Friday, June 12, 2009

കണ്ണീരിന്റെ ഉപ്പും സ്വപ്നങ്ങളുടെ കരളും:കലവൂര്‍ രവി

ആനന്ദാ നീയാണു നിന്റെ വിളക്ക്,ഞാന്‍ പോലുമല്ല,ബുദ്ധഭഗവാന്‍റെ അനസ്വര വചസ്സില്‍,ആത്മീയതയുടെ അനര്‍ഘമൂല്യങ്ങള്‍ ഉള്ളടക്കം ചെയ്തിട്ടുണ്ട്.
ഈ വാക്യം മതാതീത ആത്മീയതയുടെ അമരഗീതമാണ്.സ്കൂള്‍തലത്തിലോ,വീടുകളിലോ,ഒരുകുട്ടി
മാനസ്സിക വിക്ഷോഭത്താല്‍ ,പൊട്ടിത്തെറിക്കുമ്പോഴോ,വിഷണ്ണനാകുമ്പോഴോ,ആ കുട്ടിയുടെ ദുഃഖംഎന്തെന്ന് അന്വേഷിക്കാന്‍ സ്കൂള്‍ അധികൃതരോ, മാതാപിതാക്കളോ മെനക്കടാറില്ല.
വെന്തെരിയുന്ന ആ മനസ്സിനെ അല്പമെങ്കിലും തണുപ്പിക്കുന്നത് പ്രകൃതിയനുഗ്രഹിച്ച് ആശ്വസിപ്പിക്കുന്ന മന്ദമാരുതനാണ്.
ഗീതാവാക്യങ്ങളില്‍ പറയുന്നത് നടന്നതിനെക്കുറിച്ച് ചിന്തിക്കാതിരിക്കുക,
എല്ലാം നല്ലതിനാണെന്ന് മനസ്സ് മന്ത്രിക്കട്ടെ! ഭാവിയെന്തെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല.
ഇന്നിനെ എങ്ങനെ നേരിടാം,എന്ന മാനസ്സിക ശക്തി നേരിടുകയാണ് വേണ്ടത്.ധ്യാനത്തിലും മന്ത്രങ്ങളിലുമെല്ലാം ചൊല്ലിക്കേള്‍പ്പിക്കുന്നത് മനശക്തി നേടുന്നതിനെക്കുറിച്ചാണ്.ഒരു കുഞ്ഞു
ജനിയ്ക്കുമ്പോള്‍,ദീര്‍ഘമായ ഒരു ശ്വാസമെടുക്കുമ്പോള്‍ ജീവ വായുവാണ്
ആ കുഞ്ഞിന്പ്രകൃതി അനുഗൃഹിച്ചു നല്‍കുന്നത്.ആ കുഞ്ഞു പ്രപഞ്ചത്തിലേയ്ക്ക് പ്രവേശിക്കുന്നത് തന്നെ കരച്ചിലുമായിട്ടാണ്.
കരച്ചിലാണ് ജീവന്റെ തു
ടിപ്പ്!അങ്ങനെ വളര്‍ന്നു വലുതായി വാര്‍ദ്ധക്യത്തിലെത്തി,
വിടപറയുന്ന സമയവും,പുറത്തേയ്ക്ക്,ജീവവായു പറന്ന് ആകാശത്തിലെവിടേയോ ലയിച്ചുമറയുന്നു.അനിവാര്യമായ മനുഷ്യന്റെ
മരണം തടയാനാര്‍ക്കുമാവില്ല.എല്ലാ ജീവജാലങ്ങളും,വിടപറയും!
വീണ്ടും വരുമോ?എന്നന്യേഷിച്ചാല്‍ ആര്‍ക്കും ഒന്നും പറയാനാവില്ല.

