എഴുത്ത് ഓണ്‍ലൈനിന്റെ നേതൃത്വത്തില്‍ 'എഴുത്ത് അക്കാദമി ഇന്റ്റര്‍നാഷണല്‍ '[ezhuth academy international ]എന്ന പുതിയ സംഘടന രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയ വിവരം അറിയിക്കട്ടെ. ലോകത്ത് എല്ലായിടത്തുമുള്ള മലയാളികളായ എഴുത്തുകാരെ ഉള്‍ക്കൊള്ളുന്ന ഒരു വേദിയായിരിക്കും ഇത്. എഴുത്ത് അക്കാദമിയുടെ ആദ്യത്തെ സാഹിത്യ അവാര്‍ഡുകള്‍ ഈ വര്‍ഷം അവസാനം പ്രഖ്യാപിക്കും. കഥ, കവിത, നിരൂപണം,നോവല്‍, ഗദ്യം എന്നീ ഇനങ്ങളിലായി എല്ലാവര്‍ഷവും അഞ്ചുപേര്‍ക്ക് അവാര്‍ഡ് നല്കുവാനാണ് തീരുമാനം. കാഷ് അവാര്‍ഡും പ്രശസ്തിപത്രവും അവാര്‍ഡായി നല്‍കും. കൃതികളുടെ പേര്, പ്രസാധകന്റെ പേര് ,പ്രസിദ്ധീകരിച്ച വര്‍ഷം എന്നിവ ഇമെയില്‍ ചെയ്താല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘടനയുടെ അദ്ധ്യക്ഷനായ മാത്യൂ നെല്ലിക്കുന്നുമായി ബന്ധം പുലര്‍ത്താം. കൃതികളുടെ വിവരം നല്കുന്നതിനു nellickunnu@comcast.net എന്ന ഇമെയിലിലോ ,oo17134447190 എന്ന നമ്പരിലോ ആശയവിനിമയം നടത്താം . എഴുത്ത് ഓണ്‍ലൈന്‍ പ്രവര്‍ത്തകര്‍