Sunday, June 21, 2009

ശ്രീലങ്ക: എ ക്യൂ മഹ്‌ദി





രാവിലെ പത്ത്‌ മുപ്പതിനാണ്‌ ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ കൊളൊംബോ വിമാനം.തിരുവനന്തപുരം ഇന്‍റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ അന്ന് സാധാരണയില്‍ ക്കവിഞ്ഞ തിരക്കുണ്ടായിരുന്നു.
ഗള്‍ഫ് വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്ന എല്ലാ ഫ്ലൈറ്റ് സമയങ്ങളിലും ഇവിടെ നന്നേ തിരക്കാണ്.കയറിപ്പോകുന്നവരുടേതുമാത്രമല്ല,കയറ്റി അയക്കാനെത്തുന്ന കുടുംബാംഗങ്ങളുടേയുംവിദേശങ്ങളില്‍നിന്നും മടങ്ങിവരുന്നവരെ
സ്വീകരിക്കാന്‍ എത്തുന്നവരുടേയും തിരക്ക്.

ഭര്‍ത്താവിനെ യാത്രയാക്കാനെത്തുന്ന ഭാര്യയെയോ,മകനെ യാത്രയാക്കുന്ന
മാതാപിതാക്കളെയോ,ഉത്കണ്ഠ നിറഞ്ഞ ഭാവവുമായി കാത്തുനില്‍ക്കുന്ന
വരുടെയിടയില്‍ കാണാം.നാടും വീടും വിട്ട് ദീര്‍ഘനാള്‍ വിദേശമണ്ണില്‍
കഴിയുന്നവര്‍ മടങ്ങിവരുമ്പോള്‍ ,തെല്ലു പുതുമയോടെ തന്നെ അവരെ
നേരില്‍ കാണാന്‍ വേണ്ടി കാത്തുനില്‍ക്കുന്നവരുടെ ബന്ധുജനങ്ങളാണ്,പല
പ്പോഴും ഈ തിരക്കി്ന് ആക്കം കൂട്ടുന്നത്.എന്നാല്‍ തിരുവനന്തപുരം
എയര്‍പോര്‍ട്ടിലെ ഇപ്പോഴത്തെ തിരക്കിന്റെ പ്രത്യേക കാരണം മനസ്സിലാവുകയും ചെയ്തു.
വെള്ള സാരിയും ബ്ലൌസ്സും ധരിച്ച യൂറോപ്യന്‍ മദാമ്മമാര്‍കൂടി ഉള്‍പ്പെടു
ന്ന ഒരു സംഘത്തെയും,ശുഭ്രവസ്ത്രധാരികളായ കുറേ ചെറുപ്പക്കാരെയും,
താടിയും തലമുടിയും നീട്ടിവളര്‍ത്തി ,എന്നാല്‍ വൃത്തിയായി കാവിവേഷം
ധരിച്ച കുറെ മദ്ധ്യവയസ്ക്കരെയും സന്ദര്‍ശന ഹാളില്‍ കണ്ടു.


അവസാന ഘട്ട അനൌണ്‍സ്മെന്റ് കേള്‍ക്കുന്നതീനുമുന്‍പ് അതാ പരിവാര
സമേതം,തിളങ്ങുന്ന മൂക്കുത്തിധരിച്ച ഇരുണ്ടനിറമുള്ള ഒരു സ്ത്രീ നടന്നു
വരുന്നു.ബഹുമാനാദരവുകളോടെ ചില വിമാന ഉദ്യോഗസ്ഥരുമവരെ
അനുഗമിക്കുന്നുണ്ട്.
അത് മാതാ അമൃതാനന്ദമയിയാണ്.അന്തര്‍ദ്ദേശീയ പ്രസിദ്ധി നേടിയ അവര്‍
ഞങ്ങളുടെ വിമാനത്തിലെ ഒരു വിശിഷ്ട യാത്രക്കാരിയാണ്.കടന്നു വരും വഴി
ലോബിയിലിരുന്ന എല്ലാവര്‍ക്കുമായി നേര്‍ത്ത ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട്
അവര്‍ വിമാനത്തിന്റെ ഉള്ളിലേയ്ക്കുള്ള പ്രവേശന
കവാടത്തിന്നരികിലേയ്ക്ക് നടന്നുപോയി.