ഒരു കുഞ്ഞ് ഒരു ദിവസം 400 തവണ ചിരിക്കുന്നുണ്ട്! പ്രായപൂര്‍ത്തിയായ
ഒരാള്‍ ചിരിക്കാന്‍ മറന്നു പോയെന്നിരിക്കും.എന്നാലോ, യുവാവായി
എത്തുന്ന സമയം 17പ്രാവശ്യമെങ്കിലും ചിരിക്കാറുണ്ടെന്നാണ്ശരീര ശാസ്ത്രം പറയുന്നത്.
വെറും കയ്യോടെ ഈ ലോകത്തിലേയ്ക്കു വന്ന നിങ്ങള്‍ ലോകം വെടിയുമ്പോഴും വെറും കയ്യോടെയാണ് വിടവാങ്ങുന്നത്.ഒരു നിമിഷം
നിങ്ങള്‍ കോടീശ്വര പദവിയിലെത്തിയെന്നിരിക്കും.അടുത്ത നിമിഷമാകട്ടെ
നിങ്ങള്‍ ഒരു പാപ്പരായിപ്പോകുന്നു.എത്രയോ ഉദാഹരണങ്ങള്‍ എടുത്തു
കാണിക്കാവുന്നതാണ്.മനസ്സിലെ വിടവ് നികത്താനായാല്‍,നല്ല ഒരു മനുഷ്യനായി ലോകത്തോട് വിടപറയാനും പ്രാപ്തി നേടിയിരിക്കും.
നരവംശ ശാസ്ത്രജ്ഞന്‍ ജസ്റ്റീന്‍ ബാരറ്റ് പറയുന്നത്,ശ്രദ്ധിക്കുക.
ലോകമാകെയുള്ള കുട്ടികളില്‍ ദൈവമെന്ന വിശ്വാസത്തിന് ശക്തമായ
ഒരു സ്വാഭാവിക താല്പര്യമുണ്ട്.അവരുടെ മനസ്സിന്‍റെ ഉറപ്പില്ലായ്മയാണ്
ഈ ചാഞ്ചല്യത്തിനു കാരണ. കുട്ടിക്കാലത്തെ ഈ അരക്ഷിതാവസ്ഥ,
ജീവിതം മുഴുവനും പൊങ്ങിക്കിടക്കുന്ന കുമിളകള്‍ പോലെയാണ്.
തലച്ചോറാണ് ദൈവത്തെ കാണിച്ചുകൊടുക്കുന്നത്. അപ്പോള്‍ ദുരൂ
ഹത സൃഷ്ടിക്കുന്നു.നരവംശ ശാസ്ത്രജ്ഞന്മാര്‍ പറയുന്നത് നമ്മുടെ ബുദ്ധിയ്ക്ക് എങ്ങനെ ദൈവത്തിനോടുള്ള ആഭിമുഖ്യം വരുന്നു.ദൈവം എന്തു രൂപത്തിലാണ്!അതോ അനുഭവത്തിലോ?എത്തുംപിടിയും തരാത്ത
ദൈവമേ,നീഎവിടെ എന്ന് നമ്മള്‍ വിലപിക്കാറില്ലേ?
നമ്മുടെ ബുദ്ധിയുടെ രണ്ടു വ്യത്യസ്ഥ മണ്ഡലങ്ങളുണ്ട്. ഒന്ന് മനസ്സ്,ഇച്ഛാശക്തിയുള്ള സചേതന വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നു.രണ്ടാമത്തേത്‌ , അചേതന വസ്തുക്കളേയും മനസ്സ് തിരിച്ചറിയുന്നു.
ഈ തരം തിരിക്കല്‍ നേരത്തെ തന്നെ സംഭവിക്കുന്നു.5വയസ്സുള്ള കുട്ടികള്‍ പോലും അചേതനവസ്തുക്കളെയും മനുഷ്യരേയും വേര്‍തിരിച്ചറിയുന്നതായി
ബ്യൂമും കൂട്ടരും തെളിയിച്ചിട്ടുണ്ട്.
മനുഷ്യര്‍ വളര്‍ച്ചയെത്തിക്കഴിഞ്ഞാല്‍ അവരുടെ ഇഷ്ടപ്രകാരം ചലിക്കുന്നു.
"Mind and life conference" , പ്രശസ്തരായ പാശ്ചാത്യ മസ്തിഷ്കവിദഗ്ദ്ധരോട്,
ഒരിക്കല്‍ പെട്ടെന്ന് ദലൈലാമ ചോദിച്ചു “നിങ്ങള്‍ മനുഷ്യരുടെ തലച്ചോറിനെ
ക്കുറിച്ച് ഇത്രയും ആഴത്തിലുള്ള ഗവേഷണങ്ങള്‍ നടത്തുന്നുണ്ടല്ലോ?
നിങ്ങള്‍ക്ക് എന്തെങ്കിലും സ്നേഹമോ,വൈകാരികമായ ബന്ധമോ ഉണ്ടായി
ട്ടുണ്ടോ?
മതം എന്നത് മസ്തിഷ്കത്തിലെ നാഡീവ്യൂഹത്തിന്റെ ഒരു കൌശലം

