Saturday, June 20, 2009

ശകുനം- ബ്രിജി
ദാ.... വന്നു അശ്രീകരം. എവിടുന്നാ ഇവള്‌...ങനെ ചാടിവീണതാവോ?എനീപ്പോ
മടങ്ങണ്ടാ...ആ പിഷാരടി മാഷടെ വീട്ടില്‍ കയറിയിരുന്നിത്തിരി വെള്ളം
വാങ്ങികുടിച്ച്‌ പോയാ മതി. ഒരു വഴിക്ക്‌ പോണതല്ലേ?
ദേവകിയമ്മ വിളിച്ചുപറഞ്ഞു.
സുന്ദര മേനോന്‍ എതിരെ വരുന്ന ലക്ഷ്മിയുടെ മുഖത്ത്‌ നോക്കാതെ റോഡിന്‍റെ
അരികു പറ്റിപിടിച്ചു പെട്ടെന്ന് നടന്നു. ലക്ഷ്മി
പടിക്കലെത്തിയപ്പോള്‍
ദേവകിയമ്മ വേലക്കാരിയോടെന്ന വണ്ണം ഉറക്കെ പറഞ്ഞു."
ഇവള്‍ക്ക്‌ അടങ്ങിയൊതുങ്ങി ഒരു സ്ഥലത്തിരിക്കാന്‍ പറ്റില്ല. ശകുനം
മൊടക്കി!അവളും അവളുടെയൊരു കരിമ്പൂച്ചയും.!ആരെങ്കിലും എവിടേക്കെങ്കിലും
എറങ്ങിയാല്‍ മതി ,
അപ്പോ ചാടും മുമ്പില്‌. ഒരു ദിക്കില്‌ പോയി വരണ വരെ
സമാധാനംണ്ടാവില്ല.
ലക്ഷ്മി ഒന്നും മിണ്ടാതെ നടന്ന്, അവളുടെ കൊച്ചുപുരയിലേക്കുള്ള
ഇടവഴിയിലേക്കിറങ്ങി. "അശ്രീകരം" ശേം ശകുനം മുടക്കി.".... തുടങ്ങിയ ഒരു
പാട്‌ കല്ലുകളും മുള്ളുകളും വിതറിയ ആ ഇടവഴി ലക്ഷ്മിക്കു മാത്രം
ചവിട്ടാനുള്ളതാണ്‌. ആരും
അങ്ങോട്ടിറങ്ങാറില്ല. ആ തുരുത്തില്‍ വന്നടിഞ്ഞ
തൊണ്ടു പോലെ
ആര്‍ക്കും വേണ്ടാതെ കിടക്കുന്ന അവളുടെ ഒറ്റപ്പുര.! ആരും
അവളോടൊന്ന് നേരെചൊവ്വേ മിണ്ടുകപോലുമില്ല. ആ കൊച്ചുഗ്രാമത്തിലെ എല്ലാ
വീടുകളിലേയും സന്തോഷമൊഴികെ മറ്റെല്ലാം അവളുടെ തലയില്‍ ചുമത്തി എല്ലാവരും
ആശ്വസിച്ചു.