ശ്രീലങ്കന്‍മണ്ണിലൂടെ ഒരുയാത്ര ചെയ്യാന്‍എനിയ്ക്ക് ഇടവന്നിട്ടില്ല.തൊട്ടരുകിലുള്ള
രാജ്യമാണല്ലോ,എപ്പോള്‍വേണമെങ്കിലും സൌകര്യപ്രദമായി ഒരിക്കലവിടം സന്ദര്‍ശിക്കാമെന്ന് കരുതി,ശ്രീലങ്കന്‍ യാത്ര ഓരോപ്രാവശ്യവും മാറ്റിവയ്ക്കുകയായിരുന്നു.
നിരവധി ലോകയാത്രകളില്‍ പങ്കെടുത്തിട്ടുള്ള ഞാന്‍,അവയില്‍ മിക്കതും പാക്കേജ് ടൂറുകളിലൂടെയാണ് നടത്തിയിട്ടുള്ളത്.എന്നാല്‍ എന്റെ ശ്രീലങ്കന്‍ യാത്ര ഒരു ട്രാവല്‍ ഏജന്‍സിയുടെയും സഹായമില്ലാതെ,പാക്കേജ് ടൂറിലൊന്നും പങ്കെടുക്കാതെ,സ്വന്തമായി നടത്താനാണ് നിശ്ചയിച്ചത്.
പാക്കേജ് ടൂറില്‍ പങ്കെടുത്ത്‌ യാത്രചെയ്താല്‍,സാധാരണ ഗതിയില്‍ യാത്രാ വിസ,വിമാനടിക്കറ്റ്, ഹോട്ടല്‍താമസം,ഭക്ഷണം,കാഴ്ച്ച കാണിക്കല്‍,
ഒക്കെ ട്രാവല്‍ കമ്പനിതന്നെ ഏര്‍പ്പാടാക്കിത്തരും.വഴിയില്‍ ഒന്നിനും ഒരു
ബുദ്ധിമുട്ടുവരില്ല.ഇക്കുറി സ്വന്തമായി യാത്ര ചെയ്യുന്നതിനാല്‍, ശ്രീലങ്കയിലെ
താമസം സൌകര്യം മുതല്‍ ഒക്കെയും മുന്‍ കൂട്ടി ഉറപ്പാക്കേണ്ടിവന്നു.


മറ്റൊരു പ്രത്യേകത കൂടി ഈ ട്രിപ്പിനുണ്ടായി;ഭാര്യ ഒപ്പം വരുന്നില്ലയെന്ന തീരു
മാനം.എല്‍.റ്റി.റ്റി.ക്കാരെയോ,പുലികളെയോ ഭയന്നല്ല തന്റെയീ തീരുമാന
മെന്ന് അവര്‍ വെളിപ്പെടുത്തിയത് പൂര്‍ണ്ണമായും ഞാന്‍ വിശ്വസിച്ചില്ല.
തനിയ്ക്ക് പുലികളെപ്പേടിയില്ലയെന്ന മട്ടില്‍ സ്വന്തം മാനം സംരക്ഷിക്കാനാണ്
അവരതു പറഞ്ഞതെന്നാണ് ഞാനിന്നും വിശ്വസിക്കുന്നത്.

എന്നാല്‍ ഈ ട്രിപ്പിനുപകരം ഒരാഴ്ച്ച മകനോടൊപ്പം ദുബായില്‍ ചെലവിടാന്‍ അവസരമുണ്ടാക്കിക്കൊടുക്കണമെന്ന ശ്രീമതിയുടെ ആവശ്യം
സാധിച്ചുകൊടുക്കാന്‍ ഞാന്‍ തയ്യാറായി.അങ്ങനെയാണ്കൊളൊംബോയില്‍
നിന്ന് രണ്ടു മണിക്കൂറിനുശേഷം പുറപ്പെടുന്ന മറ്റൊരു വിമാനത്തില്‍ അവളെ
ദുബായിയ്ക്കു കയറ്റിവിടാമെന്ന നിബന്ധനയില്‍ ഭാര്യയ്ക്കുകൂടി ചേര്‍ത്ത്
ഞാന്‍ ടിക്കറ്റെടുത്തത്.ദുബായ് എയര്‍പോര്‍ട്ടില്‍ വന്ന് ഉമ്മയെ സ്വീകരിച്ചുകൊള്ളാമെന്ന്
മകന്‍ ഉറപ്പും തന്നപ്പോള്‍ എല്ലാം ഭംഗിയായി.

