Sunday, June 21, 2009

കലയും കാലാവസ്ഥയും:വി. സുബ്രഹ്‌മണ്യന്‍കലയും കാലവും എന്നത്‌ പലപ്പോഴും എഴുതപ്പെട്ടിട്ടുണ്ട്‌.
എന്നാല്‍ കലയും കാലാവസ്ഥയും എന്നത്‌ അധികമാരും പ്രയോഗിച്ചുകണ്ടിട്ടില്ല.സത്യത്തില്‍ എല്ലാ കലകളും കാലാവസ്ഥയോട്‌ അനുയോജ്യമായോ കാലാവസ്ഥക്ക്‌
അധിഷ്ഠിതമായോ ആണ്‌ ഉടലെടുത്തിട്ടുള്ളതും നിലനില്‍ക്കുന്നത്‌ എന്നതും
സൂക്ഷ്മ പരിശോധനയില്‍
മനസ്സിലാക്കാവുന്നതേയുള്ളു

ചരിത്രാതീത കാലം മുതല്‍, മനുഷ്യന്‍ ജന്‍മമെടുത്ത നാള്‍ മുതല്‍ അവനില്‍
വളര്‍ന്നതും വളര്‍ന്ന് പന്തലിച്ചതുമായ കലകള്‍ അതതു പ്രദേശത്തെ
കാലാവസ്ഥാഗുണവിശേഷങ്ങള്‍ക്ക്‌ വിധേയമായിട്ടായിരുന്നു. സംഗീതവും നൃത്തവും
ചിത്രമെഴുത്തും എല്ലാം അപ്രകാരം തന്നേയെന്ന് സൂക്ഷ്മനിരീക്ഷണത്തില്‍
മനസ്സിലാക്കാവുന്നതേയുള്ളു.

ഒരു ജനസമുദായത്തിന്‍റെ നാടോടീക്കലയെ അപഗ്രഥിക്കുവാനുള്ള വ്യഗ്രത
ആധുനിക പഠിതാക്കള്‍ക്ക്‌ ആവേശം നല്‍കുന്നതാണ്‌. നാടോടിപ്പാട്ട്‌,
കലാരൂപങ്ങള്‍ ,ഐതീഹ്യങ്ങള്‍ ,ആചാരമര്യാദകള്‍ ,മതാനുഷ്ഠാനങ്ങള്‍,
നാടോടിജീവിതരീതികള്‍ ,വാദ്യോപകരണങ്ങള്‍ ,അലങ്കാരങ്ങള്‍, ആഭരണങ്ങള്‍
എന്നിവയെക്കുറിച്ചുള്ള പഠനം മുന്‍ച്ചൊന്ന കാലാവസ്ഥക്ക്‌ അധിഷ്ഠിതമാണ്‌.

മഴയും മഞ്ഞും വെയിലും കാറ്റും എല്ലാം മനുഷ്യന്‍റെ കലാവാസനയെ
സ്വാധീനിക്കുന്നുണ്ട്‌. കൂടുതല്‍ മഴയുള്ള പ്രദേശത്ത്‌ മൊട്ടിടുന്ന സംഗീത
കലാ കായിക രൂപങ്ങളില്‍ മഴയുടെ സ്വാധീനം കാണാം. മഴയുടെ താളവും ലയവും സൌ
ന്ദര്യവുമെല്ലാം അതില്‍ പ്രതിഫലിക്കും. സംഗീതത്തിന്‍റെ താളലയങ്ങള്‍
മഴപെയ്യുന്നതിന്‍റെ താളത്തിനൊത്തതായിരിക്കും. സംഗീതത്തില്‍ അതിന്‍റെ
രാഗലയങ്ങള്‍ അതിനോട്‌ യോജിക്കുന്നതായിരിക്കും.


