിരിക്കാന്‍ ഡോക്ടര്‍ നടത്തുന്ന സിസ്സേറിയന്‍.

പണ്ട് ഗര്‍ഭധാരണങ്ങളുടെ
എണ്ണംപരിമിതപ്പെടുത്തിയിരുന്നില്ല.ഉല്‍പാദനക്ഷമതയുടെ കാലം മുഴുവന്‍
അമ്മമാര്‍ ഗര്‍ഭം ധരിച്ചു. അടുത്തടുത്ത് ഗര്‍ഭം.വളരെ ചെറുപ്പത്തില്‍
തന്നെ പഴയ തലമുറ പ്രസവിക്കാനും തുടങ്ങി.10-12 പ്രസവം സാധാരണമായിരുന്നു. അതില്‍ ചിലതു മരിച്ചാലോ
ചിലതിനംഗവൈകല്യം വന്നാലോ ചിലതു മന്ദബുദ്ധിയായിപ്പോയാലോ വല്യ പ്രശ്നമായിരുന്നില്ല.
'പിള്ളപോയാലും സാരമില്ല; തള്ളയെ കിട്ടിയാല്‍ മതി' എന്നും
പറയുമായിരുന്നു.ഇന്നതു പോര.
28-30 പ്രായത്തിലാണ് കടിഞ്ഞൂല്‍ പ്രസവം. രണ്ട്,ചിലപ്പോല്‍ ഒന്ന് എന്നാണ്
ഗര്‍ഭധാരണം.
കുഞ്ഞും അമ്മയും വിലയേറിയവര്‍. കുഞ്ഞു വളര്‍ന്നാല്‍ ബുദ്ധിയുള്ളതായിരിക്കണം.

പ്രസവാനന്തരം ലൈംഗിക ബന്ധത്തിന്‌ ബുദ്ധിമുട്ടുണ്ടാകാതിരിക്കാനും ഇന്നു
ഡോക്‌ടര്‍മാര്‍ ശ്രദ്ധിക്കുന്നു.
പണ്ടത്തെ പോലെ നിരവധി ഭാര്യമാര്‍,ചിന്നവീ​ടുകള്‍ എന്നിവയൊന്നും ഇന്നു
സാധ്യമല്ലല്ലോ.
സീസ്സേറിയനു വിധേയമായാല്‍ ജനനേന്ദ്രിയ ഭാഗം അവിവാഹിതരുടേതു പോലെ തന്നെ
തുടരുമെന്നാല്‍
മറ്റു കാരണം പറഞ്ഞു സിസ്സേറിയന്‍ നടത്തിക്കുന്ന ചില മിടുക്കികളും നമ്മുടെ
ഇടയിലും ഉണ്ട്.

അതേ,പേറു കുറയുന്നു.കീറു കൂടുന്നു.


for links

Caesarian
http://en.wikipedia.org/wiki/Caesarean_section
videoclip
http://www.youtube.com/watch?v=4KWhidNyeQs
Foetal distress
http://en.wikipedia.org/wiki/Fetal_distress
maternal distress
http://www.doctorndtv.com/news/detailnews.asp?id=2283
Dr.Kanam
http://www.dr-kanam.blogspot.com/


ഡോ.കാനം ശങ്കരപ്പിള്ള MS,DGO
സീനിയര്‍ ഗൈനക്കോളജിസ്റ്റ് & മെഡിക്കല്‍ സൂപ്രണ്ട്
കെ.വി.എം.എസ്സ്.ഹോസ്പിറ്റല്‍,പൊ
ന്‍ കുന്നം
686506 മൊ 94470-35416
Blog: www.ayurarogyasaukhyam.blogspot.com


http://www.dr-kanam.blogspot.com

BACK

Who is a Brahmin?- T. Damu




A true Brahmin is one, who has acquired brahminhood not by

birth but through his noble actions.

He who has gained Supreme Self-knowledge is a Brahmin.

Vedas and Epics proclaim that there is no caste differentiation in the Brahminic State.

Initially, people took up occupations in tune with their aptitudes and temperaments. People dedicated to such vocations were technically classified as Brahmanas, Kshatriyas, Vaisyas and Sudras, possessing equal status in the society.