നല്ല കാര്യത്തിനിറങ്ങുമ്പോള്‍ ലക്ഷ്മി മുമ്പില്‍ വന്നുപെടരുതേ എന്ന്
എല്ലാവരും ധ്യാനിച്ചാണിറങ്ങുക. അവളെ കണ്ടുകൊണ്ടിറങ്ങിയാല്‍ എന്തെങ്കിലും
അനിഷ്ടം ഒറപ്പ്‌! ലക്ഷ്മിയെ ശകുനംകണ്ട്‌ കൊണ്ടിറങ്ങിയവറ്‍ക്ക്‌ നേരിട്ട
ദുരിതങ്ങളുടെ എണ്ണം പറഞ്ഞ്‌ ഗ്രാമവാസികള്‍ പലരും പകല്‍ വെളിച്ചത്തിലും
കണ്ണടച്ചു പിടിച്ച്‌ തപ്പിതടയുന്നവരായിരുന്നു.
സുന്ദര മേനോന്‍റെ വീട്ടില്‍ ദേവകിയമ്മയുടെ ഉച്ചസദസ്സിലാണ്‌ അപവാദങ്ങളുടെ
'ചക്ക്‌' തിരിയുന്നത്‌.
മൂക്കത്തു വിരല്‍ വെച്ചും
താടിക്കു കൈകൊടുത്തും മധ്യവയസ്സിന്‍റെ
ദുര്‍മേദസ്സ്‌വര്‍ധിച്ച പെണ്ണുങ്ങള്‍ ആ ചക്ക്‌ തിരിച്ച്‌ .കൊഴുകൊഴുത്ത
വാര്‍ത്തകള്‍ ഊറ്റി പുറത്തേക്കൊഴുക്കും.
"എന്തായാലും അവള്‍ ഏതോ ദുരാത്മാവ്‌ ജന്‍മമെടുത്തതുതന്നെ. ജനിച്ചപ്പോള്‍
അഛന്‍ പോയില്ല്യേ .."പിന്നെ അമ്മേം മൂത്തതൊരെണ്ണം ഉണ്ടായത്‌ വെള്ളത്തില്‍
പോയി മുത്തഛനാണെങ്കില്‍ ദീനം വന്ന് ചത്തു.
വളര്‍ത്തീത്‌ ആ തള്ളയല്ലെ
അതിനും ക്ഷയമായിരുന്നു
.പിന്നെ അവളുടെ കല്ല്യാണമൊ ...വന്ന രണ്ടോ മൂന്നോ ചെറുപ്പക്കാരും.....താലി
ചാറ്‍ത്തണെന്‌ മുമ്പന്നെ പോയില്ലേ....
എല്ലാവരും അവളുടെ ചന്തം കണ്ട്‌ ഇങ്ങോട്ടു ചോദിച്ചു വന്നതല്ലെ.
ഓ..ഒരു ചന്തം ...ദുറ്‍മരണമല്ലെ എല്ലാറ്റിനും!ഒന്ന് കല്ല്യാണത്തിന്‍റെ
അന്ന് പാമ്പ്‌ കടിച്ചു മരിച്ചു.! പിന്നൊന്ന് റെയിലിലൊ മറ്റൊ
കുടുങ്ങി...."
എന്നിട്ടും കല്ല്യാണം ഒന്ന് കഴിഞ്ഞതല്ലെ...പക്ഷേ അന്ന് രാത്രി തന്നെ
ഇടിവെട്ടി മരിച്ചില്ലേ ചെക്കന്‍?"
കഷ്ടം..!!"
പിന്നെ ആ മത്തായിമാപ്ളേടെ പെമ്പറന്നോത്തിയായിരുന്നു ഒരു സഹായം. പാവം

പെണ്ണല്ലെ എന്ന് പറഞ്ഞ്‌ അവറ്‍ക്കും കിട്ടി കരളില്‌ ക്യാന്‍സറ്‍!..
.ചക്ക്‌ തിരിഞ്ഞ്‌ തിരിഞ്ഞ്‌ ലക്ഷ്മിയുടെ ജീവിതത്തില്‍ ദുശ്ശകുനം കറുത്ത
പൂച്ചയായി കുറുകെ ചാടി.ഒരാളും പിന്നെ അങ്ങോട്ട്‌ തിരിഞ്ഞു നോക്കിയില്ല.
അവളുടെ തയ്യല്‍ മെഷീനില്‍ ആരും ഒന്നും തയ്ക്കാന്‍ വരെ കൊടുക്കാതെയായി.

ഏതോ ദുരാത്മാവ്‌ രാവും പകലും അടയാത്ത കണ്ണുകളാല്‍ ഒളിഞ്ഞുനോക്കുന്ന
അവളുടെ ജനാലയിലേക്ക്‌ കൊച്ചുകുട്ടികള്‍ പോലും നോക്കാന്‍ ഭയന്നു.