ചിത്രകലയിലും ശില്‍പ്പകലയിലും ഈ സ്വാധീനം മുഴച്ചുനില്‍ക്കുന്നുണ്ട്‌.
പ്രാചീനഗോത്ര
വര്‍ഗ്ഗക്കാരുടെയും ആദിവാസികളുടെയും
വഴിയൊരുക്കിക്കൊടുത്ത നരവംശശാസ്ത്ര പഠനോപാധികള്‍ ശ്രദ്ധേയമാണ്‌.
കേരളത്തില്‍ കാണുന്ന മേശക്കല്ലുകളും പുലച്ചിക്കല്ലുകളും കുടക്കല്ലുകളും
തൊപ്പിക്കല്ലുകളും കല്‍ഗുഹകളും പ്രാചീന മാനവ സംസ്ക്കാരത്തിന്‍റെ
അവശിഷ്ടങ്ങളാണല്ലൊ. പ്രാചീന കാലത്ത്‌ അനുഭവപ്പെട്ടിരുന്ന
കാലാവസ്ഥയ്ക്കനുരൂപമായാണ്‌ അവ രൂപപ്പെടുത്തിയിരിക്കുന്നതെന്ന്
കാണാം.ഭൂമധ്യരേഖക്കടുത്തു കിടക്കുന്ന രാജ്യമെന്ന നിലയില്‍ ഇവിടെ ചൂടു
കൂടുതലായിരിക്കും. ചൂടിനെ പ്രതിരോധിക്കാനുള്ള ബദ്ധപ്പാടില്‍
കാറ്റുകയറുന്ന ഗുഹകളും കാറ്റുവീശുന്ന ദിക്കു നോക്കി
വാതായനങ്ങളും
സ്ഥാപിക്കാന്‍ ശ്രദ്ധിച്ചിരുന്നു. പുരയുടെ അവസ്ഥ തന്നെ അതിനനുസരിച്ച്‌
രൂപപ്പെടുത്തിയിരുന്നു. പുല്ലുകൊണ്ടും മണ്ണുകൊണ്ടും
നിര്‍മ്മിക്കുന്ന
വീടുകള്‍ കാലാവസ്ഥയെ അതിജീവിക്ക തക്കതായിരുന്നു; അങ്ങനെയാണ്‌
വാസ്തുശില്‍പ്പം രൂപപ്പെട്ടത്‌. കാറ്റും വെളിച്ചവും യഥേഷ്ടം കടക്കുന്ന
മുറികള്‍ രൂപപ്പെടുത്തി.ഉഷ്ണമേഖലാപ്രദേ
ശത്തേയും ശൈത്യമേഖലാപ്രദേശത്തേയും
വീടുകള്‍ ശ്രദ്ധിച്ചാല്‍ അതു മനസ്സിലാക്കാവിന്നതേയുള്ളു.
കേരളീയ ചിത്രകലയുടെ പ്രാക്തനരൂപം കളമെഴുത്തില്‍ കാണാം. അന്ന് ലഭ്യമായ അഥവാ
ലഭ്യമാക്കിയ കൂവപ്പൊടി, അരിപ്പൊടി ,മഞ്ഞള്‍പ്പൊടി ,ചുവപ്പു പൊടി, പച്ചപ്പൊടി
എന്നീ
പഞ്ചവര്‍ണ്ണ പൊടികളെക്കൊണ്ട്‌ കളത്തില്‍(തറയില്‍)വരക്കുന്ന
ധൂളീചിത്രരചന നാടോടിക്കലകളുടെ ഒരവിഭാജ്യഘടകമാണ്‌. മണ്ണാന്‍, വേലന്‍,
പുള്ളുവന്‍ ,
കുറവര്‍ എന്നീ സമുദായക്കാരാണ്‌ കളമെഴുത്തില്‍ വിദഗ്‌ദ്ധര്‍.
അവരുടെ സന്തതി പരമ്പരകള്‍ ചിത്രരചനയില്‍ താല്‍പ്പര്യം കാട്ടുകയും അതില്‍
ശ്രദ്ധാലുക്കകളാകുകയും ചെയ്തു. ചിത്രകലയെ പ്രോത്സാഹിപ്പിക്കുവാന്‍
അവര്‍
പരമാവധി ശ്രമിച്ചു. അവര്‍ വരയ്ക്കുന്ന ചിത്രങ്ങളാകട്ടെ
ചുവര്‍ ചിത്രങ്ങളും ഓയില്‍ പെയിന്‍റിംഗുകളും മഴയത്തും വെയിലത്തും
കാറ്റത്തും നശിക്കാതിരിക്കാന്‍ പ്രത്യേകം
ശ്രദ്ധിച്ചിരുന്നു.കാലാവസ്ഥയേയു
ം കാലത്തേയും അതിജീവിക്കാന്‍ അത്തരം
ചിത്രങ്ങള്‍ക്ക്‌ കഴിഞ്ഞു. ഇന്ന് നാം കാണുന്ന ഗുഹാചിത്രങ്ങളും
ചുവര്‍ ചിത്രങ്ങളും ഉദാഹരണങ്ങള്‍.