മാത്രമാണെന്ന് മൈക്കിള്‍ ബ്രൂക്ക്സ് എന്ന നരവംശശാസ്ത്രജ്ഞന്‍ പറയുന്നു.
മനുഷ്യമനസ്സിന്,പറക്കാവുന്നിടം ആകാശപ്പരപ്പിലാണ്.ഭൂതകാലം, മനുഷ്യമനസ്സിനെ ,അന്ധവിശ്വാസങ്ങളുടെ തേനീച്ച
കൂട്ടിലാണ് അടച്ചിട്ടിരുന്നത്.അവിടെ ആത്മാക്കളും ദൈവങ്ങളും രാക്ഷസന്മാ
രുമൊക്കെയുള്ള ഒരു സാങ്കല്പിക ലോകത്തിന് നമ്മുടെ തലച്ചോര്‍ അനായാസേന രൂപം നല്‍കുന്നു.അങ്ങനെ മനുഷ്യമനസ്സ്ദൈവത്തിങ്കല്‍
അഭയം തേടുന്ന ഒരു സംവിധാനം എങ്ങിനെയോ തലച്ചോറില്‍ രൂപം
ക്കൊണ്ടിട്ടുണ്ട്.ഒറ്റപ്പെട്ട് ഒരിടത്ത് വളര്‍ന്നു വരുന്ന കുട്ടികള്‍ ,അവരുടേതായ
മത വിശ്വാസങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നില്ലേയെന്ന
ചോദ്യത്തിന്‌ ബ്ളൂം പറയുന്നത്,ഉണ്ട് എന്ന് തന്നെയാണ്.
തലച്ചോറുകളാണ് ഒരു മനുഷ്യന്റെ അസ്തിത്വം നിലനിര്‍ത്തുന്നത്.നിങ്ങള്‍ക്ക്
സ്നേഹവും അനുഭവവും ഉണ്ടാകുന്നത് അങ്ങിനെയാണ് എന്ന് ദലൈലാമ
പറയുന്നു.ദലൈലാമയുടെ പ്രബോധനങ്ങള്‍ അങ്ങനെപോകുന്നു.
മൃഗങ്ങള്‍ക്ക് ശരീരമുരസുവാനാണ് കൂര്‍ത്തപാറകളുള്ളത്.മധുരസംഗീതം
പൊഴിക്കാനാണ് കിളികളുള്ളത്.വള്ളങ്ങള്‍ക്ക് നീങ്ങാനാണ് പുഴകളുള്ളത്.
പര്‍വ്വതങ്ങളും മേഘങ്ങളുമൊക്കെ ഓരോന്നിനുവേണ്ടിയുള്ളതാണ്.
കബളിപ്പിക്കപ്പെടുന്ന ദൈവം,മതം പോലെ സങ്കീര്‍ണ്ണമായ ഒന്നിന്റെ
ഉറവിടം കണ്ടെത്താന്‍ പ്രയാസമാണ്.ബോയറും,ബ്ലൂമും മറ്റുള്ളവരും കണ്ടെത്തിയ വഴികളിലൂടെ കുറെ ദൂരം മുന്‍പോട്ടുപോകാന്‍, ധാര്‍മ്മിക പ്രശ്നങ്ങള്‍ സൂചിപ്പിക്കുന്നത്,അടുത്തകാലത്തൊന്നും നടക്കില്ലെന്നാണ്.

മസ്തിഷ്കത്തിലെ നാഡീവ്യൂഹമുപയോഗിച്ച്തങ്ങളുടെതന്നെ ശേഷികളാല്‍
കുട്ടികള്‍ അവരുടേതായ സങ്കരഭാഷകള്‍ സൃഷ്ടിക്കുന്നു.ഇതിനോട് സമാനമായ പരീക്ഷണത്തിന് മനുഷ്യന്റെ ജന്മ സിദ്ധമായ മതവിശ്വാസങ്ങളോടുള്ള ആഭിമുഖ്യത്തിന്റെ കാരണം എറ്റവും നന്നായി
അന്വേഷിക്കാന്‍ സഹായിക്കും.ഒറ്റപ്പെട്ട് ഒരിടത്ത് വളരുന്ന കുട്ടികള്‍അവരവ
രുടേതായ മതവിശ്വാസങ്ങള്‍ ഒരുതടസ്സവുമില്ലാതെ സൃഷ്ടിക്കുകയില്ലേ?
ബ്ലൂം അതിനുമറുപടിപറയുന്നത്,അതു ശരിതന്നെയാണെന്നാണ്.
മതനേതാക്കളും ഗോത്രത്തലവന്‍മാരും പറയുന്നത് അപ്പാടെ വിഴുങ്ങാനുള്ള
പ്രവണത കുട്ടികളില്‍ അവരറിയാതെതന്നെ,മേല്‍പ്പറഞ്ഞവര്‍ കുത്തിവച്ചിട്ടുണ്ടെന്നാണ്.