അവള്‍ ഒറ്റക്കിരുന്ന് കരഞ്ഞു. ലക്ഷ്മിയും പൂച്ചയും വിശന്നുവലഞ്ഞു.
അപ്പോഴാണ്‌ ദേവകിയമ്മ വേലിക്കപ്പുറത്തു നിന്ന് വിളിച്ച്‌ കൂവിയത്‌.
ഗ്രാമവാസികളുടെ പുതിയൊരു തീരുമാനത്തിന്‍റെ കൂവല്‍." എടീ ലക്ഷ്മീ ...നാളെ
ഞങ്ങള്‍ മകളെ പേറ്റിന്‌ വിളിക്കാന്‍ പുറപ്പെടാണ്‌. പതിനൊന്നു മണി കഴീണവരെ
ആ ഭാഗത്തേക്ക്‌ വരരുത്‌ ട്ടോ...
ഇന്നാ കുറച്ചു നാണയത്തുട്ടുകള്‍. ലക്ഷ്മിയുടെ നീട്ടിയ കൈകളില്‍ വന്നു
വീണു. ലക്ഷ്മി തരിച്ചു നിന്നു.
പക്ഷേ, പിന്നീടതു വഴക്കമായി. തനിക്കും പൂച്ചക്കും ദുശ്ശകുനത്തിന്‍റെ
പേരില്‍ വീണുകിട്ടുന്ന പ്രതിഫലം!
ഓറ്‍ത്തോറ്‍ത്ത്‌ ലക്ഷ്മി വേദനിച്ചു.
സൌഭാഗ്യവതികളായ ഈ പെണ്ണുങ്ങളുടെ അഹങ്കാരത്തിനു കുറുകെ,ലക്ഷ്മി തന്‍റെ
കരിമ്പൂച്ചയെ ചാടിക്കാന്‍ ഉറച്ചു. ദുറ്‍മേദസ്സുള്ള ഭാര്യമാരുടെ കണ്ണു
വെട്ടിച്ച്‌ ആണുങ്ങള്‍ തന്നെ ഒളിഞ്ഞുനോക്കുന്നത്‌ ലക്ഷ്മി
ശ്രദ്ധിച്ചിട്ടുണ്ട്‌.
അവരുടെ ദുറ്‍മേദസ്സു വറ്‍ദ്ധിക്കട്ടെ. !
ലക്ഷ്മിയുടെ വരാന്തയിലും ഉമ്മറത്തും ചുറ്റോരത്തെ ആണുങ്ങളുടെ
തുകല്‍ചെരുപ്പ്‌ ഒന്നല്ലെങ്കില്‍ മറ്റൊന്ന് അലസമായി ഊരികിടന്നത്‌ പലരും
ശ്രദ്ധിച്ചില്ല അവലക്ഷണമായ ലക്ഷ്മിയെ പറ്റി പറയുമ്പോള്‍ ആണുങ്ങള്‍
നിസ്സംഗരാണല്ലോ എന്ന് ഭാര്യമാറ്‍ പുരികം ചുളിക്കാതിരുന്നില്ല
ദേവകിയമ്മ വീണ്ടും വേലിക്കരികില്‍ വന്നു. പിറ്റേന്ന് പെറ്റെണീട്ട മകളെ
അയക്കുന്ന ദിവസമാണ്‌. ആ ഭാഗത്തേക്കു കാണരുതെന്നു പറയണം.
"ലക്ഷ്മീ എടി ലക്ഷ്മീ ...അശ്രീകരം മോന്ത്യാവുമ്പോ ഉമ്മറവാതിലും ചാരി ഈ
പെണ്ണ്‍ എന്തെടുക്ക്വാ അവടെ എടീ ലക്ഷ്മീ ...!
അപ്പോഴാണ്‌ ദേവകിയമ്മ ലക്ഷ്മിയുടെ ഉമ്മറത്ത്‌ അലസമായി ഊരികിടന്ന തുകല്‍
ചെരുപ്പ്‌ കണ്ടത്‌....തന്‍റെ ഭറ്‍ത്താവിന്‍റെ ചെരുപ്പ്‌....

BACK