ജാതി സമ്പ്രദായത്തെ രൂഢമായി നിലനിര്‍ത്തിയിരുന്നത് അചാരങ്ങളുടേയും ,അനുഷ്ഠാനങ്ങളുടേയും പിന്‍ബലത്തോടെയായിരുന്നു. സഹസ്രാബ്ദങ്ങളുടെ
പഴക്കത്തില്‍ ഇത്തരം ആചാരാനുഷ്ഠാനങ്ങള്‍ പിഴുതെറിയാനാവാത്തവണ്ണം സാമൂഹിക
ജീവിതത്തില്‍ ഇഴുകിച്ചേര്‍ന്നിരുന്നു.
ശ്രീനാരായണഗുരുവിന്‍റെ പ്രവര്‍ത്തനങ്ങള്‍ ദുഷിച്ച പല അചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും അറുതി
വരുത്തി. എന്നാല്‍ ജീവിതസംസ്ക്കാരം ഏറെ മെച്ചപ്പെട്ടുവെന്ന് സ്വയം
അഭിമാനിക്കുന്ന നമ്മുടെ കേരളത്തില്‍ ഇന്നും ചില ആചാരങ്ങള്‍
വാത്മീകത്തിലാണ്ടു കിടക്കുന്നു. ക്ഷേത്രാചാരങ്ങളുമായി
ബന്ധപ്പെട്ടവയായതുകൊണ്ട് യാഥാസ്ഥിതികര്‍ ദൈവകോപം ഭയന്ന് ഇത്തരം
ആചാരങ്ങള്‍ക്ക് കുടപിടിക്കുകയാണ് ചെയ്തുവരുന്നത് .ചില പ്രത്യേക
സമുദായക്കാര്‍ക്ക് മാത്രം എന്നു കരുതപ്പെടുന്ന പൂണു നൂല്‍ധാരണം
ഇതിനൊരുദാഹരണമാണ്. ഷോഡശ സംസ്ക്കാരത്തില്‍പ്പെടുന്ന പൂണൂ നൂല്‍ധാരണം
ബ്രാഹ്മണ്യത്തിന്‍റെ ചിഹ്നമായാണ് കരുതപ്പെടുന്നത്.
ദൈവത്തിന്‍റെ നിയമാവലിയില്‍ മനുഷ്യര്‍ക്കെല്ലാം ഒരേ നിയമങ്ങളെ ഉണ്ടാവാന്‍ തരമുള്ളു.
എന്നാല്‍ ബ്രാഹ്മണന്‍ ബ്രഹ്മാവിന്‍റെ മുഖത്തു നിന്നും ,ക്‌ഷത്രിയര്‍
ബാഹുക്കളില്‍ നിന്നും, വൈശ്യന്‍ ഊരുക്കളില്‍ നിന്നും ,ശൂദ്രന്‍ പാദങ്ങളില്‍
നിന്നുമുണ്ടായിയെന്നുമാണ് അവകാശവാദം. ബ്രഹ്മാവിന്‍റെ പാദത്തേക്കാള്‍
നിമ്‌നമായ ഏതോ അവയവത്തില്‍ നിന്നോ, വിസര്‍ജ്യങ്ങളില്‍ നിന്നോ
ആയിരിക്കുമോ അവര്‍ണരുടെ ഉത്ഭവം? ഏതായാലും പുരുഷസൂക്തത്തില്‍ അക്കാര്യം
പരാമര്‍ശിക്കുന്നില്ല. ബ്രാഹ്മണ മേധാവിത്വത്തില്‍ കൂടി സൃഷ്ടമായ ഇത്തരം
പ്രമാണങ്ങളില്‍ ബ്രാഹ്മണോ മമ ദൈവതം എന്നു കൂടി എഴുതിച്ചേര്‍ക്കാന്‍
മറന്നില്ല. ഈ ചാതുര്‍വര്‍ണ്യം ജന്‍മം കൊണ്ടല്ല; ഗുണകര്‍മ്മങ്ങള്‍
കൊണ്ടാണ് ഉണ്ടാകുന്നതെങ്കില്‍ അതംഗീകരിച്ചേ മതിയാവു. കാരണം
ജന്‍മബ്രാഹ്മണനിലെ ചണ്ഡാളനേയും ജന്‍മം കൊണ്ട് ചണ്ഡാളനെന്ന്
കരുതപ്പെടുന്നവനിലെ ബ്രാഹ്മണനേയും നാം കണ്ടുകൊണ്ടിരിക്കുന്നു.