ശ്രീലങ്ക,ഇന്‍ഡ്യന്‍ മഹാസമുദ്രത്തില്‍ ഭാരതത്തിന്റെ തെക്കേയറ്റത്ത് ഒരു കടലിടുക്കിനപ്പുറം
സ്ഥിതിചെയ്യുന്ന ഒരു ചെറിയരാജ്യം.ഇതൊരു ദ്വീപ്
രാഷ്ട്രമാണ്;ഒരു ജനാധിപത്യരാജ്യവും.
അല്പം പഴയ കാലത്ത്,നാട്ടിലെ പഴമക്കാര്‍ കൊളമ്പ് എന്ന ഓമനപ്പേരില്‍
വിളിച്ചിരുന്ന ഈ കൊച്ചുരാജ്യത്തിന്,ബ്രിട്ടീഷ് കോളനിവാഴ്ച്ചക്കാലത്ത്
ഇംഗ്ലീഷ് കാര്‍ നല്‍കിയ പേരാണ് സിലോണ്‍എന്നത്.ആ പേര് ആയിരത്തി തൊള്ളായിരത്തി
എഴുപത്തിരണ്ട്‌വരെനിലനിന്നു.പിന്നീട് ഭരണഘടനയിലെ ഒരു ഭേദഗതിപ്രകാരം പ്രാദേശിക ഭരണ
കൂടം രാഷ്ട്രത്തീനു ശ്രീലങ്കയെന്ന് പേരു നല്‍കുകയാണുണ്ടായത്.





ലോകരാജ്യങ്ങളില്‍ എന്റെ മനസ്സില്‍ ബാല്യകാലത്തു തന്നെ കയറിപറ്റിയ ഒരു
ദേശമാണ്‌ സിലോണ്‍‍.സ്റ്റാമ്പ്‌ ശേഖരണം ചെറിയൊരു ഹോബിയായി സ്വീകരിച്ചിരുന്ന
സ്കൂള്‍ ജീവിതകാലത്ത്,എന്റെ ശേഖരത്തില്‍ഏറ്റവും കൂടുതലുണ്ടായിരുന്നത്
അന്നത്തെ സിലോണ്‍ തപാല്‍മുദ്രകളായിരുന്നൂ.നന്നേ ചെറുപ്പകാലത്തു പോലും
ഈ കൊച്ചുരാജ്യം സ്വര്‍ഗ്ഗതുല്യമായ ഒരു വാഗ്ദത്തഭൂമിയായി എന്റെ
മനസ്സില്‍ പുനര്‍ജ്ജനിച്ചിരുന്നു.ഇതിന്നു കാരണക്കാരന്‍ എന്‍റെ മുത്തച്ഛനായിരു
ന്നു,ഉമ്മയുടെ വാപ്പ.ഏഴെട്ടു പതിറ്റാണ്ടുകള്‍ക്ക്‌ അപ്പുറമുള്ള , ഉമ്മയില്‍ നിന്നും
പറഞ്ഞുകേട്ട കഥയാണിത്.

ഉമ്മയുടെ നാട് തിരുവനന്തപുരം ജില്ലയിലെ പൂവാര്‍ എന്ന സ്ഥലമാണ്;വിഴിഞ്ഞത്തിനടുത്തുള്ള ഒരു തീരദേശഗ്രാമം.അവിടെയാണ് ഞാന്‍ ജനിച്ചതും.
മുത്തച്ഛന്‍റെ പേര് അഹമ്മദ്കണ്ണ് മരിക്കാര്‍ എന്നായിരുന്നു.
നാട്ടിലെ പ്രശസ്ഥമായ ഒരു പുരാതന തറവാട്ടംഗമായ അദ്ദേഹം തെക്കന്‍ തിരുവിതാം
കൂറിലെ ഒരു വര്‍ത്തക പ്രമാണിയും,സമ്പന്നനും സഞ്ചാര പ്രിയനുമായിരുന്നു.
ഇന്നത്തെ തലമുറയിലുള്ളവര്‍ക്ക് മലയയെന്ന പേര് പരിചിതമല്ല..
ഇത് സുമാര്‍ എഴുപത്തഞ്ച്‌ വര്‍ഷങ്ങള്‍ക്കപ്പുറമുള്ള കാര്യമാണ്.അന്നും തെക്കുക്കിഴക്കേഷ്യാ എന്ന ഭൂവിഭാഗമുണ്ട്.പക്ഷേ ഇന്ന് നാമറിയുന്ന സി്ങ്കപ്പൂരും,മലേഷ്യയും അന്നുണ്ടായിരുന്നില്ല.
പിന്നീടാണ്‌ സിങ്കപ്പൂര്‍ എന്ന കൊച്ചുരാജ്യത്തിന്റെ പിറവി.മലയ എന്ന രാജ്യത്തിനറെ വാലറ്റത്തുള്ള ചെറിയ ഒരു കഷണം ഭൂമി മാത്രം വേര്‍പെട്ട്
ഒരു കൊച്ചുരാജ്യമായി പരിണമിച്ചതാണിന്നത്തെ സിങ്കപ്പൂര്‍.
അക്കാലത്ത് ഇന്നത്തെ ഗള്‍ഫ് രാജ്യങ്ങള്‍ വെറുമൊരു മിഥ്യമാത്രമായിരുന്നു.