കണ്ടം ഉഴുതുമറിക്കുമ്പോഴും വെള്ളം ചവിട്ടി ത്തിരിക്കുമ്പോഴും വിത്തു
വിതക്കുമ്പോഴും ഞാറു നടുമ്പോഴും കൊയ്ത്തരിവാള്‍ ഉപയോഗിച്ച്‌
കതിര്‍മണി
അറുത്തെടുക്കുമ്പോഴും ചവിട്ടിമെതിക്കുമ്പോഴും ചെറുമക്കളും
കര്‍ഷക തൊഴിലാളികളായ മറ്റുള്ളവരും തൊഴിലിന്‍റെ ആവേശത്തിലും ആവേഗത്തിലും
പാട്ടു പാടുന്ന പാരമ്പര്യം നിലനിന്നിരുന്നു. ഇത്‌ സംഘഗാനമായും
ശക്തിശ്രോതസ്സായും പരിണമിച്ചിരുന്നു. കാലാവസ്ഥാ
വ്യതിയാനത്തിനനുസരിച്ചുള്ള കലാപ്രകടനമായിരുന്നു ഇത്‌.

വഞ്ചിപ്പാട്ടിന്‍റെ ഈണം ശ്രദ്ധിച്ചിട്ടില്ലേ? വഞ്ചി തുഴച്ചിലിനനുരൂപമായി
താളം വീഴുമ്പോള്‍
തുഴച്ചിലുകാര്‍ക്ക്‌ കൂടുതല്‍ ശക്തി പകരുന്നതായും
തുഴച്ചില്‍ ഉച്ചസ്ഥായിയിലാകുന്നതും കാണാം. തണുത്തു വിറച്ചു പോകുന്ന
കാലാവസ്ഥയെ അതിജീവിക്കാന്‍ മനുഷ്യന്‍ സ്വയം കണ്ടുപിടിച്ച ഇത്തരം
കലാപ്രകടനങ്ങള്‍ പില്‍ക്കാലത്ത്‌ കലാരൂപമായി പരിണമിക്കുകയായിരുന്നു.

വഞ്ചിയുടെ രൂപ വ്യത്യാസങ്ങള്‍ നിരീക്ഷിച്ചാല്‍ ഓരോ
പ്രദേശത്തുണ്ടാകുന്ന തിരമാലകളുടെ വ്യത്യാസത്തിന്‌ അനുയോജ്യമാണെന്ന്
കാണാം. കൂടുതല്‍ തിരയും വലിയ തിരയും ഉണ്ടാകുന്ന കടല്‍ തീരങ്ങളില്‍
ഉപയോഗിക്കുന്ന വഞ്ചിയുടെ രൂപമല്ല പുഴകളില്‍ ഉപയോഗിക്കുന്ന വഞ്ചികളുടേത്‌.
തിര മുറിച്ചു മുന്നേറാന്‍ പാകത്തില്‍
കൂര്‍ത്തതും തിരമാലകള്‍ വകഞ്ഞു
മാറാന്‍ പാകത്തില്‍ വിസ്താരമുള്ളതുമാണ്‌ കടല്‍ത്തീരത്തുപയോഗിക്കുന്ന
വഞ്ചികള്‍ അതില്‍ നിന്നും വ്യത്യസ്തമാണ്‌ പുഴകളില്‍ ഉപയോഗിക്കുന്ന
വഞ്ചിയുടെ രൂപം. ഇങ്ങനെ കാലാവസ്ഥക്കനുരൂപമായേ കലകളുത്ഭവിക്കൂയെന്നും
ആ കലകളെ പരിപോഷിപ്പിക്കുവാനും സംരക്ഷിക്കുവാനും സാധിക്കൂയെന്നു പറയേണ്ടി
വരും. കലയും കാലാവസ്ഥയും പരസ്പരപൂരകങ്ങളാണ്‌.

BACK