ബ്രഹ്മജ്ഞനാണ് ബ്രാഹ്മണന്‍. ബ്രഹ്മജ്ഞാനം ലഭിക്കണമെങ്കില്‍ മേല്‍ പറഞ്ഞ
ഗുണകര്‍മ്മങ്ങള്‍ അടിസ്ഥാനമായുണ്ടായിരിക്കണം. ശ്രീനാരയണ ഗുരുവും
ചട്ടമ്പിസ്വാമികളുമൊക്കെ ബ്രാഹ്മണ കുലത്തില്‍ ജനിക്കാത്തതുകൊണ്ട്
ബ്രഹ്മജ്ഞാനികളല്ല എന്ന് ആരും പറയുന്നില്ല. അതുകൊണ്ടു തന്നെ
ബ്രഹ്മജ്ഞാനത്തിന്‍റെ ലക്ഷണമായി മേല്‍ പറഞ്ഞ പൂണുനൂല്‍ സമ്പ്രാദായത്തെ
അംഗീകരിക്കാനുമാകില്ല. മനുസ്മൃതിയില്‍ പൂണുനൂല്‍ധാരണത്തിന്‍റെ നിയമസംഹിത
എഴുതിവെച്ചിട്ടുണ്ട്. അതുപ്രകാരം ബ്രാഹ്മണന്‍ മുതല്‍ ശൂദ്രന്‍
വരെയുള്ളവര്‍ക്ക് പൂണൂല്‍ ധരിക്കാം. ഓരോരുത്തരും ധരിക്കുന്ന പൂണൂലിന്‍റെ
ഇഴകളുടേയും നൂലിന്‍റെയും കാര്യത്തില്‍ വ്യത്യാസമുണ്ടെന്നുമാത്രം.
അക്കാലത്തൊക്കെ ചാതുര്‍വര്‍ണ്യ വിവേചനം പൂണൂലിലൂടെ പെട്ടെന്നു
തിരിച്ചറിയാനാകുമായിരുന്നു. ക്രമേണ പൂണൂല്‍ ധരിക്കുന്നവറ്‍ ബ്രാഹ്മണര്‍
മാത്രമായൊതുങ്ങി. അങ്ങിനെ പൂണൂലിന്‍റെ മഹത്വവും വര്‍ദ്ധിച്ചു.
പിന്നോക്കസമുദായമായ യാദവകുലത്തില്‍ ജനിച്ച ശ്രീകൃഷ്ണനും ശിവകുടുംബത്തിലെ
ദേവീദേവന്‍മാരും എങ്ങനെ പൂണൂല്‍ ധാരികളായി എന്നത് ഇത്തരുണത്തില്‍
ചിന്തനീയമാണ്. മേല്‍ വസ്ത്രം ധരിച്ച് ക്ഷേത്രത്തിനുള്ളില്‍ കടക്കാനുള്ള
അവകാശം ബ്രാഹ്മണര്‍ക്ക് മാത്രമേ ഉണ്ടായിരുന്നുള്ളു. മറ്റുള്ളവര്‍ മേല്‍
വസ്ത്രം അരയില്‍ ചുറ്റണം. ജാതി വിവേചനം ഗ്രഹിക്കുവാന്‍
കഴിയുമായിരുന്നതുകൊണ്ടാണ്‍`ഇങ്ങനെ ചെയ്തുവന്നിരുന്നത് ആ ആചാരത്തിന്‍റെ
പഴകിയ ദുര്‍വാസനകള്‍ കേരളത്തിലെ ക്ഷേത്രങ്ങളില്‍
ഇന്നും പുരുഷന്‍മാര്‍ക്ക് ഷര്‍ട്ടിട്ടുകൊണ്ട് പ്രവേശിച്ചുകൂടാ.