വെറും മരുഭൂമികള്‍ നിറഞ്ഞ മണല്‍ക്കാടുകള്‍.ആധുനിക കാലത്തെ സ്വപ്ന
ഭൂമിയായ ദുബായ്,അന്ന് മണല്‍ക്കൂനക്കള്‍നിറഞ്ഞ മരുപ്രദേശമായിരുന്നു.
മങ്ങിയ വെള്ളക്കുപ്പായം ധരിച്ച്,ഒട്ടകപ്പുറത്തു സഞ്ചരിച്ചിരുന്ന ആ പഴയ
കാല അറബിയുടെ പുതിയ തലമുറ,പാശ്ചാത്യ വേഷങ്ങളുമണിഞ്ഞ് ഇന്ന്
കാറുകളിലാണ്സഞ്ചരിക്കുന്നത്.ഇതൊക്കെ സാദ്ധ്യമായത് അവിടത്തെ എണ്ണ നിക്ഷേപത്തിന്റെ ധന്യത കൊണ്ടു മാത്രമാണ്.


പഴയകാലത്തെ പരുക്കന്‍ മണല്‍പ്പാതകള്‍ ഇന്ന് സൂപ്പര്‍ ഹൈവേയ്ക്ക് വഴിമാറിക്കൊണ്ടിരിക്കൂന്നു.ഈന്തപ്പനയോലകൊണ്ട് മറച്ചകുടിലുകളില്‍ അന്തിയുറങ്ങിയിരു ന്ന അറബികള്‍ ഇന്ന് സമ്പന്ന ഷേയക്ക് മാരായി മാറുകയും കൊട്ടാര സദൃശങ്ങളായ മണിമന്ദിരങ്ങളില്‍ സസുഖം വാഴുകയും ചെയ്യുന്നു.ഭൂമിയില്‍ തന്നെ ഏറ്റവും ഉയരം പേറുന്ന കെട്ടിടവും ഇന്നവിടെ ഉയര്‍ന്നുക്കൊണ്ടിരിക്കുന്നു.
ഒരു രാത്രി ഉറങ്ങാന്‍ 5ലക്ഷം രൂപ വാടക നല്‍കേണ്ടി വരുന്ന മുറികള്‍ വരെയുള്ള
ലോകത്തെ ഏറ്റവും മുന്തിയ ഹോട്ടല്‍ ഉ
ള്ള രാജ്യവും
തങ്ങളുടേതാണെന്ന് ദുബായിക്കാര്‍ക്ക് അഭിമാനത്തോടെ ഓര്‍ക്കാം.
കൊളൊമ്പോ കഴിഞ്ഞാല്‍ ശ്രീലങ്കയിലെ അടുത്ത നഗരം കാന്‍ഡിയാണ്.ആയിരത്തി എണ്ണൂറ്റി പതിനഞ്ച്‌ വരെ സിംഹള വംശത്തിന്റെ തലസ്ഥാനവും കാന്‍ഡിയായിരുന്നു.ജാഫ്നയാണ് ശ്രീലങ്കയിലെ പ്രധാന തുറമുഖ നഗരം.
ഇത് തമിഴ്‌ പുലികളുടെ ഒരു സ്വാധീമേഖലയാണ്.മറ്റൊരു തുറമുഖം കൂടി ഉണ്ടിവിടെ,രാജ്യത്തിന്റെ കിഴക്കേഭാഗത്തുള്ള ട്രിങ്കോമാലി.