At the terror stricken gateway of India and the Mahal palace and Tower hotel ,the
Budha was invoked to the message of peace
ആത്മാവ് ഉണ്ടോ ഇല്ലയോ?
പേരക്കുട്ടിക്ക്‌ കഥ പറഞ്ഞുകൊടുക്കുന്ന മുത്തച്ഛനെപ്പോലെയാണ്ജെ.ബി.എസ്.ഹാല്‍ഡേണ്‍!
മുത്തച്ഛന്‍ ഭാവനാസൃഷ്ടമായ പ്രപഞ്ചത്തില്‍ മുഴുകുമ്പോള്‍ സ്വന്തം ജീവിതാനുഭവങ്ങളിലും നിരീക്ഷണങ്ങളിലും നിന്ന് നുള്ളിപ്പെറുക്കിയെടുക്കുന്ന പവിഴമണികളാണ് ഹാല്‍ഡേണ്‍ നമ്മുടെ മുന്നില്‍ വിതറുന്നത്.എഴുപത്തിരണ്ടാം വയസ്സില്‍( 1964 )ഈലോകത്തോട്
വിടപറഞ്ഞു.ജന്മം കൊണ്ട് ഇംഗ്ലീഷ് കാരനായിരുന്ന മഹാനായ ആ
ശാസ്ത്രജ്ഞന്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു ഇന്‍ഡ്യാക്കാരനായി മാറിയിരുന്നു.

മനുഷ്യസ്നേഹിയായ,മഹാനായ ആ ശാസ്ത്രജ്ഞന്റെ ചിന്തയുടെ വെളിച്ചം
നിറഞ്ഞുനില്‍ക്കുന്ന,സംഭാവനയാണ് ഈ പ്രപഞ്ചത്തില്‍ ഇന്നും എരിയുന്ന
വിളക്കായി പ്രകാശം പരത്തുന്നത്!രണ്ടാമത്തെ വയസ്സില്‍,പിതാവിന്റെ
പരീക്ഷണ ശാലയില്‍ തുടങ്ങിയ കളികളാണ്,തന്നെ ശാസ്ത്ര ലോകത്ത്
എത്തിച്ചതെന്ന് ഓര്‍മ്മിക്കുന്ന ഹാല്‍ഡേന്‍ ഇങ്ങനെയെഴുതുന്നു.
''1892-ല്‍ ഞാന്‍ ജനിച്ചു.ജിയോളജിസ്റ്റ് ആയിരുന്ന എന്റെ അച്ചന്‍ ജെ എസ്
ഹാല്‍ഡനോട് എന്റെ വിജയത്തിനു ഞാന്‍ കടപ്പെട്ടിരിക്കുന്നുഅച്ഛന്‍ ഇട
പെട്ടിരുന്ന സങ്കീര്‍ണ്ണമായ പരീക്ഷണങ്ങളെ കണ്ടുവളര്‍ന്ന ഞാന്‍ എട്ടാമത്തെ
വയസ്സില്‍ അക്കങ്ങള്‍ രേഖപ്പെടുത്താന്‍ തുടങ്ങി.

വയസ്സില്‍ അക്കങ്ങള്‍ രേഖപ്പെടുത്താന്‍ തുടങ്ങി .14 വയസ്സാകുന്നതിനു
മുന്‍പ് അച്ഛന്‍ നിരവധിഖനികളില്‍ എന്നെക്കൊണ്ടുപോകുകയും ഡ്രൈവിംഗ് ഡ്രസ്സ് ധരിച്ച് ഒരുഅന്തര്‍വാഹിനിയില്‍ കുറച്ചുനേരം ചില
വഴിക്കുകയും ചെയ്തു.പന്ത്രണ്ട് വയസ്സ് പിന്നിടുമ്പോള്‍ തന്റെ ഗവേഷണ
പ്രബന്ധങ്ങളെ പറ്റി അച്ഛന്‍ എന്നോട് സംസാരിച്ചിരുന്നു.'' അങ്ങനെ പരീക്ഷണ
ശാലയില്‍ ബാല്യം പിന്നിട്ട ഹാല്‍ഡേന്‍ ലാറ്റിനും ഗ്രീക്കും ഉള്‍പ്പെടുന്ന ക്ലാസ്സിക്കല്‍ പഠനം ഉപേക്ഷിച്ച്,ഫിസിക്സും ബയോളജിയും കെമിസ്ട്രിയും
പാഠ്യവിഷയങ്ങളാക്കി.പ്രപഞ്ചരഹസ്യങ്ങളെ ക്കുറിച്ച് ശാസ്ത്രതലത്തിലുള്ള,
പരീക്ഷണങ്ങളും അന്വേഷണങ്ങളും തുടങ്ങി.
"Buddha said----
He who guards his mouth and restraint his thoughts, he who offends
not with his body,the man who acts thus shall obtain Deliverence"

BACK