ഷര്‍ട്ടിട്ടുകൊണ്ട് പ്രവേശിക്കരുത് എന്നുള്ളതില്‍ ,മറ്റെന്ത് ആധികാരികതയാണ് പറയാനുള്ളത്? തിരുവാഭരണങ്ങളും പട്ടാംബരങ്ങളും ധരിച്ച് ദര്‍ശന സായൂജ്യം നല്‍കുന്ന ദേവീ ദേവന്‍മാര്‍ക്ക് തന്‍റെ ഭക്തര്‍
അര്‍ദ്ധ നഗ്നരായി എത്തണമെന്നു് യാതൊരു നിര്‍ബന്ധബുദ്ധിയുമില്ല .ഈ
ആചാരത്തിലൂടെ ഭക്തര്‍ക്ക് ലഭിക്കുന്നതോ ക്ഷേത്രഭിത്തിക്കുള്ളിലെ
ജനബാഹുല്യം നിമിത്തമുണ്ടാകുന്ന അസഹ്യമായ വിയറ്‍പ്പുനാറ്റവും
രോഗാണുസംക്രമണവും. മാത്രം.സ്ത്രീശരീരത്തിന്‍റെ നഗ്നതയും മാദകത്വവും
അനുഭവിച്ച കണ്ണുകള്‍ക്ക് ഹരം പകരാന്‍ വേണ്ടി മുമ്പ് കേരളത്തിലെ
അവര്‍ണ സ്ത്രീകള്‍ക്ക് മാറൂ മറയ്ക്കാനോ മുട്ടിനു താഴെ ഇറങ്ങികിടക്കും
വിധം മുണ്ടുടുക്കാനോ അനുവദിച്ചിരുന്നില്ല. ഇതിന്‍റെ ചെറിയ ഒരംശം
ക്ഷേത്രാചാരവുമായി ഇന്നും ബന്ധപ്പെട്ടു കിടക്കുന്നു.കേരളത്തിലെ ചില
പ്രമുഖ ക്ഷേത്രങ്ങളില്‍ സാരി ധരിച്ചുകൊണ്ടു മാത്രമേ ഉള്ളില്‍ കടക്കാവു.
എന്ന നിബന്ധന ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സ്ത്രീശരീരത്തീന്‍റെ
നിമനോന്നതഭാഗങ്ങള്‍ അല്‍പ്പമെങ്കിലും കണ്ടുരസിക്കണമെന്ന
കുശാഗ്രബുദ്ധിയാകണം ഇതിനു പിന്നിലുള്ളത്. ചുരിദാറുകള്‍ പോലെ ദേഹമാസകലം
മൂടുന്ന വസ്ത്രങ്ങള്‍ ധരിച്ചാല്‍ അതിനു സാധ്യമാവുകയില്ലല്ലൊ. മനുഷ്യ
അസമത്വത്തിന്‍റെയും അശ്ളീലതയുടേയും നിണമൊലിക്കുന്ന ഇത്തരം ആചാരങ്ങള്‍
ക്ഷേത്രങ്ങളില്‍ നിന്നും നിഷ്ക്കാസനംചെയ്യേണ്ടത് കാലത്തിന്‍റേ
ആവശ്യമാണ്. മാറ്റുവിന്‍ ചട്ടങ്ങളെ എന്നാരംഭിക്കുന്ന കുമാരനാശാന്‍റെ
കാവ്യശകലം ഇവിടെ സ്മരണീയമാണ്.
BACK