നാണയം,ശ്രീലങ്കന്‍ രൂപ;ഇന്‍ഡ്യന്‍ രൂപയുടെ പകുതിമൂല്യമേയുള്ളൂ ഇതിന്. എണ്‍പത്തിയെട്ട്‌ ശതമാനം സാക്ഷരതയുള്ള ഒരു രാജ്യമാണിത്‌. ഭാഷ സിംഹളയും,തമിഴുമാണ്.തേയില,നാളികേരം.നെല്ല്,റബ്ബര്‍ എന്നിവയാണ് മുഖ്യ കൃഷികള്‍.
ഇന്‍ഡ്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി ഒരു വര്‍ഷം കഴിഞ്ഞാണ് സിലോണ്‍ സ്വതന്ത്രമായത് ആയിരത്തി തൊള്ളായിരത്തി നാല്‍പത്തിയെട്ടില്‍. ആയിരത്തി തൊള്ളായിരത്തി അന്‍പത്തിയട്ടില്‍ ‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ബണ്ഡാരനായകെ കൊല്ലപ്പെട്ടു.


ആയിരത്തി തൊള്ളായിരത്തി അറുപതില്‍ ഭാര്യ സിരിമാവോ,ലോകത്തെ
ആദ്യ വനിതാപ്രധാന മന്ത്രിയായി .
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്നില്‍ അന്നത്തെ പ്രസിഡന്റ് പ്രേമദാസയും കൊല്ലപ്പെട്ടു. അഞ്ചുദിവസം ശ്രീലങ്കയുടെ തലസ്ഥാനമായ കൊളൊംബോയില്‍ താമസിക്കാനുള്ള തയ്യാറെടുപ്പുമായാണ്‌ ഞാനീ യാത്രക്ക്‌ പുറപ്പെട്ടത്‌.തിരുവനന്തപുരം മുതല്‍ കൊളൊംബോവരെ മാത്രമേ സഹയാത്രികയായി എന്‍റെ ബീവി ഉണ്ടാവൂ.അവിടെനിന്നും അവള്‍ തന്റെ മകനെ കാണാന്‍ നേരെ ദുബായ്ക്ക് വിമാനം കയറും.
പിന്നീടുള്ള ദിവസങ്ങള്‍ ഇന്‍ഡ്യയുടെ ഈ കൊച്ച് അയല്‍ രാജ്യത്ത്,ഞാന്‍
എന്‍റെ
ചെറിയ പരിപാടികളുമായി നീങ്ങാനുള്ള പുറപ്പാടിലാണ്.
പാക്കേജ്‌ ടൂറില്ലാത്തതിനാല്‍ ഹോട്ടല്‍



സൌകര്യത്തിനു വേണ്ടിയുള്ള അന്വേഷണത്തിനിടയിലാണ്‌ വൈ എം സി എ എന്ന
പേര് ഓര്‍മ്മയില്‍ വീണുകിട്ടിയത്.ഞാന്‍ വൈ എം സി എ എന്ന അന്തര്‍ദ്ദേശീയ
സംഘടനയില്‍ അംഗമായതിനാല്‍ കൊളൊംബോയിലെ ഇന്റെര്‍ നാഷണല്‍
ഹോസ്റ്റലില്‍ താമസം ഉറപ്പാക്കിയിട്ടാണ് വിമാനം കയറിയത്.ഇന്‍ഡ്യയിലെ

ആഭ്യന്തര യാത്രകളില്‍ ബോംബെയിലും ,ഡെല്‍ഹിയിലും ഞാന്‍ സാധാരണ
താമസിക്കാറുള്ളത് വൈ എം സി എ
ഇന്റെര്‍നാഷണല്‍ ഹോസ്റ്റലുകളിലാണ്.
വൈ എം സി എ നാമം കൊണ്ട് ഒരു കൃസ്തീയ സംഘടനയെന്ന് തോന്നാമെങ്കിലും
ഇത് കേവലമൊരു മത സംഘടനയല്ല.ഈ സേവന സംഘടനയുടെ പ്രവര്‍ത്തന
മേഖല അത്യന്തം വിപുലവും,ഉദാത്തവുമാണ്.അസാധാരണമാണ് ഇവരുടെ
സേവന മനസ്ഥിതി.
ഒരു സംരംഭത്തിലും ഇവര്‍ക്ക് കച്ചവടക്കണ്ണ് തീരെയില്ല
എന്നതാണ് ഏറ്റവും ആകര്‍ഷണീയവും ആശ്വാസകരവുമായ കാര്യം.
ന്യായമായ മുറി വാടകയും.അതീവ ശാന്തമായ അന്തരീക്ഷവും,കുലീനത്വം
നിറഞ്ഞ പെരുമാറ്റവും,സുരക്ഷിതത്വ ബോധവുമാണ് എന്നെ എപ്പോഴും
വൈ എം സി എഹോസ്റ്റലിലേയ്ക്ക് ആനയിക്കുന്നത്.

a q mahdi: phone -+91-9895180442
BACK



|