Brahmins are those who have an inclination towards acquiring and disseminating sacred knowledge; Kshatriyas are those who have an in-built capacity to provide social security and peace; Vaisyas have a born tendency for trade and agriculture; and finally Sudras are persons willing to render services as in carpentry, blacksmithy, moulding, goldsmithy, ploughing and the like requiring manual labour. These were merely trade-based nomenclatures.

In the beginnning, men were either Brahmins or Sudras, according to Brihadaranyakopanishad. In Apasthampa Sutras all are Sudras by birth. Manusmrithi declares: “Knowldege uplifts a man to brahminhood; skill in arms makes a Kshatriya; enhancement of wealth moulds a Vaisya, whereas Sudra’s qualities are congenital traits. From this it is clear that the first three states of the caste system are developed after birth as a Sudra.

The aptitudes of castes: The contention in the Shanti Parva of Mahabharata is that no caste is superior to any other. It further states that God’s creations are equal and the classification of castes is based on individual tastes.

Sri Krishna who is adored by all Hindus including Brahmins was born in Yadava caste, a backward class of the present age. Let’s take the case of Shiva, who was a hunter belonging to the Scheduled tribe. He is worshiped by all Hindus, Brahmins included. Does this mode of worship not reveal a truth that Brahmins, Sudras, Kshatriyas and Vaisyas were all equals in the bygone era?


The Vedas spoken of as the soul and supreme soul of the so-called Brahmins were classified by Veda Vyasa, the son of a fisher-woman.

Valmiki was a chandala (social outcast) prior to his attainment of sagely state. He was the author of Ramayana a sacred text of all Hindus including Brahmins. Sage Aitareya, the author of Aitareyopanishad, was the son of a Sudra woman. He was designated as a Brahmana. The legend of Viswamitra, a Kshatriya turned Brahmin through his severe penance and austerities, is well known to all. Sage Vidura was born to a palace menial. He became a Brahmin on the authority of his fathomless learning. Mythologies cite several instances of one offspring of the selfsame mother crowned as a king and another anointed as a priestly Brahmana, for excample, Santanu the king and his brother Devapi the scholar. Kshatryia Khadru adopting Brahminhood is narrated in Bhagavata Purana. Satyakama of the depressed caste was made a Brahmin when Sage Gothama accepted him as a disciple.

The very first question Sage Gothama put to Satyakama when the latter approached the former seeking discipleship was: “My boy, which family do you hail from?” Satyakama replied: “Oh, my preceptor! When I asked my mother about my ancestry, she denied any knowledge of it. She earned a livelihood in her youth by doing menial works at various households. She does not know who her father was. She is a Jabala and I am her son Satyakama. She advised me to declare my name as Satyakama Jabala, which will suffice.”

The response from Sage Gotama to the reply from the boy was this: “Only a true Brahmana can speak like this. Go and collect firewood from the woods. I have accepted you as my disciple. You have not transgressed a little from truth.” According to Yudhistira, as asserted in Shanti Parva of Maha Bharata, a Brahmin is one who is truthful, patient and compassionate.

The Sudra who can hold steadfast in spiritual practices such as integrity, forbearance, justice and the like can reach brahminhood, says Mahabharata. What all these things emphasize is that there is an immeasurable gap between a true Brahmana and the present day self-styled caste of Brahmins.


Who are these people specified as Brahmins? It is believed that a majority of them are not Brahmins in its original sense! Historian K. P. Chon records this fact as follows: “A tribe called Sami migrated from Siberia in Russia and Central Asia, later became the priests of the Aryans. The ancestry of these Samis is traced back to a tribe called Nenut or Noot in Siberia. Their trade was to ferment a drink from the juice squeezed out of some herbs like Soma, the products being branded as Soma, gouri, barooni etc.

How did they become the priests is delineated by Chon in his celebrated book. The barbaric Aryan tribes of Central Asia attacked surrounding provinces and perpetrated dacoity and homicide. The Sami tribals co-existed with the Aryans, carrying Soma concoction with them.

Meat and liquor: After the loot, the nomadic Aryans would partake of the Somarasam at night. Dinner followed the drink, consisting of cow meat, horse and the like. Before the meals they would collectively pray to the unknown Almighty. It was mandatory.

In order to encash their produce, the Samis would make a liberal supply of Somarasam to the dacoits. The inebriated Aryans found it cumbersome to say the prayers, when one among them put forward a novel idea conferring a power of attorney on a teetotaler in the Sami clan to say the prayers on their behalf! There was a general agreement on this. From then on, the Samis took up the worship in addition to their duty of filling the glasses.

The Samis accompanied the Aryan robbers when they invaded India. When the Somaras merchants were invested with the additional responsibility of conducting prayers, they grabbed the opportunity to overlord the drunkards and claim priesthood from the Aryans overtly.

About four millenniums ago, one section of the Samis migrated to India and another to Iran. They wrote two treatises describing in detail about the Somarasas etc. Those settled in India called the verses Rig Veda and their counterparts in Iran called it Avesta. Rules for conducting yagas, poojas etc., are laid down in these works in an elaborate manner. The truth is that neither of these sections now know what this ancient Soma herb is!

Historian Richard Rudgly in his book “The Encyclopedia of Psycho-active Substances”, points out that some among these groups are making a drink with some other ingredients in the name of Somarasa for pooja rituals.

Samis and temple administration: On reaching India, the Samis adopted heinous methods to confiscate temple administration. It is said that they were the perpetrators of the ‘Devadasi’ culture in India! They instigated the people that if a family aspired salvation for all its members at least one woman member should opt for illegal conjugal relationship openly in front of the God. What to tell, the practice of reciting “Poorapattu” in the Kodungallur temple was the handwork of these modern Brahmins. On those days an eccentric community owing allegiance to Buddism were the priest in that temple. The aforesaid porno songs were intended to drive away those people, according to certain historians.

Some historians opine that the advent of Hindu priesthood occurred when men learnt to make fire by percussion method. Probably men utilized forest fires in the beginning to meet their inevitable wants. The fire acquired from the forest flames had to be maintained by special arrangements. Those protectors of the much-needed fire had in a later stage come to be known as Agni Hotris, opines Dr. Sudhir Birodkar. The Agni Hotris have become the hereditary fire-keepers and their descendants became the Brahmins according to him. It was they who introduced the way of cooking food in fire. The importance of fire in the preparation of food was established and so was the fame of the Agnihotris.

In a way the homams may be explained as a demonstration of the culinary art. Milk, honey, clarified butter; pulses and cereals are used for oblation in the fire. At the conclusion, a sumptuous feast is shared by the participants.

Budha and Hindus: The priesthood must have come into vogue when the Samis, who were traditionally experts in cooking, started performance of all work in front of the deified fire. Thenceforth education became their monopoly. They prevented other castes from acquiring knowledge.

The brutes that understood fire as a weapon for destruction, started worshipping it. The opportunity was fully utilized by the Samis, who were distillers and suppliers of Somarasa to the nomadic uncivilized Aryans and became the priests of everyone. When they were elevated to the highest class, they appropriated all the power. The advent of higher and lowly caste system was at this juncture. Not only that, they recast the Vedas, mythologies and epics to suit their likes and dislikes.

“The Vedas were originally written by Mahasiva for the advancement of man in their world. The Vedas of Mahashiva were completely distorted and was filled with interpolations of Brahminic theories and concocted stories with an ulterior motive of misleading the humans.” Thus writes Mr. K. P. Chon in his book titled “The Original Mother of Nair – A Pulayi and that of Ezhava – A Cherumi”

Dr. Stevenson, the historian, says that the Brahmins destroyed numberless history books and distorted many facts.That the Brahmins in order to suit their vested interests had inserted their theories and opinions in the Vedas and Epics, was recorded by Dr. D. D. Huston in his book “Wonderful Ethiopians of the Ancient Kushits Empire” He points out that certain theories that Brahmins added in the Vedas were copied from Buddhism.

The Brahmins who had borrowed some of Buddha’s thoughts had strived to establish Buddha as an incarnation of Mahavishnu, Huston says.

BACK